Viral Video: നയാഗ്ര വെള്ളച്ചാട്ടം നിശ്ചലം; ന്യൂയോര്‍ക്കില്‍ നിന്ന് അമ്പരപ്പിക്കുന്ന കാഴ്ച്ച
വാഷിംഗ്ടണ്‍: അമേരിക്കയിലും, കാനഡയിലും ഉള്ളവര്‍ ക്രിസ്മസ് വാരാന്ത്യത്തില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ചകള്‍ക്കാണ് സാക്ഷ്യം. നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസില്‍ മൂടി കിടക്കുന്നു. ഇങ്ങനൊരു കാഴ്ച്ച ചിന്തിക്കാന്‍ പോലും പറ്റില്ല അല്ലേ. എന്നാല്‍ അമേരിക്കയിലെ അതിശൈത്യത്തില്‍ ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ സംഭവിച്ചിരിക്കുകയാണ്.
നിരവധി മരണങ്ങളാണ് യുഎസ്സില്‍ കടുത്ത തണുപ്പിനെ തുടര്‍ന്ന് സംഭവിച്ചിരിക്കുകയാണ്. പലയിടത്തും വൈദ്യുതി നിലച്ചിരിക്കുകയാണ്. യാത്രാ തടസ്സങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാഹനങ്ങളില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനിടയിലാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: Escondido Weather Observer
നയാഗ്ര വെള്ളച്ചാട്ടം മഞ്ഞില്‍ മൂടി കിടക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂജ്യം ഡിഗ്രിയില്‍ താഴെയാണ് ഇവിടെ താപനനില. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ പാളികളാല്‍ മൂടിയിരിക്കുന്ന വണ്ടര്‍ലാന്‍ഡായി നയാഗ്ര വെള്ളച്ചാട്ടം മാറിയിരിക്കുകയാണ്. അതേസമയം ഈ വെള്ളച്ചാട്ടത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം മഞ്ഞ് മൂടിയ നിലയിലാണ്. ചുറ്റും ഒന്നും കാണാന്‍ പറ്റില്ല. അതേസമയം കുത്തിയൊഴുകി വരുന്ന വെള്ളം പൂര്‍ണമായും നയാഗ്ര വെള്ളച്ചാട്ടത്തെ നിലയ്ക്കാതെ നിലനിര്‍ത്തുന്നുണ്ട്.

image credit: Escondido Weather Observer
അതായത് തണുത്തുറഞ്ഞ് പോയെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് ഇതിലുണ്ട്. മഞ്ഞുപാളികളാണ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്നത്. ശരിക്കും അന്റാര്‍ട്ടിക്കയ്ക്ക് സമാനമായ കാഴ്ച്ചകളാണ് നയാഗ്ര വെള്ളച്ചാട്ടത്തിലുള്ളത്. നൂറ്റാണ്ടിലെ അത്ഭുതമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ശരിക്കും മഞ്ഞില്‍ വെള്ളം തണുത്തുറഞ്ഞ് പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പലരും ഈ സമയത്ത് നയാഗ്ര വെള്ളച്ചാട്ടത്തില്‍ പോയതിന്റെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്. കുട്ടികള്‍ക്കാണ് ഈ കാഴ്ച്ച ഏറ്റവും സന്തോഷം തരുന്നതെന്നാണ് ഇവര്‍ കുറിച്ചിരിക്കുന്നത്.

image credit: Escondido Weather Observer
അതേസമയം തണുപ്പ് പരിധി വിട്ട് മുന്നോട്ട് പോകുമ്പോള്‍, കോടമഞ്ഞും, മറ്റും ചേര്‍ന്ന് ഒരു മഞ്ഞുപാളി രൂപപ്പെടും. അതിന് വെള്ളത്തിന് മുകളില്‍ അങ്ങനെ നില്‍ക്കും. ഇതിലൂടെ നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി നമുക്ക് തോന്നും. എന്നാല്‍ ഈ മഞ്ഞുപാളികള്‍ക്കടിയിലൂടെ വെള്ളം താഴേക്ക് ഒഴുകുന്നുണ്ടെന്നും നയാഗ്ര പാര്‍ക്ക്‌സ് വെബ്‌സൈറ്റ് പറഞ്ഞു. നയാഗ്രയിലൂടെ ഓരോ സെക്കന്‍ഡിലും 3160 ടണ്‍ ജലം താഴേക്ക് ഒഴുകുന്നുണ്ടെന്നാണ് നയാഗ്ര ഫാള്‍സ് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പാര്‍ക്ക് പറയുന്നത്.

image credit: Escondido Weather Observer
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
സെക്കന്‍ഡില്‍ 32 അടി എന്ന നിരക്കിലാണ് വെള്ളം താഴേക്ക് പതിക്കുന്നത്. 1964 മുമ്പ് ഇതുപോലെ ഐസ് വെള്ളത്തിന്റെ സഞ്ചാരത്തെ ഇതുപോലെ തടസ്സപ്പെടുത്താറുണ്ടായിരുന്നു. യുഎസ്സിന്റെ ഭാഗത്തെ വെള്ളമായിരുന്നു കൂടുതല്‍ നിശ്ചലമാകാറുള്ളത്. ഇത്തരത്തില്‍ അഞ്ച് തവണ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റീല്‍ ഐസ് ബൂം സ്ഥാപിക്കുകയായിരുന്നു. ഇത് മഞ്ഞുപാളികളെ തടയാന്‍ സഹായിക്കുമായിരുന്നു. ഇത്തരത്തില്‍ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ നടന്ന് മൂന്ന് പേര്‍ മരിച്ചിരുന്നു.

image credit: Escondido Weather Observer
നയാഗ്രയിലെ വെള്ളം നിലച്ച് പോയി എന്ന് കരുതിയാണ് ഈ മഞ്ഞുപാലത്തിലൂടെ പലരും നടന്നത്. ഇതേ തുടര്‍ന്ന് മഞ്ഞുപാളി തകരുകയും പലരും നദിയിലേക്ക് വീണ് മരിക്കുകയുമായിരുന്നു. 1912 ഫെബ്രുവരി നാലിനായിരുന്നു ഈ സംഭവം. ഇതേ തുടര്‍ന്ന് അധികൃതര്‍ ഇതിലൂടെ നടക്കുന്നത് നിരോധിച്ചിരുന്നു. പശ്ചിമ ന്യൂയോര്‍ക്കിലാണ് ക്രിസ്മസ് വാരാന്ത്യത്തില്‍ അതിശൈത്യം അനുഭവപ്പെട്ടത്. നൂറ്റാണ്ടിലെ ദുരന്തമായിട്ടാണ് അധികൃതര്‍ ഇതിനെ കാണുന്നത്. ഇത് ഓരോ ദിനവും രൂക്ഷമായി വരികയാണ്. പലയിടത്തും വൈദ്യുതി നിലച്ചിരിക്കുകയാണ്. യാത്രകളൊക്കെ വൈകിയെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications