• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ ഒഴിവാക്കി, വിവാഹം ചെയ്തത് 23കാരന്‍ മകനെ; വൈറലായ റഷ്യന്‍ യുവതിക്ക് പുതിയ 'വിശേഷം'

Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ വെയ്റ്റ് ലോസ് ഇന്‍ഫ്‌ളുവന്‍സര്‍ മരീന ബാല്‍മഷേവയെ അറിയുമോ? സോഷ്യല്‍ മീഡിയയിലെ താരമാണ് ഈ യുവതി. നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇവര്‍ ഇടംപിടിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ടായിരുന്നു ഇതെല്ലാം സംഭവിച്ചത്. മരീന വീണ്ടും ചര്‍ച്ചയായിരിക്കുന്നത് രണ്ടാമതും ഗര്‍ഭം ധരിച്ചു എന്ന വാര്‍ത്തകള്‍ കാരണമാണ്.

റഷ്യന്‍ യുവതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 2020ലാണ് മരീന വലിയ തരംഗമായി സോഷ്യല്‍ മീഡിയയില്‍ മാറുന്നത്. രസകരമായ കാര്യമാണ് ഇതിലുള്ളത്. വിശദമായ പരിശോധിക്കാം....

1

image courtesy:marina balmasheva

2020ല്‍ മരീന ബാല്‍മഷേവ തരംഗമാവാന്‍ കാരണം ഭര്‍ത്താവിന്റെ മകനെ വിവാഹം ചെയ്ത് കൊണ്ടായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുണ്ടായ മകനാണ് വ്‌ളാദിമിര്‍ വോവ ഷാവ്‌റിന്‍. ഇയാളെയാണ് മരീന വിവാഹം ചെയ്തത്. അതും ഭര്‍ത്താവിനെ ഒഴിവാക്കി കൊണ്ടായിരുന്നു. സോഷ്യല്‍ മീഡിയയെ ഒന്നാകെ ഈ ബോള്‍ഡായ തീരുമാനത്തില്‍ അമ്പരന്ന് പോയിരുന്നു.

2

image courtesy:marina balmasheva

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

35കാരിയായിരുന്നു അന്ന് മരീന. ഷാവ്‌റിന് ആകെ ഉണ്ടായിരുന്ന പ്രായം 20 വയസ്സായിരുന്നു. വ്‌ളാദിമിറിന്റെ പിതാവ് അലക്‌സിക്കൊപ്പം പത്ത് വര്‍ഷം കഴിഞ്ഞിരുന്നു മരീന. അതിന് ശേഷം വേര്‍പിരിയുകയായിരുന്നു. ഇരുവരും നല്ല രീതിയില്‍ തന്നെയാണ് പിരിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. 2020ന്റെ തുടക്കത്തില്‍ തന്നെ അലക്‌സിയുടെ മകനെ വിവാഹം കഴിക്കാനായിരുന്നു മരീനയുടെ തീരുമാനം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് എല്ലാം താളം തെറ്റുകയായിരുന്നു. ഇവരുടെ വിവാഹം അതോടെ വൈകുകയും ചെയ്തു.

3

image courtesy:marina balmasheva

നിലവില്‍ മരീനയ്ക്ക് 37 വയസ്സും വ്‌ളാദിമിറിന് 23 വയസ്സുമാണ് ഉള്ളത്. മുന്‍ ഭര്‍ത്താവിന്റെ മകനെ ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ മരീനയ്ക്ക് അറിയാം. അലക്‌സി ഇപ്പോള്‍ ഇവരുടെ ബന്ധത്തിലുണ്ടായിരുന്ന അഞ്ച് ദത്തെടുത്ത മക്കളെ നോക്കുന്ന തിരക്കിലാണ്. 2020 ജൂലായിലാണ് മരീനയും വ്‌ളാദിമിറും വിവാഹം കഴിച്ചത്. ആദ്യ കുട്ടിക്ക് പ്രായം 20 മാസമാണ്. രണ്ടാമത്തെ കുട്ടി ഉടനെത്തുമെന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരിക്കുന്നത്.

4

image courtesy:marina balmasheva

മരീന ഇപ്പോള്‍ അറിയപ്പെടുന്നൊരു വെയ്റ്റ് ലോസ് ഇന്‍ഫ്‌ളുവന്‍സറാണ്. 6.19 ലക്ഷം ഫോളോവേഴ്‌സ് ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്. ചെറിയ ക്ഷീണം തനിക്കുണ്ടെന്നും, എന്നാല്‍ സന്തോഷമാണെന്നും മരീന ഇന്‍സ്റ്റഗ്രാമില്‍കുറിച്ചു. അതേസമയം രണ്ടാമതൊരു കുട്ടി കൂടി ജനിക്കുക എന്നത് നല്ല കാര്യമാണ്. പക്ഷേ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അതൊരു ഷോക്കായിരുന്നു. എന്നാല്‍ വ്‌ളാദിമിര്‍ സന്തോഷവാനാണെന്നും അവര്‍ കുറിച്ചു.

5

image courtesy:marina balmasheva

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

അല്കസിയും മരീനയും ചേര്‍ന്ന് നേരത്തെ നാല് കുട്ടികളെ ദത്തെടുത്തിരുന്നു. ഇവരുടെ കൈവശാവകാശം പിതാവിന് തന്നെയാണ്. അതേസമയം മുന്‍ ഭര്‍ത്താവ് അല്‍പ്പം രോഷത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. തന്റെ മകനെ മരീന വശീകരിച്ചതാണെന്ന് അലക്‌സി പറയുന്നു. ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ പോലും മകനുമായി അവള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. അവന് മരീനയ്ക്ക് മുമ്പ് ഒരു കാമുകി പോലും ഇല്ലായിരുന്നു. എന്റെ മകനുമായിട്ട് ആയിരുന്നില്ല ബന്ധമെങ്കില്‍, ചതിച്ചതിന് അവളോട് ഞാന്‍ ക്ഷമിക്കുമായിരുന്നു. താന്‍ ഉറങ്ങുമ്പോള്‍ എന്റെ മകന്റെ കിടപ്പറയിലേക്കാണ് അവള്‍ ഓടിയിരുന്നതെന്നും അലക്‌സി പറഞ്ഞു.

Recommended Video

cmsvideo
  ചീരുവിനെ മറന്നോ ? മോശം അനുഭവം തുറന്ന് പറഞ്ഞ് മേഘ്‌ന രാജ്

  ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...

  English summary
  viral social media influencer marina balmasheva expected second baby with ex husband's stepson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X