കാപ്പി വാങ്ങാന്‍ പോയപ്പോള്‍ ടിക്കറ്റ് വാങ്ങി; ബംപർ കണ്ട് ഞെട്ടി വയോധികന്‍, ഭാര്യയുടെ മറുപടി വൈറല്‍
വാഷിംഗ്ടണ്‍: ഭാഗ്യം ഏത് പ്രായത്തിലാണ് നമ്മളെ തേടി വരുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. അത് തോന്നുമ്പോള്‍ നമ്മളെ തേടി വരാറാണ് പതിവ്. പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു വയോധികന്റെ ജീവിതത്തിലേക്ക് മഹാഭാഗ്യം തേടിയെത്തിയിരിക്കുകയാണ്. എന്നാല്‍ ആ സമ്മാനം അടിച്ചത് തന്റെ പ്രിയപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഈ പാവം ഒരുപാട് കഷ്ടപ്പെട്ടിരിക്കുകയാണ്.
കാരണം ലോട്ടറി എടുക്കാറുണ്ടെങ്കിലും ഭാഗ്യത്തിന്റെ കാര്യത്തില്‍ അത്ര മുന്‍പന്തിയില്‍ അല്ല ഈ വയോധികന്‍. അതുകൊണ്ട് പറയുന്ന എല്ലാവരും അത് വിശ്വസിക്കാന്‍ കുറച്ച് പാടാണ്. എന്തായാലും അപ്രതീക്ഷിതമായി ഇയാളുടെ ജീവിതം ആകെ മാറി മറിഞ്ഞിരിക്കുകയാണ്.

image credit: virginia lottery
കാപ്പി വാങ്ങാന്‍ പോയപ്പോള്‍ സംഭവിച്ചത്
വിര്‍ജീനിയയിലെ പോള്‍ മില്ലര്‍ അന്നും പതിവു പോലെ രാവിലെ കടയിലേക്ക് നടന്നുപോയി ചില അത്യാവശ്യ കാര്യങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണ വാങ്ങിക്കുന്ന കാര്യങ്ങള്‍ തന്നെയായിരുന്നു അത്. കാപ്പി, ദിനപത്രം എന്നിവയായിരുന്നു സ്ഥിരം വാങ്ങിക്കാറുണ്ടായിരുന്നത്.
അന്നേ ദിവസം പതിവുപോലെ കുറച്ച് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി, അവിടെയുള്ള ജോലികളെല്ലാം അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. അതിന് ശേഷമാണ് ജീവിതത്തില്‍ വലിയ ട്വിസ്റ്റുകള്‍ സംഭവിക്കുന്നത്.
വീട്ടില്‍ വെച്ച് അത്ഭുതം നടന്നു
വീട്ടുജോലികള്‍ എല്ലാം തീര്‍ത്താണ് മില്ലര്‍ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കാന്‍ തുടങ്ങിയത്. ത്രീ ക്രോസ് വേഡ് കണക്ട് 5എക്‌സ് ടിക്കറ്റുകളായിരുന്നു മില്ലര്‍ വാങ്ങിയത്. ടിക്കറ്റ് പരിശോധിച്ചപ്പോള്‍ മില്ലര്‍ ഒന്ന് ഷോക്കായി. ഭാര്യയെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്ത അറിയിക്കാനുണ്ടാവുമെന്ന് ഇതോടെ മില്ലര്‍ ഉറപ്പിക്കുകയായിരുന്നു.
ഒരു ലക്ഷം യുഎസ് ഡോളറാണ് വിര്‍ജീനിയ ലോട്ടറിയില്‍ അദ്ദേഹത്തിന് സമ്മാനമായി അടിച്ചത്. ഇത് 82 ലക്ഷത്തോളം രൂപ വരും. ഇത് ആരെയും ഞെട്ടിക്കുന്ന തുകയാണെന്ന് ഉറപ്പാണ്. മില്ലര്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
ഭാര്യക്ക് ഉടനടി മെസേജ് അയച്ചു
സമ്മാനം അടിച്ചതിന്റെ ആവേശത്തില്‍ ഭാര്യക്കാണ് ഞാന്‍ മെസേജ് അയച്ചത്. തനിക്ക് ലോട്ടറി അടിച്ചെന്നായിരുന്നു അതില്‍ പറഞ്ഞത്. എന്നാല്‍ ഭാര്യ വിശ്വസിച്ചില്ല. ഒരിക്കലും അടിച്ചിട്ടില്ലെന്നായിരുന്നു ഭാര്യയുടെ മറുപടിയെന്ന് മില്ലര്‍ പറയുന്നു. വിര്‍ജീനിയയിലെ ഷെനാന്‍ദോവ കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മില്ലര്‍.
ടോംസ് ബ്രൂക്കിലെ ബ്രൂക്ക് സ്‌റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. സമ്മാനം അടിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ടിക്കറ്റാണിത്. എന്തായാലും മില്ലര്‍ എല്ലാവരെയും ഈ നേട്ടം ഒടുവില്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇതാ വേറെയും ഭാഗ്യശാലികള്‍
സൗത്ത് കരോലിനയിലെ ഒരു യുവതിക്കും ഇതുപോലെ ഭാഗ്യ തേടിയെത്തിയിരിക്കുകയാണ്. സ്വന്തം പിറന്നാള്‍ ഇന്‍സ്റ്റന്റ് ലോട്ടറിയിലാണ് യുവതി ഭാഗ്യം പരിശോധിച്ചത്. രണ്ട് ലക്ഷം യുഎസ് ഡോളറാണ് യുവതിക്ക് സമ്മാനമായി അടിച്ചത്. സൗത്ത് കരോലിനയില അയ്‌നോറില്‍ നിന്നുള്ള യുവതി ഇവിടെ തന്നെയുള്ള ഫുഡ് മാര്‍ട്ടില്‍ നിന്നാണ് ടിക്കറ്റെടുത്തത്.
അതേസമയം വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് യുവതി പറഞ്ഞു. ആ ടിക്കറ്റ് എന്തിനാണ് വാങ്ങിയതെന്ന് പോലും എനിക്കറിയില്ല. വെറുതെ തോന്നി, അങ്ങനെ എടുത്തതാണ്. പുതിയൊരു വീട് വാങ്ങുന്നതിന് ഈ പണം ഉപകരിക്കുമെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications