Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസ്സില്‍ ഭയപ്പെടുത്തുന്ന ശബ്ദം, ഉടന്‍ എടുത്തു ലോട്ടറി, യുവതിയുടെ ജീവിതം മാറിയത് ഇങ്ങനെ

അശരീരി പോലെ കേട്ട ആ ശബ്ദമാണ് ഇപ്പോള്‍ അവരെ കോടീശ്വരിയാക്കിയിരിക്കുന്നത്. ഭാഗ്യമെന്നത് ഇതുപോലെ സംഭവിക്കുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. അതേസമയം പലരും അവിശ്വസനീയമായിട്ടാണ് അവരെ നോക്കുന്നത്.

us lottery winner

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഭാഗ്യകഥ കേട്ട് അമ്പരന്നിരിക്കുകയാണ് ഒരു രാജ്യം മുഴുവന്‍. മനസ്സിനുള്ളില്‍ നിന്നുള്ള ഒരു ശബ്ദം കേട്ട് അവര്‍ എടുത്ത ലോട്ടറി ടിക്കറ്റിലൂടെ ജീവിത കഥ തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് ഭാഗ്യത്തിന്റെ കടാക്ഷം ഉണ്ടായിട്ടില്ല.

എന്നാല്‍ അന്ന് അശരീരി പോലെ കേട്ട ആ ശബ്ദമാണ് ഇപ്പോള്‍ അവരെ കോടീശ്വരിയാക്കിയിരിക്കുന്നത്. ഭാഗ്യമെന്നത് ഇതുപോലെ സംഭവിക്കുന്നതാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. അതേസമയം പലരും അവിശ്വസനീയമായിട്ടാണ് അവരെ നോക്കുന്നത്. കാരണം ആര്‍ക്കും ഒരിക്കലും അടിക്കാത്തൊരു രീതിയിലാണ് ഇവര്‍ക്ക് ലോട്ടറി അടിച്ചത്.

നോര്‍ത്ത് കരോലിനക്കാരിക്ക് ബംപര്‍

നോര്‍ത്ത് കരോലിനക്കാരിക്ക് ബംപര്‍

image credit: nc education lottery

യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള വെന്‍ഡി ഹെസ്റ്റര്‍ക്കാണ് സമ്മാനം അടിച്ചത്. ഒരു മില്യണാണ് സമ്മാനം അടിച്ചത്. വളരെ ഭയത്തിലുള്ള ഒരു ഉള്‍ ശബ്ദം കേട്ടതാണ് ഇവരെ ആ നേട്ടത്തിലേക്ക് നയിച്ചത്. ഇവര്‍ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയതായിരുന്നു. അതിനിടയിലാണ് ഇവര്‍ ടിക്കറ്റ് വാങ്ങുന്നത്. മനസ്സിനുള്ളില്‍ നിന്ന് ആ ശബ്ദം വന്നതോടെ ടിക്കറ്റെടുക്കാന്‍ തന്നെ വെന്‍ഡി തീരുമാനിക്കുകയായിരുന്നു. അതൊരു വലിയ ഭാഗ്യമായി മാറുകയായിരുന്നു.

ആരോ ഉള്ളില്‍ നിന്ന് വിളിച്ചു

ആരോ ഉള്ളില്‍ നിന്ന് വിളിച്ചു

എന്റെ ഉള്ളില്‍ ഇരുന്ന് ആരോ ടിക്കറ്റ് എടുക്കാന്‍ പറയുന്നുണ്ടായിരുന്നു അതുകൊണ്ടാണ് ആ ടിക്കറ്റ് എടുത്തതെന്ന് വെന്‍ഡി പറഞ്ഞു. എട്ട് യൂറോയുടെ വിഐപി പ്ലാറ്റിനം ഇന്‍സ്റ്റന്റ് ടിക്കറ്റാണ് അവര്‍ എടുത്തത്. പക്ഷേ അവിടെ വെച്ച് അവര്‍ ടിക്കറ്റ് പരിശോധിച്ചില്ല. പകരം വീട്ടില്‍ വെച്ചാണ് ടിക്കറ്റ് പരിശോധിച്ചത്. അതിലെ ഫലം കണ്ടപ്പോള്‍ ആകെ അമ്പരന്ന് പോയെന്ന് വെന്‍ഡി പറയുന്നു. ഇതൊരിക്കലും നടക്കാത്ത കാര്യമാണെന്നായിരുന്നു താന്‍ വിചാരിച്ച് കൊണ്ടിരുന്നതെന്നും ഇവര്‍ പറഞ്ഞു.

ഭര്‍ത്താവിനെ വിളിച്ച് വരാന്‍ പറയുന്നു

ഭര്‍ത്താവിനെ വിളിച്ച് വരാന്‍ പറയുന്നു

ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍

എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനാദ്യം വിളിച്ചത് ഭര്‍ത്താവിനെയാണ്. ഉടനെ തന്നെ അദ്ദേഹത്തോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. തുടര്‍ന്ന് ഭാഗ്യം സ്വന്തമാക്കിയ കാര്യം അറിയിക്കുകയായിരുന്നു. ഒരു മില്യണ്‍ സ്വന്തമാക്കിയതായി പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതൊരു സ്വപ്‌നമാണെന്ന് അദ്ദേഹവും കരുതിയത്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഞങ്ങള്‍ക്ക് ഇത്രയും കാലം മനസ്സില്‍ കണ്ടിരുന്ന പുതിയൊരു വീട് എന്തായാലും വാങ്ങാന്‍ കഴിയുമെന്ന് ഉറപ്പായെന്നും വെന്‍ഡി പറഞ്ഞു.

കടങ്ങളൊക്കെ അടച്ചുതീര്‍ക്കാന്‍ സാധിക്കും

കടങ്ങളൊക്കെ അടച്ചുതീര്‍ക്കാന്‍ സാധിക്കും

എട്ട് കോടി 23 ലക്ഷം രൂപയില്‍ അധികം വരും ഇവര്‍ക്ക് കിട്ടിയ സമ്മാനം. പുതിയ വീട് വാങ്ങുന്നത് മാത്രമല്ല, കടങ്ങളൊക്കെ അടച്ചുതീര്‍ക്കാനും ഇവര്‍ക്ക് സാധിക്കും. കാറിന്റെ ലോണും എന്തായാലും ഇവര്‍ക്ക് അടച്ച് തീര്‍ക്കാനാവും. ഇതിന്റെ സന്തോഷത്തിലാണ് വെന്‍ഡി. ഇത് ദൈവം തന്നതാണ്. ശരിക്കും ഞങ്ങള്‍ക്ക് പണം ആവശ്യമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറി ആസ്ഥാനത്തെത്തിയാണ് ഇവര്‍ സമ്മാനം വാങ്ങിയത്. നികുതി കിഴിച്ച്, 3,53331 യൂറോ ഇവര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+