Viral Video: ഗുഹയില്‍ നിന്ന് പറന്നുയര്‍ന്ന് വവ്വാല്‍ കൂട്ടം, ജനങ്ങള്‍ക്ക് അമ്പരപ്പും കൗതുകവും
മെക്‌സിക്കന്‍ സിറ്റി: നിപ വന്നതോടെ ആളുകള്‍ അല്‍പം ഭീതിയോടെ നോക്കി കാണുന്ന ജീവിയാണ് വവ്വാലുകള്‍. ഇപ്പോഴിതാ ഒരു കൂട്ടം വവ്വാലുകള്‍ ഗുഹക്കുള്ളില്‍ നിന്ന് പറന്നകലുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരിപ്പിക്കുന്നത്.
മെക്‌സിക്കോയില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഒരു കാര്‍ യാത്രികനാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. ഇതിനോടകം 6 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. ഈ ഗുഹയില്‍ നിന്ന് പുറത്തുവന്ന വവ്വാലുകളെ കാണുക എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്.

മെക്സിക്കോയിലെ ക്യൂവ ഡി ലോസ് മുര്‍സിലാഗോസില്‍ (വവ്വാലുകളുടെ ഗുഹ എന്നര്‍ത്ഥം) വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വവ്വാലുകളുടെ കൂട്ടത്തോടെയുള്ള പറക്കല്‍ ആകാശത്ത് ഒരു നേര്‍ത്ത കറുത്ത പുകയുടെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
ആയിരക്കണക്കിന് വവ്വാലുകളാണ് ഒരു ദിശയില്‍ ആകാശത്തേക്ക് പറക്കുന്നത്. 2022 ജൂലൈ 22-ന് @gunnsrosesgirl3 എന്ന ഒരു ജനപ്രിയ സയന്‍സ് അക്കൗണ്ടാണ് ട്വിറ്ററില്‍ വീഡിയോ പങ്കിട്ടത്.
അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച. സസ്തനികളുടെ ഇത്രയും വലുതും ഇടതൂര്‍ന്നതുമായ സാന്ദ്രതകളില്‍ ചില ശ്വസന വൈറസുകള്‍ തഴച്ചുവളരുന്നതില്‍ അതിശയിക്കാനില്ല. ലോകത്തിലെ ഏറ്റവും വലിയ വവ്വാല്‍ ഗുഹയില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരത്തിന് തുല്യമായ സസ്തനികളുണ്ട്: 20 ദശലക്ഷം, എന്നാണ് സയന്‍സ് എഴുത്തുകാരനായ മാറ്റ് റിഡ്ലിയും വീഡിയോ റീട്വീറ്റ് ചെയ്ത് എഴുതിയത് ഇപ്രകാരമാണ്.
അല്ലേലും അനിഖ ചുമ്മാ പൊളിയാണ്...പുതിയ ചിത്രങ്ങളും വൈറല്‍
അതേസമയം വീഡിയോക്ക് താഴെ രസകരമായ ചില കമന്റുകളും നിറയുന്നുണ്ട്. ബാറ്റ്മാന്‍ വിളിച്ചിട്ടാണ് ഇവ എത്തിയതെന്നാണ് ഒരു ഉപയോക്താവ് കമന്റിട്ടത്. നമ്മുടെ ഗ്രഹത്തിന് വവ്വാലുകള്‍ പ്രധാനമാണ്. പ്രകൃതിയുടെ ഒരു അത്ഭുതകരമായ സംഭവം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
മെക്‌സിക്കോയില്‍ ധാരാളമായി കണ്ടുവരുന്ന ജീവി വര്‍ഗമാണ് വവ്വാലുകള്‍. മെക്‌സിക്കോയിലെ ടക്‌സണ്‍ നഗരത്തില്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തരം വവ്വാലുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വവ്വാലുകള്‍ ആളുകളെയോ മറ്റ് സസ്തനികളെയോ ആക്രമിക്കില്ലെന്നും കൂട്ടമായി പറക്കുന്ന വവ്വാലുകളെ ഭയപ്പെടേണ്ടതില്ലെന്നുമാണ് അരിസോണ യൂണിവേഴ്‌സിറ്റി മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ക്യൂറേറ്റര്‍ മെലാനി ബുച്ചി പറയുന്നത്.












Click it and Unblock the Notifications