ടര്‍ക്കിയിറച്ചി വാങ്ങിയെത്തിയപ്പോള്‍ കൈയ്യില്‍ കോടികള്‍; മിഷിഗണില്‍ യുവതിയെ തേടിയെത്തി ലോട്ടറിഭാഗ്യം
വാഷിംഗ്ടണ്‍: ക്രിസ്മസ് സീസണ്‍ പലര്‍ക്കും ഭാഗ്യത്തിന്റെ സീസണ്‍ കൂടിയാണ്. ആഘോഷത്തിനിടെ നമ്മളെ തേടി ലോട്ടറി ഭാഗ്യം എത്തുന്ന സമയം കൂടിയാണ്. കുടുംബത്തോടൊപ്പമിരുന്ന ആഘോഷിക്കുന്ന സമയത്തായിരിക്കും നമ്മളെ തേടി നേട്ടമെത്തുക. യുഎസ്സില്‍ ഒരു യുവതിയെ തേടി മഹാഭാഗ്യമെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് കോടികളാണ് സമ്മാനമായി അടിച്ചിരിക്കുന്നത്.

അതിന് വേണ്ടി യുവതി കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് പറയുന്നത്. ഇവര്‍ തെരുവില്‍ കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പോയതായിരുന്നു. മടങ്ങുന്നത് കോടികളുടെ ലോട്ടറിയും കൈയ്യിലെടുത്താണ്. ഇവരുടെ തലയ്ക്ക് മുകളില്‍ ശുക്രന്‍ ഉദിച്ച് നില്‍ക്കുകയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

യുഎസ്സിലെ താങ്ക്‌സ്ഗിവിങ് ദിനത്തിന്റെ ഒരു ദിവസം മുമ്പാണ് മിഷിഗണിലെ ഓക്ലന്‍ഡ് കൗണ്ടി നിവാസിക്ക് തലവര മാറിയ ലോട്ടറിയടിച്ചത്. വലിയ ഭാഗ്യത്തിന്റെ കഥ പറയുമ്പോഴും തന്റെ വ്യക്തിപരമായ വിവരങ്ങളൊന്നും ഇവര്‍ പങ്കുവെച്ചിട്ടില്ല. അത് പുറത്തുവിടാന്‍ താല്‍പര്യമില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്ര വലിയൊരു തുക ലോട്ടറിയടിക്കുമെന്ന് താന്‍ സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്ന് യുവതി പറയുന്നു. പക്ഷേ ഭാഗ്യം എന്നത് എപ്പോഴാണ് നമ്മളെ തേടിയെത്തുന്നത് പറയാനാവില്ല.

