Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന് മാരക രോഗം, ഗുരുതരാവസ്ഥയില്‍? മുന്‍ ബ്രിട്ടീഷ് ചാരന്റെ വെളിപ്പെടുത്തല്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. മുന്‍ ബ്രിട്ടീഷ് ചാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അസുഖം എന്താണെന്ന് കൃത്യമായി വ്യക്തമല്ല. ഇത് ഭേദമാക്കാനാവാത്തതാണോ അതോ മാരകമാണോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ എന്നൊന്നുമറിയില്ല, ക്രിസ്റ്റഫര്‍ സ്റ്റീല്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് ലേഖനമെഴുതുകയും 2016 ലെ യു എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടല്‍ ആരോപിക്കുകയും ചെയ്തയാളാണ് ക്രിസ്റ്റഫര്‍ സ്റ്റീല്‍.

തീര്‍ച്ചയായും, റഷ്യയിലെയും മറ്റിടങ്ങളിലെയും വൃത്തങ്ങളില്‍ നിന്ന് ഞങ്ങള്‍ കേള്‍ക്കുന്നത് പുടിന് ഗുരുതരമായ രോഗമാണെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, പുടിനുമായി അടുത്ത ബന്ധമുള്ള ഒരു പ്രഭുവര്‍ഗ്ഗം 'പുടിന് രക്താര്‍ബുദം ബാധിച്ചിരിക്കുന്നു' എന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു എസ് മാസികയായ ന്യൂ ലൈന്‍സിന് ലഭിച്ച ഒരു റെക്കോര്‍ഡിംഗില്‍, പേര് വെളിപ്പെടുത്താത്ത പ്രഭുവര്‍ഗ്ഗം ഒരു പാശ്ചാത്യ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായി പുടിന്റെ ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേട്ടെന്നാണ് റിപ്പോര്‍ട്ട്.

putin

കഴിഞ്ഞ യാഴ്ച നടന്ന വിജയദിനാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പുടിന് പൊതുവെ ക്ഷീണിതനായി കാണപ്പെട്ടത് ഇത്തരം വാദങ്ങള്‍ക്ക് ബലമേകുന്നുണ്ട്. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ സൈനിക പരേഡ് കാണാന്‍ രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും മുതിര്‍ന്ന പ്രമുഖര്‍ക്കും ഇടയില്‍ ഇരിക്കുമ്പോള്‍ പുടിന്റെ കാലുകളില്‍ കട്ടിയുള്ള പച്ച കവര്‍ പുതച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചകള്‍ രൂപപ്പെട്ടിട്ടുണ്ട്.

കറുത്ത ബോംബര്‍ ജാക്കറ്റ് ധരിച്ചെത്തിയ പുടിന് ചുമയും കണ്ടിരുന്നു. താരതമ്യേന സൗമ്യമായ 9 ഡിഗ്രി സെല്‍ഷ്യസ് കാലാവസ്ഥയെ ചെറുക്കുന്നതിന് കൂടുതല്‍ കവറുകള്‍ ആവശ്യമായി വന്ന ഒരേയൊരു വ്യക്തി അദ്ദേഹമായിരുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിടുന്നതിന് തൊട്ടുമുമ്പ്, രക്താര്‍ബുദത്തോടനുബന്ധിച്ച് പുടിന്റെ മുതുകില്‍ ശസ്ത്രക്രിയ നടത്തിയതായി റഷ്യന്‍ പ്രഭുക്കന്മാര്‍ റെക്കോര്‍ഡിംഗില്‍ പറയുന്നു.

അടുത്തിടെ, പുടിനും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും തമ്മിലുള്ള ഒരു വീഡിയോ മീറ്റിംഗിന്റെ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് പുറത്തായിരുന്നു. ഇതില്‍ അദ്ദേഹം മേശയില്‍ മുറുകെ പിടിച്ചിരിക്കുന്നതായി കാണാം. ഇത് അനാരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മിസ്റ്റര്‍ പുടിന്‍ മരിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. അദ്ദേഹം റഷ്യയുടെ സമ്പദ്വ്യവസ്ഥയെയും ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥയെയും മറ്റ് പല സമ്പദ്വ്യവസ്ഥകളെയും പൂര്‍ണ്ണമായും നശിപ്പിച്ചു, പ്രഭുവര്‍ഗ്ഗം പറയുന്നു. 'പ്രശ്‌നം അവന്റെ തലയിലാണ്. ഒരു ഭ്രാന്തന് ലോകത്തെ തലകീഴായി മാറ്റാന്‍ കഴിയും എന്നാണ് റെക്കോര്‍ഡിംഗിലുള്ളത്.

സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ ഇത് ആരുടെ സംഭാഷണമാണെന്ന് വ്യക്തമല്ല. നേരത്തെ പുടിന് ക്യാന്‍സറും മറ്റ് അസുഖങ്ങളും ഉണ്ടെന്ന് യുക്രേനിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടിരുന്നു. പുടിന്‍ വളരെ മോശമായ മാനസികവും ശാരീരികവുമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം രോഗിയാണെന്നുമാണ് സൈനിക ഉദ്യോഗസ്ഥന്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+