അധ്യാപകന്‍ ഒന്ന് ഉപദേശിച്ചു, കോളേജ് ക്ലാസ്‌മേറ്റ്‌സിന്റെ കൈയ്യിലെത്തിയത് കോടികള്‍; ഭാഗ്യം മാറി
വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പാണ് ഭാഗ്യത്തിന് വേണ്ടി ഇവരുടെ ജീവിതത്തില്‍ ഉണ്ടായത്. ഈ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് പഠിച്ച സഹാഠികളാണ് എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം.

ലണ്ടന്‍: ജീവിതം സാധാരണ നിലയില്‍ മുന്നോട്ട് പോവുകയായിരുന്ന യുവാക്കള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്‍. ഇവരുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു ഉപദേശമാണ് ആ ജീവിതം ഒന്നാകെ മാറ്റിമറിച്ചത്. അതും ലോട്ടറിയിലൂടെയാണ് ആ ഭാഗ്യമെത്തിയത്. എന്നാല്‍ ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്താരു തുകയാണ് ലഭിച്ചതെങ്കിലും, അതിന് പിന്നിലെ ഭാഗ്യവും ഭാഗ്യക്കേടും വലുതാണെന്ന് ഇവര്‍ പറയുന്നു.
വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പാണ് ഭാഗ്യത്തിന് വേണ്ടി ഇവരുടെ ജീവിതത്തില്‍ ഉണ്ടായത്. ഈ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരുമിച്ച് പഠിച്ച സഹാഠികളാണ് എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. വിശദമായ വിവരങ്ങളിലേക്ക്.....

വെയ്ല്‍സിലെ സുഹൃത്തുക്കള്‍
IMAGE CREDIT: The National Lottery / Matthew Horwood
ദക്ഷിണ വെയ്ല്‍സിലെ കുറച്ച് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കാണ് ഇപ്പോള്‍ വലിയ നേട്ടം ഉണ്ടായിരിക്കുന്നത്. ഇവരുടെ അധ്യാപകന്റെ ഉപദേശത്തെ തുടര്‍ന്ന് പുതിയൊരു ദേശീയ ലോട്ടറി സിന്‍ഡിക്കേറ്റ് കോളേജില്‍ സ്ഥാപിച്ചതാണ് വലിയൊരു നേട്ടത്തിലേക്ക് വഴിതെളിയിച്ചത്. 28കാരനായ അലക്‌സ് ഗൈ്വന്‍, 25കാരരായ ഡാന്‍ ഫിലിപ്‌സ്, കൈല്‍ ബോവസ് എന്നിവര്‍ ചേര്‍ന്നുള്ള സുഹൃത്ത്സംഘമാണ് ഇവിടെ നിന്നുള്ള ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നടത്തുന്നതാണിത്.

കോളേജിലെ സിന്‍ഡിക്കേറ്റ്
ലുക്കില്‍ ആരും തോറ്റുപോകും, ജപ്പാന്‍ സ്വര്‍ഗ തുല്യം, ട്രിപ്പടിക്കാനാണെങ്കില്‍ ഇന്ന് തന്നെ വിട്ടോളൂ
പുതിയൊരു നാഷണല്‍ ലോട്ടറി സിന്‍ഡിക്കേറ്റ് ആരംഭിക്കണം എന്ന അധ്യാപകന്റെ ഉപദേശമാണ് ജീവിതത്തെ ഒന്നാകെ മാറ്റിയിരിക്കുന്നത്. ദ അപ്രന്റൈസസ് സിന്‍ഡിക്കേറ്റ് എന്ന ലോട്ടറി സിന്‍ഡിക്കേറ്റിലൂടെ ഇവര്‍ക്ക് ഒരു മില്യണ്‍ യൂറോയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ആറ് വര്‍ഷമായി ഇവര്‍ ലോട്ടറി എടുക്കുന്നു. ഒരിക്കല്‍ ഇവരുടെ മേഖലയില്‍ നിന്നുള്ള ഒരു ഗ്രൂപ്പിന് 5000 യൂറോ ലോട്ടറിയടിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഇവര്‍ക്ക് വിലപ്പെട്ട ഉപദേശവുമായി അധ്യാപകന്‍ രംഗത്തെത്തിയത്.

ഉപദേശത്തിന് ലഭിച്ചത് കോടികള്‍
സാധാരണ യാതൊരു നേട്ടവും ഇവര്‍ക്ക് ലോട്ടറി വഴി ഉണ്ടാവാറില്ല. പക്ഷേ അധ്യാപന്റെ ആ ഉപദേശം കാരണം എപ്പോഴും തങ്ങള്‍ ലോട്ടറി ടിക്കറ്റ് വാങ്ങാതിരിക്കുന്നത് വര്‍ധിപ്പിച്ചെന്ന് ഇവര്‍ പറയുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒരു മില്യണ്‍ യൂറോ എന്ന് പറഞ്ഞാല്‍ എട്ട് കോടി രൂപയുടെ മെഗാ ജാക്‌പോട്ടാണ് ഇവര്‍ക്ക് സമ്മാനം അടിച്ചത്. കോളേജില്‍ ഇവര്‍ കുസൃത്തിത്തരം കാണിക്കുമായിരുന്നെങ്കിലും, അതൊന്നും ആരും ഗൗരവത്തിലെടുത്തിരുന്നില്ല. ഒറ്റ രാത്രി കൊണ്ട് നൂറ് മില്യണയര്‍മാരെ കണ്ടെത്തുന്ന യൂറോപ്പ്യന്‍ മില്യണെയര്‍ മേക്കിംഗിലാണ് ഇവര്‍ക്ക് ഈ നേട്ടമുണ്ടായിരിക്കുന്നത്.












Click it and Unblock the Notifications