കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈഗര്‍ ഷാര്‍ക്കിനെ തേടിയിറങ്ങി, കിട്ടിയതോ? കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍

Google Oneindia Malayalam News

ദില്ലി: ഒരിക്കലും കണ്ടെത്തില്ല എന്ന് കരുതിയൊരു അപൂര്‍വം ഇനം സ്രാവിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. മനുഷ്യന്‍ സമുദ്രപഠനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതിന് മുമ്പേ ഈ സ്രാവ് കടലിന്റെ നിഗൂഢമായ ഇടങ്ങളിലുണ്ടാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഇപ്പറയുന്നതിന് കാരണമുണ്ട്.

കാരണം ഇങ്ങനൊരു ഭീമാകാരനായ സ്രാവിനെ ഒരിക്കലും കാണാന്‍ പറ്റാത്ത ഇടങ്ങളിലാണ് ഇപ്പോള്‍ കണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അതിലൂടെ ഇവയുടെ യഥാര്‍ത്ഥ ഉറവിടവും, ചരിത്രാതീത കാലത്തെ വിവരങ്ങളുമൊക്കെ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. വിശദ വിവരങ്ങളിലേക്ക്...

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ

കണ്ടെത്തിയ ആര്‍ട്ടിക്ക് സ്രാവിനെ കുറിച്ച് അമ്പരപ്പിക്കുന്നതും രസകരമായതുമായ വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ പങ്കുവെച്ചിരിക്കുന്നത്. ഈ സ്രാവ്് പാതി അന്ധതയുള്ളതാണ്. സാധാരണ ആര്‍ട്ടിക്ക് ഷാര്‍ക്കുകള്‍ ഇത്തരത്തിലൊരു ന്യൂനത കണ്ടുവരാറില്ല. ഈ സ്രാവ് 500 വര്‍ഷം ഭൂമിയില്‍ ജീവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പക്ഷേ ശാസ്ത്രജ്ഞരെ ഏറ്റവും അമ്പരപ്പിച്ചിരിക്കുന്നത് ഈ ്സ്രാവിനെ കണ്ടെത്തിയ ഇടമാണ്. കരീബിയന്‍ മഹാസമുദ്രങ്ങളില്‍ നിന്നാണ് ഈ സ്രാവിനെ സംഘം കണ്ടെത്തിയത്.

2

ഈ സ്രാവ് വഴിതെറ്റിയാണ് കരീബിയന്‍ സമുദ്ര മേഖലയില്‍ എത്തിയതെന്നാണ് കരുതുന്നത്. അത് ഒരുപക്ഷേ ഇതിന് ഭാഗികമായി മാത്രം കണ്ണ് കാണുന്നത് കൊണ്ടായിരിക്കും. 16 അടി നീളമുണ്ട് ഈ സ്രാവിന്. ബെലിസ് തീരത്താണ് കണ്ടെത്തിയിരിക്കുന്നത്. ഒരു കൂട്ടം റിസര്‍ച്ചര്‍മാരാണ് ഇതിനെ തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ടൈഗര്‍ സ്രാവുകളെ കണ്ടെത്താനായി ഇറങ്ങിയതായിരുന്നു. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആര്‍ട്ടിക്ക് ഷാര്‍ക്കിനെ ഇവര്‍ കണ്ടെത്തുകയായിരുന്നു.

3

അതേസമയം ആര്‍ട്ടിക്ക് ഷാര്‍ക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ശാസ്ത്രമേഖലയിലെ വലിയ കണ്ടെത്തല്‍ കൂടിയാണിത്. ആര്‍ട്ടിക്ക് സ്രാവുകള്‍ സാധാരണ ആര്‍ട്ടിക്കിലെ തണുത്തുറഞ്ഞ വെള്ളത്തിന്റെ ആഴങ്ങളിലാണ് സാധാരണ ഉണ്ടാവാറുള്ളത്. അതുകൊണ്ട് ഇവയെ കരീബിയയില്‍ കണ്ടപ്പോള്‍ ശാസ്ത്രജ്ഞര്‍ ഒന്ന് പകച്ച് പോയി. കരീബിയന്‍ മഹാസമുദ്രം സാധാരണ ചൂടേറിയതാണ്. തണുപ്പില്‍ ജീവിക്കുന്ന ഒരു സ്രാവ് എങ്ങനെ ഇവിടെ നിലനില്‍ക്കുന്നു എന്നത് അദ്ഭുതമാണ്.

4

ആര്‍ട്ടിക്ക് സ്രാവ് നാലായിരം മൈല്‍ താണ്ടിയാണ് കരീബിയന്‍ സമുദ്ര മേഖലയില്‍ എത്തിയിരിക്കുന്നത്. ഇതാണ് ഏറ്റവും ഞെട്ടിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നാണ് കണ്ടെത്തേണ്ടത്. ടൈഗര്‍ ഷാര്‍ക്കുകളെ തേടിയിറങ്ങി ഗ്രീന്‍ലാന്‍ഡ് ഷാര്‍ക്കുകളെ കണ്ടെത്തിയെന്നാണ് ശാസ്ത്ര സംഘം പറയുന്നത്. വളരെ പ്രായം തോന്നിയിരുന്നു ഈ സ്രാവിനെ കണ്ടെത്തുമ്പോള്‍. ഈ സ്രാവ് ചത്തുവെന്നാണ് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. എന്നാല്‍ പെട്ടെന്ന് ഇത് കുടഞ്ഞെണീറ്റ് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചര്‍ ദേവാന്‍ഷി കസാന പറയുന്നു.

5

മറ്റെന്തൊ സ്രാവാണെന്നായിരുന്നു ദേവാന്‍ഷി കരുതിയത്. ഇതുപോലൊന്ന് ടീമിലെ ആരും കണ്ടിരുന്നില്ല. തന്റെ സൂപ്പര്‍ വൈസര്‍ക്ക് ഒരു ചിത്രം അയച്ച് കൊടുത്തിരുന്നു. ഇതിന് ശേഷമാണ് ഈ സ്രാവ് ആര്‍ട്ടിക്കില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയത്. 500 വര്‍ഷത്തോളം ഇത് ജീവിക്കുമെന്നും മനസ്സിലായി. ഇത് പെട്ടെന്ന് തന്നെ വഴുതി സമുദ്രത്തിന്റെ അടിയിലേക്ക് പോയത് അമ്പരപ്പോടെയാണ് ശാസ്ത്രജ്ഞര്‍ കണ്ടത്. ഇനിയൊരിക്കല്‍ കൂടി ഈ സ്രാവിനെ കണ്ടെത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെനന് ഇവര്‍ പറയുന്നു. സ്രാവുകളില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നതും ഗ്രീന്‍ലാന്‍ഡ് സ്രാവുകളാണ്.

അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!അത്തരം സ്ത്രീകള്‍ സെക്‌സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്‍' വിവാദത്തില്‍!!

English summary
viral: scientists found artic shark in caribbean, it live 500 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X