വൈറല്‍ നായക്ക് മാരക രോഗം.... ലൂക്കിമിയയും, കരള്‍ രോഗവും; ഉടമയുടെ വെളിപ്പെടുത്തല്‍
ലണ്ടന്‍: സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഷീബാ ഇനു വിഭാഗത്തില്‍പ്പെട്ട വൈറല്‍ നായയായിരുന്നു കബോസു. ഡോഗ് ട്രോളിനും, ക്രിപ്‌റ്റോകറന്‍സി ഡോഗികോയിനും വഴിവെച്ചത് ഈ നായയായിരുന്നു. എന്നാല്‍ ഇതിന്റെ ഉടമസ്ഥന്‍ കരളലിയിക്കുന്ന ഒരു വാര്‍ത്തയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരു മാരക രോഗത്തിന്റെ പിടിയിലാണ് കബോസു.
ലൂക്കിമിയയും, കരള്‍ രോഗങ്ങളും കബോസുവിന് സ്ഥിരീകരിച്ചെന്ന് നായയുടെ ഉടമ പറഞ്ഞു. കബോസുവിന്റെ ഉടമയായ അത്സുകോ സാറ്റോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 17 വയസ്സുണ്ട് കബോസുവിന്. ക്രിസ്മസ് ദിനത്തില്‍ ഭക്ഷണം കഴിക്കുന്നതും, വെള്ളം കുടിക്കുന്നതുമെല്ലാം ഈ നായ നിര്‍ത്തിയിരിക്കുകയാണ്.

സ്വയം തോന്നിയ ചികിത്സയാണിത്. അതേസമയം കബോസുവിന് മഞ്ഞപ്പിത്തവുമുണ്ട്. ഇതിന് മരുന്ന് കഴിക്കുന്നുമുണ്ട്. ഇതിനോടകം കബോസുവിന് ബ്ലഡ് ടെസ്റ്റുകള്‍ നടത്തി കഴിഞ്ഞതായി സാറ്റോ പറയുന്നു. നായയെ പരിശോധിച്ച ഡോക്ടര്‍ പറയുന്നത്, വളരെ അപകടകരമായ അവസ്ഥയിലൂടെയാണ് കബോസു കടന്നുപോകുന്നതെന്നാണ്.
സാറ്റോ പങ്കുവെച്ച ചിത്രങ്ങൡ, കബോസു ഒരു പുതപ്പിനടിയില്‍ കിടക്കുന്നത്. ഒരു കുപ്പിയില്‍ നിന്ന് വെള്ളം കൂടിക്കാനും ശ്രമിക്കുന്നുണ്ട്. ആശങ്കയറിയിച്ച എല്ലാവര്‍ക്കും നന്ദിയെന്നും സാറ്റോ കുറിച്ചു. ജാപ്പനീസ് വിഭാഗത്തില്‍ വരുന്ന ഒരു തരം നായയാണ് ഷീബാ ഇനുകള്‍.
അതേസമയം കബോസുവിന് വിശപ്പുണ്ടെന്നും, വെള്ളം മാത്രമാണ് കുടിക്കുന്നതെന്നും സാറ്റോ പറഞ്ഞു. 2010ലാണ് ഈ നായ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. ഇത് കാല് മടക്കി ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഇത് പിന്നീട് ട്രോളുകള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു.
ഡോഗി എന്ന മീമായി ഇത് ഉപയോഗിക്കാന്‍ തുടങ്ങി. കബോസുവിന്റെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് പലയിടത്തും ഉപയോഗിക്കാന്‍ തുടങ്ങി. വലിയ ബ്രാന്‍ഡുകളും ഈ ചിത്രം, അവരുടെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കാന്‍ തുടങ്ങി. 2013ലാണ് ക്രിപ്‌റ്റോ കറന്‍സിയിലും കബോസുവിന്റെ മുഖമെത്തിയത്.
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ ബില്ലി മാര്‍ക്കസും, ജാക്‌സണ്‍ പാല്‍മറും ചേര്‍ന്നാണ് കബോസുവിന്റെ മുഖം ലോഗോയായി ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കിയത്. ഡോഗികോയിന്‍ എന്നായിരുന്നു ഇതിന്റെ പേര്. ഇതിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ഇലോണ്‍ മസ്‌കിന്റെ സഹായം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ഈ ക്രിപ്‌റ്റോയുടെ മൂല്യം കുതിച്ചുയരുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഡോഗി നാല് മില്യണിനാണ് വിറ്റുപോയത്. ഏറ്റവും വിലയേറിയ എന്‍എഫ്ടിയായും ഇത് മാറിയിരുന്നു. അതേസമയം നിരവധി പേരാണ് സാറ്റോയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയത്. വേഗത്തില്‍ ഈ നായ സുഖം പ്രാപിക്കുമെന്നും ഇവര്‍ ആശംസിച്ചു.












Click it and Unblock the Notifications