പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് ചിത്രങ്ങളെടുത്ത് യുവതി, പൊങ്കാല, അക്കൗണ്ട് പൂട്ടി
ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരത്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പിതാവിന്റെ ശവപ്പെട്ടിക്ക് മുമ്പില്‍ നിന്ന് ഇവര്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. അമേരിക്കയിലെ മയാമിയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ താരമായ ജെയിന് റിവേരയാണ് വിവാദത്തില്‍ വീണിരിക്കുന്നത്. ശലഭമേ, നീ പറന്ന് അകലുകയാണ്, ആര്‍ഐപി പാപി, നിങ്ങള്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. നല്ലൊരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരിരുന്നതെന്ന് റിവേര കുറിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് ഇങ്ങനൊരു പോസ്റ്റ് ഇട്ടത്. വിവാദമായതോടെ ഇവര്‍ അത് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

റിവേരയുടെ ഫോളോവേഴ്സ് ഇത് തീര്‍ത്തും അനാദരവാണെന്ന് കുറ്റപ്പെടുത്തുകയാണ്. ജെയിന് ഇതൊട്ടും ശരിയല്ല, വളരെ പ്രശസ്തനായ വെറ്ററനായിരുന്നു നിങ്ങളുടെ പിതാവ്. അങ്ങനെയൊരാളുടെ ശവപ്പെട്ടിക്ക് സമീപം നിന്ന് ഫോട്ടോയെടുക്കുന്നത് ശരിയല്ലെന്നും ജെയിന് പറഞ്ഞു. ഈ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. നിങ്ങള്‍ മാപ്പുപറയണമെന്നും, ഇത്തരമൊരു ചിത്രമെടുത്തത് ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞില്ലെങ്കില്‍ നിങ്ങളെ ഫോളോ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും ഫോളോവേഴ്സ് മുന്നറിയിപ്പ് നല്കി. ഇതിന് പിന്നാലെയാണ് ജെയിന് റിവേര ശവപ്പെട്ടിക്ക് മുന്നില്‍ നിന്നുള്ള ഫോട്ടോ ഡിലീറ്റ് ചെയ്തത്.
'അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം
്അതേസമയം ഇവര്‍ അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. റിവേര ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് പലവിധത്തില്‍ പോസ് ചെയ്തതാണ് ഇത്ര വിവാദത്തിന് കാരണമായത്. എട്ടോളം ഫോട്ടോകള്‍ ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ഫോളോവേഴസിനെയാണ് റിവേരയ്ക്ക് നഷ്ടമായത്. എന്നാല്‍ ഇതുവരെ മാപ്പുപറയാനൊന്നും ഇവര്‍ തയ്യാറായിട്ടില്ല. ടിക് ടോക് താരവും ഫിറ്റ്നെസ് മോഡലും കൂടിയാണ് ഇവര്‍. ഇരുപതുകാരിയായ റിവേര സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന താരമാണ്. ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍ ഇവര്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. ടിക് ടോക്കിലൂടെ ഡാന്‍ വീഡിയോകളും പങ്കുവെച്ച് വൈറലായിരുന്നു ജെയിന്.
ഇത് രണ്ടിനും പുറമേ ഫിറ്റ്നെസ് വര്‍ക്ക്ഔട്ടുകളും ട്രാവല്‍ വീഡിയോകളും ഇവര്‍ പങ്കുവെക്കാറുണ്ടായിരുന്നു. മയാമിയിലെ അത്ലറ്റാണ് താന്‍ എന്ന് ഇവര്‍ വെബ്സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്. 80000 ഫോളോവേഴ്സ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്ഫ്ളുവന്സമാര് എല്ലാവരും കണക്കാണെന്ന് യൂസര്‍മാര്‍ ഇവരുടെ ഫോട്ടോയ്ക്ക് കമന്റിട്ടിരുന്നു. പലരും അണ്‍ഫോളോ ചെയ്ത് പോവുകയാണെന്ന് കമന്റ് ഇട്ടിട്ടുണ്ട്. ഒരാള്‍ക്ക് എത്രത്തോളം തരംതാഴാനാവുമെന്ന് ജെയിന് റിവേര തെളിയിച്ചെന്നും ഇവരുടെ ആരാധകര്‍ പറഞ്ഞു. നിരവധി പേര് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications