കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ എന്തൊരു കിരീടാവകാശിയാണ്', ഈ ലാളിത്യം ഞങ്ങളെ അതിശയിപ്പിക്കുന്നു, കയ്യടിച്ച് സോഷ്യല്‍ ലോകം

Google Oneindia Malayalam News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കാന്‍ ലണ്ടനിലാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹംദാന്‍ ബിന്‍ മുഹമ്മദിന് ഇന്‍സ്റ്റഗ്രാമില്‍ 14.5 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വളരെ ലാളിത്യമായി ജീവിക്കുന്ന വ്യക്തിയാണ് ഹംദാന്‍ ബിന്‍ മുഹമ്മദ് എന്ന് വേണമെങ്കില്‍ പറയാം.

'അക്കാര്യം പറഞ്ഞ് അവര്‍ കളിയാക്കുമായിരുന്നു, അവിടെ നിന്ന് ഓടിയാലോ എന്നുവരെ തോന്നി'; റിതു മന്ത്ര പറയുന്നു'അക്കാര്യം പറഞ്ഞ് അവര്‍ കളിയാക്കുമായിരുന്നു, അവിടെ നിന്ന് ഓടിയാലോ എന്നുവരെ തോന്നി'; റിതു മന്ത്ര പറയുന്നു

1

കാരണം, ലണ്ടനില്‍ രാജകീയമായി യാത്ര ചെയ്യേണ്ട സ്ഥലങ്ങളില്‍ എല്ലാം ഹംദാന്‍ ബിന്‍ മുഹമ്മദ് സാധാരണക്കാരനെ പോലെയാണ് യാത്ര ചെയ്യുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇപ്പോള്‍ വൈറലായ ഫോട്ടോയില്‍, ഷെയ്ഖ് ഹംദാന്‍ തന്റെ സുഹൃത്തിനൊപ്പം തിരക്കേറിയ ലണ്ടന്‍ ട്യൂബ് കമ്പാര്‍ട്ടുമെന്റിന് നടുവില്‍ നില്‍ക്കുന്നതായി കാണുന്നു.

2

ഇദ്ദേഹത്തിന്റെ സുഹൃത്ത്് ബദര്‍ അതീജ് ആണ് കൂടെയുള്ളതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ കൗതുകകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ഇദ്ദേഹത്തെ ട്രെയിനിലെ യാത്രക്കാരില്‍ ആരും തിരിച്ചറിഞ്ഞില്ല. ഒരു സാധാരണ പൗരന്റെ ലുക്കിലാണ് അദ്ദേഹത്തിന്റെ യാത്ര. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് എല്ലാവരും ഈ കാര്യം പോലും അറിഞ്ഞത്.

3

ഒരാഴ് മുമ്പ് നടത്തിയ യാത്രയെ കുറിച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്, ഞങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്, ബദറിന് ഇതിനകം വിരസതയുണ്ട്,'' ദുബായ് കിരീടാവകാശി പങ്കിട്ട പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞു. മറ്റൊരു ഫോട്ടോയില്‍, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലണ്ടനിലെ അവധിക്കാലത്ത് ഷെയ്ഖ് ഹംദാനോടൊപ്പം ചേരുന്നതും കാണാം. പിതാവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമുള്ള ചിത്രം കിരീടാവകാശി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിടുകയായിരുന്നു.

ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കരശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കര

'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

English summary
Viral Photos: Dubai Crown Prince Sheikh Hamdan bin Mohammed Al Maktoum Travelling In London Tube
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X