Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കയിലെ ക്ലോക്ക് ടവറിന് ഇടിമിന്നലേറ്റു; ആകാശത്ത് കണ്ട കാഴ്ചയിൽ അത്ഭുതം മാറാതെ ആളുകൾ- വീഡിയോ

സോഷ്യൽമീഡിയിൽ അത്ഭുതപ്പെടുത്ത പല വീഡിയോകളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സൗദി അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു വിഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മക്കയിലെ ഒരു ക്ലോക്ക് ടവറിൽ ഇടി മിന്നലേറ്റതിന് ശേഷം ആകാശത്തുണ്ടായ വെളിച്ച വിസ്മയത്തിന്റെ ദൃശ്യമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ആസ്ട്രോണമി സ്‌കോളറായ മുൽഹം എന്ന വ്യക്തിയാണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

mecca

മക്കയിലുണ്ടായ മഴയ്ക്കിടെ ബുർജ് അൽ സാറയിൽ ഇടിമിന്നലേറ്റപ്പോൾ എന്ന തലക്കെട്ടോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുറത്ത് വന്ന വിഡിയോ ഇതിനോടകം 1.4 മില്യൺ പേരാണ് കണ്ടിരിക്കുന്നത്.
രാത്രിയിൽ ക്ലോക്ക് ടവറിന് മേൽ മിന്നിലടിക്കുകയും ആകാശമാകെ വെളിച്ചവരുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. നിമിഷം നേരം കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

പുനിത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി 'അപ്പു എക്‌സ്പ്രസ്'; പ്രകാശ് രാജിന് കയ്യടിച്ച് ആരാധകര്‍ ഒരു നിമിഷം കൊണ്ട് ഇരുട്ട് വെളിച്ചത്തിലേക്ക് മാറുകയും ആ പരിസരത്തുള്ള കെട്ടിടങ്ങളൊക്കെ ദൃശ്യമാവുകയും ചെയ്യുന്നുണ്ട്. വീഡിയോ കണ്ട പലർക്കും അത്ഭുതം മാറിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇന്ത്യയിൽ നിന്ന് ഉള്ള ഒരു വീഡിയോയും വൈറലാൽ ആയിരുന്നു ഓവുചാലിലേക്ക് വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വീഡിയോ ആയിരുന്നു ഇത്. റോഡരികിലൂടെ നടന്ന വരുന്ന യുവാവ് കടയിലേക്ക് കയറാൻ വേണ്ടി നടപ്പാതയിലൂടെ നടന്നുവന്ന് സെക്കന്റുകൾക്കുള്ളിൽ നടപ്പാത തകരുന്നതായിരുന്നു വീഡിയോ.

നിരവധിപേരാണ് ഈ വീഡിയോ പങ്കുവെച്ചത്. 'പ്രപഞ്ചം ഈ മനുഷ്യന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് മനസിലാക്കാൻ ഞാൻ വാരാന്ത്യത്തിൽ ചെലവഴിക്കാൻ പോകുന്നു. നിങ്ങൾ അവനാണെങ്കിൽ നിങ്ങൾ എന്ത് വിചാരിക്കും,' വെള്ളിയാഴ്ച വീഡിയോ പങ്കിട്ടുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ എഴുതി. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഒരു കടയുടെ പുറത്തുള്ള സിസിടിവിയിൽ നിന്നാണ് ലഭിച്ചത്.

മുൽഹം പങ്കുവെച്ച ബുർജ് അൽ സാറയിൽ ഇടിമിന്നലേറ്റപ്പോഴുള്ള ദൃശ്യം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+