Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: വധുവിന്റെ അവിഹിതം കയ്യോടെ പൊക്കി വരന്‍; വിവാഹ വേദിയില്‍ പൊരിഞ്ഞ തല്ല്, വൈറലായി വിഡിയോ

ബീജിംഗ്: വിവാഹം എല്ലാവരുടെയും ജീവിതത്തില്‍ നടക്കുന്ന സന്തോഷകരമായ നിമിഷമാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടാണ് പലരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. എന്നാല്‍ ചൈനയില്‍ നടന്ന ഒരു കല്യാണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹത്തിന്റെ ആഘോഷങ്ങളുടെ വീഡിയോയാണെന്ന് കരുതിയെങ്കില്‍ തെറ്റി. വിവാഹ ദിവസം തന്നെ അത് തകരുന്ന കാഴ്ചാണ് വീഡിയോയിലുള്ളത്.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

1

Image Credit: Turning point YT Channel

എല്ലാ അതിഥികള്‍ക്കും മുന്നില്‍ വധുവിന്റെ വീഡിയോ പ്ലേ ചെയ്തുകൊണ്ട് വരന്‍ മറ്റൊരു പുരുഷനുമായുള്ള വധുവിന്റെ ബന്ധം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചൈനയിലെ ഒരു കല്യാണം വിവാഹ ദിവസം തന്നെ മുടങ്ങിയത്. വധു തന്റെ ഭര്‍തൃസഹോദരനുമായി ചേര്‍ന്ന് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വരന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തിയതോടെ ചടങ്ങ് നാടകീയമായി വഴിത്തിരിവായി.

2

Image Credit: Turning point YT Channel

ഗര്‍ഭിണിയായ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം യുവതി കിടക്കയില്‍ കിടക്കുന്നതായി കരുതപ്പെടുന്ന ക്ലിപ്പ് കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓണ്‍ലൈനില്‍ പങ്കിട്ട ഒരു ക്ലിപ്പ്, വധുവിനെ അവതരിപ്പിക്കുന്ന വീഡിയോ റിസപ്ഷന്‍ ഹാളിലെ ഭിത്തിയില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുമ്പോള്‍ അതിഥികള്‍ തികച്ചും ഞെട്ടലോടെയും ഭീതിയോടെയും നോക്കിക്കാണുന്നത്.

3

Image Credit: Turning point YT Channel

പിന്നാലെ അടുത്തതായി സംഭവിക്കുന്നത്, വധു തന്റെ പൂച്ചെണ്ട് തന്റെ ഭര്‍ത്താവിനുനേരെ എറിയുന്നു, പിന്നാലെ ആക്രോശിക്കുന്നത് കാണാം. 'എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് നിങ്ങള്‍ കരുതിയോ? അടുത്തിടെ ടിക് ടോക്കില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ക്ലിപ്പ് വന്‍തോതില്‍ വൈറലായി. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് 2019 ലാണ്. അടുത്തിടെയുള്ള അപ്ലോഡ് ചെയ്ത വീഡിയോ 10 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി.

4

ഗര്‍ഭിണിയായ അനിയത്തിയുടെ ഭര്‍ത്താവിനൊപ്പം ഭാര്യ തന്നെ ചതിക്കുന്ന വീഡിയോ വരന്‍ എല്ലാവരുടെയും മുന്നില്‍ അവതരിപ്പിക്കുന്നു എന്നാണ് വീഡിയോയില്‍ എഴുത്തിക്കാണിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+