താങ്ക്‌സ്ഗിവിങ് ദിനം ആഘോഷിക്കാന്‍ ഈ യുവതിയോട് അവരുടെ ഭര്‍ത്താവ് ടര്‍ക്കി ഇറച്ചി വാങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവ് വലിയ തിരക്കിലായിരുന്നു. അദ്ദേഹത്തിന് ടര്‍ക്കിയുടെ ഇറച്ചി വാങ്ങി വരാന്‍ സാധിച്ചിരുന്നില്ല. പക്ഷേ ആ യുവതി വളരെയേറെ തിരക്കിലായിരുന്നു. അതുകൊണ്ട് പോകാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ആര് ടര്‍ക്കി കോഴിയുടെ ഇറച്ചി വാങ്ങുമെന്ന കാര്യത്തില്‍ ഇതോടെ ചര്‍ച്ച നടന്നു. രണ്ട് പേര്‍ക്കും തിരക്കാണെന്ന് പറഞ്ഞു. ഒടുവില്‍ 49കാരി തന്നെ ഇറച്ചി വാങ്ങികൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം യുവതിയുടെ ആ തീരുമാനമാണ് കുടുംബത്തിന് ഒന്നാകെ വലിയ നേട്ടമായി മാറിയിരിക്കുന്നത്. ട്രോയിലെ ക്രോഗര്‍ ഗ്രോസറി സ്‌റ്റോറില്‍ നിന്നാണ് യുവതി ഓക്ലന്‍ഡ് കൗണ്ടിയില്‍ ഈ യുവതി ടിക്കറ്റെടുത്തത്. അതിന് വഴിയൊരുക്കിയത് ടര്‍ക്കി കോഴിയുടെ ഇറച്ചി വാങ്ങാന്‍ പോയ യാത്രയും. പോകുന്ന വഴിക്കാണ് താന്‍ വാഹനം നിര്‍ത്തി ടിക്കറ്റെടുത്തതെന്ന് യുവതി പറഞ്ഞു. ടര്‍ക്കി വാങ്ങാന്‍ പോയ യുവതി കൈയ്യില്‍ കോടികളുടെ മൂല്യമുള്ള ഇന്‍സ്റ്റന്റ് വിഐപി ലോട്ടറിയുമായിട്ടാണ് തിരിച്ചെത്തിയത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
വീട്ടിലെത്തിയാണ് താന്‍ ആ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കിയതെന്ന് യുവതി പറഞ്ഞു. അപ്പോള്‍ തന്നെ ഒരു നമ്പറുമായി യോജിക്കുന്നതായി മനസ്സിലായി. എന്നാല്‍ മൊത്തം സ്‌ക്രാച്ച് ചെയ്ത് നോക്കിയിരുന്നു. കാരണം സമ്മാനം അടിച്ചെന്ന് ഞാന്‍ അപ്പോഴും വിശ്വസിച്ചിരുന്നില്ല. ഉടനെ തന്നെ ലോട്ടറി ആപ്പില്‍ ലോഗിന്‍ ചെയ്തു. അവിടെ തന്റെ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയപ്പോഴാണ് തനിക്ക് വിശ്വാസമായതെന്ന് യുവതി പറയുന്നു. ആ ടര്‍ക്കി ഇറച്ചി വാങ്ങാന്‍ പോയ യാത്ര തന്നെ കോടീശ്വരിയാക്കിയെന്ന് അതോടെ മനസ്സിലായെന്നും യുവതി പറഞ്ഞു.

33 കോടി രൂപയാണ് യുവതിക്ക് ആ ഒരൊറ്റ ട്രിപ്പിലൂടെ ലോട്ടറി സമ്മാനമായി അടിച്ചത്. നാല് മില്യണ്‍ സമ്മാനമടിച്ചെന്ന് കാണിച്ചപ്പോള്‍ ഞാനാകെ വിറയ്ക്കുകയാണ്. എനിക്ക് ശരിക്കും ശ്വസിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. എനിക്ക് ഹൃദയാഘാതം വന്നുവെന്നാണ് കുടുംബത്തിലുള്ളവര്‍ കരുതിയതെന്നും യുവതി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇവര്‍ തുക കൈപറ്റാനായി എത്തിയത്. രണ്ട് ഓപ്ഷനാണ് ഇവര്‍ക്ക് ലഭിച്ചത്. ഒന്ന് തുക മൊത്തം കൈപറ്റുന്നതായിരുന്നു. മറ്റൊന്ന് 30 തവണകളായി ലഭിക്കുന്ന രീതിയായിരുന്നു.

മൊത്തം ഒറ്റയടിക്ക് വാങ്ങാനാണ് യുവതി തീരുമാനിച്ചത്. 22 കോടി 37 ലക്ഷം രൂപ നികുതി കഴിച്ചിട്ട് ഈ യുവതിക്ക് ലഭിക്കും. അതേസമയം ഈ പണം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാനുണ്ട്. ആദ്യത്തെ കാര്യം ബില്ലുകള്‍ അടയ്ക്കാനുള്ളതാണ്. മറ്റൊന്ന് വീട് ഒന്ന് മോടി പിടിപ്പിക്കലാണ്. കുറച്ച് പണം വിരമിക്കലിന് ശേഷം ജീവിതം ആസ്വദിക്കാനായി സമ്പാദ്യമായി കരുതും. അന്ന് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നു. തന്റെ ഭര്‍ത്താവാണ് കടയില്‍ പോയിരുന്നതെങ്കില്‍ ഈ ലോട്ടറി ഒരിക്കലും എടുക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications