പുടിന്റെ 'ബുദ്ധികേന്ദ്രം' അലക്‌സാണ്ടര്‍ ദുഗിനെ ലക്ഷ്യമിട്ട് സ്‌ഫോടനം; കൊല്ലപ്പെട്ടത് മകള്‍
മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന്റെ ബുദ്ധികേന്ദ്രം അലക്‌സാണ്ടര്‍ ദുഗിന്റെ മകള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ദുഗിന്‍. കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് ദുഗിന്റെ മകള്‍ കൊല്ലപ്പെട്ടത്. ഇവരുടെ പിതാവിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ദാര്യ ദുഗിന്‍ എന്നാണ് അലക്‌സാണ്ടര്‍ ദുഗിന്റെ മകളുടെ പേര്. അലക്‌സാണ്ടര്‍, പുടിന്റെ റാസ്പുടിനെയും പുടിന്റെ ബ്രെയിനെന്നും അറിയപ്പെട്ടിരുന്നയാളാണ്. അതേസമയം സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നുണ്ട്. മോസ്‌കോയില്‍ വെച്ച് ദാര്യയുടെ കാര്‍ പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ദാര്യ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലക്‌സാണ്ടര്‍ ദുഗിന്‍ ഭയന്ന് വിറച്ച് സ്‌ഫോടനം നടന്ന ഇടത്തേക്ക് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റഷ്യന്‍ ഹോറിസോണിന്റെ തലവനായ ആന്ദ്രേ ക്രസ്‌നോവ് ഈ സ്‌ഫോടനം ദുഗിനെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് പറയുന്നത്.
ഒരുപക്ഷേ രണ്ടുപേരെയും കൊല്ലുക എന്നതായിരുന്നു സ്‌ഫോടനം നടത്തിയവരുടെ ലക്ഷ്യം. അത് അലക്‌സാണ്ടറിന്റെ കാറായിരുന്നു. മകള്‍ സാധാരണ മറ്റൊരു കാറിലായിരുന്നു സഞ്ചരിക്കാറുള്ളത്. എന്നാല്‍ സംഭവ സമയത്ത് ദുഗിന്റെ കാറായിരുന്നു ദാര്യ ഓടിച്ചിരുന്നത്.
യുക്രൈന്‍ യുദ്ധത്തിന്റെ സൂത്രധാരനായിട്ടാണ് അലക്‌സാണ്ടര്‍ ദുഗിനെ വിലയിരുത്തുന്നത്. മകള്‍ കടുത്ത വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്നവരായിരുന്നു. പിതാവിന്റെ ഗുരുവും ഉപദേഷ്ടാവും ദാര്യയാണ്. അതീന്ദ്രീയ ശക്തികളിലെല്ലാം വിശ്വസിച്ചിരുന്നതും അത് പിന്തുടരുന്നതുമായിരുന്നു ഇവരുടെ തൊഴില്‍.
ആംആദ്മി പാര്‍ട്ടിയെ പൂട്ടി സിബിഐ; മനീഷ് സിസോദിയയുടെ വീട്ടില്‍ റെയ്ഡ്, കാണാം ചിത്രങ്ങള്‍
ജൂലായില്‍ ബ്രിട്ടന്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2015ല്‍ യുഎസ് അലക്‌സാണ്ടര്‍ ദുഗിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ചില യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കളും ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ക്രൈമിയന്‍ വിഷയത്തിലായിരുന്നു ഉപരോധമേര്‍പ്പെടുത്തിയത്.












Click it and Unblock the Notifications