കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനിത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി 'അപ്പു എക്‌സ്പ്രസ്'; പ്രകാശ് രാജിന് കയ്യടിച്ച് ആരാധകര്‍

Google Oneindia Malayalam News

2021ല്‍ ആണ് പ്രിയ താരം പുനിത് രാജ്കുമാര്‍ ഓര്‍മയായത്. കര്‍ണാടക്കാര്‍ക്ക് മാത്രമല്ല രാജ്യമാകെ ആ വാര്‍ത്തയില്‍ ഏറെ വേദനിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 46 കാരനായ പുനിത് മരിച്ചത്. ഇന്നും ആരാധകര്‍ക്ക് വേദന നിറഞ്ഞ സത്യമാണത്. ഇപ്പോൾ പുനിതിന്റെ ഓർമ്മ എക്കാലവും നിലനിർത്തുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. പുനീത് രാജ്കുമാറിന്റെ ഓര്‍മയ്ക്ക് പാവപ്പെട്ടവര്‍ക്ക് ആംബുലന്‍സ് സൗജന്യമായി നല്‍കുകയാണ് പ്രകാശ് രാജ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രകാശ് രാജ് ഫൗണ്ടേഷന്‍ സൗജന്യ ആംബുലന്‍സ് സേവനം ഉറപ്പാക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആംബുലന്‍സ് കൈമാറിയിരിക്കുന്നത്. അപ്പു എക്സ്പ്രസ് എന്ന പേരിട്ടിരിക്കുന്ന ആംബുലന്‍സിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു'ദിലീപിനെ സംബന്ധിച്ച് ഇതൊരു വിജയമോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല..' ശ്രീജിത്ത് പെരുമന പറയുന്നു

1


'അപ്പു എക്സ്പ്രസ്- ആവശ്യമുള്ളവര്‍ക്ക് വേണ്ടി സൗജന്യ സേവനത്തിനുള്ള ആംബുലന്‍സ് സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടേഷന്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നു. ജീവിതം തിരികെ നല്‍കുന്നതിന്റെ സന്തോഷം' പ്രകാശ് രാജ് കുറിച്ചു.അപ്പു എന്നാണ് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനീത് രാജ്കുമാറിനെ സ്നേഹത്തോടെ വിളിക്കുന്നത്. ഈ വരുന്ന നവംബര്‍ ഒന്നിന് കര്‍ണാടക സര്‍ക്കാര്‍ പുനീതിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കുകയാണ്.

'ആഷിക് അബുവിനെ ജഡ്ജിയാക്കണം എന്നെങ്ങാനും ആവശ്യപ്പെടുമോ എന്നാണ് എന്റെ പേടി'; ശ്രീജിത്ത് പെരുമന'ആഷിക് അബുവിനെ ജഡ്ജിയാക്കണം എന്നെങ്ങാനും ആവശ്യപ്പെടുമോ എന്നാണ് എന്റെ പേടി'; ശ്രീജിത്ത് പെരുമന

2

പുനിതിന്റെ മരണം അപ്രതീക്ഷിതമായിരുന്നു. ജിമ്മിൽ നിന്ന്. വര്‍ക്കൗട്ടിന് ഇടയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആയിരുന്നു പുനിതിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാവിധ ചികിത്സകളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ വിക്രം ആശുപത്രിയില്‍ ജനസാഗരമായിരുന്നു.

3

സിനിമാ - രാഷ്ട്രീയ പ്രമുഖര്‍ എല്ലാം കൊവിഡ് ഭീതി പോലുംഅവ​ഗണിച്ച് ആശുപത്രിയില്‍ എത്തി. ജന സാഗരത്തെ നിയന്ത്രിക്കാന്‍ പൊലീസുകാർ കഷ്ടപ്പെട്ടു. അദ്ദേ​ഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ നിന്ന് ആരാധകർ പൊട്ടിക്കരഞ്ഞു. ഒരു തുള്ളി വെള്ളമിറക്കാതെ തങ്ങളുടെ അപ്പു തിരിച്ചുവരുന്നതും കാത്ത് അവർ പ്രതീക്ഷ കൈവെടിയാതെ നിന്നു പക്ഷേ....അപ്പു പിന്നെ വന്നില്ല...

4


പ്രശസ്ത കന്നട നടന്‍ രാജ്കുമാറിന്റെ മകനാണ് പുനിത്. അതുകൊണ്ടുതന്നെ പുനീത് രാജ്കുമാറിന് സിനിമയിലേക്കുള്ള വരവ് അത്ര പ്രയാസം ഉള്ളത് ആയിരുന്നില്ല. ബാലതാരമായി സിനിമയില്‍ എത്തിയ പുനീത് ദേശീയ പുരസ്‌കാരവും നേടി. ഒരുപാട് സിനിമകൾ ഒന്ന് പുനിത് ചെയ്തിരുന്നില്ല, പക്ഷേ അ​ദ്ദേഹം ചെയ്ത സിനിമകള്‍ എല്ലാം തന്നെ വന്‍ വിജയം നേടിയിരുന്നു.

ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍

English summary
Actor Prakash Raj donates free ambulance to poor people in memory of Puneeth Rajkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X