ബിജെപി ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ പാര്‍ട്ടി; വാള്‍ സ്ട്രീറ്റ് ജേണലില്‍ ലേഖനം

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയാണ് എന്ന് അന്താരാഷ്ട്ര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍. ബി ജെ പിയെക്കുറിച്ച് വളരെ കുറച്ച് മാത്രമെ പലരും മനസിലാക്കിയിട്ടുള്ളൂ എന്ന് വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ വാള്‍ട്ടര്‍ റസ്സല്‍ മീഡ് അഭിപ്രായപ്പെട്ടു. ഇന്ത്യ ഭരിക്കുന്ന ബി ജെ പി അമേരിക്കന്‍ ദേശീയ താല്‍പ്പര്യങ്ങളുടെ വീക്ഷണത്തില്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്നാണ് ലേഖനത്തില്‍ പറയുന്നത്.
2014 ലെയും 2019 ലെയും തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബി ജെ പി 2024 ലും ആവര്‍ത്തിച്ചുള്ള വിജയത്തിലേക്ക് നീങ്ങുകയാണ് എന്നും ഇന്തോ പസഫിക് മേഖലയില്‍ ഇന്ത്യ ഒരു മുന്‍നിര സാമ്പത്തിക ശക്തിയായും ജപ്പാനോടൊപ്പം അമേരിക്കന്‍ തന്ത്രത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരായും ഉയര്‍ന്ന് വരികയാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് പരിചിതമല്ലാത്ത രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തെ കൂട്ടുപിടിച്ച് വളരുന്നതിനാലാണു ബിജെപിയെപ്പറ്റി പലര്‍ക്കും അധികം അറിയാത്തത്.
ബി ജെ പി, മുസ്‌ലിം ബ്രദര്‍ഹുഡിനെപ്പോലെ പാശ്ചാത്യ പുരോഗമനവാദത്തിന്റെ പല ആശയങ്ങളും നിരസിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ശതകോടി ജനസംഖ്യയുള്ള രാജ്യത്തെ ആഗോളശക്തിയാക്കും എന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ആര്‍ എസ് എസിന്റെ അധികാരത്തെ പലരും ഭയപ്പെടുന്നു. എന്നാല്‍ ഇന്ത്യയില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വിജയം ശ്രദ്ധേയമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇടത് ലിബറല്‍ കാഴ്ചപ്പാടുള്ള അമേരിക്കന്‍ വിശകലന വിദഗ്ധരുടെ ഇന്ത്യയെ കുറിച്ചുള്ള ആശങ്ക പൂര്‍ണമായും തള്ളിക്കളയാനാകില്ല. ഭരണകക്ഷിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പീഡനം നേരിടേണ്ടിവരും. എന്നിരുന്നാലും, ഇന്ത്യ ഒരു സങ്കീര്‍ണ്ണമായ സ്ഥലമാണെന്ന് മീഡ് പറയുന്നു. ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാരിന് ഷിയാ മുസ്ലീങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
ജാതി വിവേചനത്തിനെതിരെ പോരാടാനുള്ള ശ്രമങ്ങളില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് എന്നും ലേഖനം അവകാശപ്പെടുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും മീഡ് പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തേണ്ടതുണ്ട് എന്നാണ് ആര്‍ എസ് എസ് അഭിപ്രായപ്പെടുന്നത്.
ബി ജെ പിയുമായും ആര്‍ എസ് എസുമായും ഇടപഴകാനുള്ള ക്ഷണം അമേരിക്കക്കാര്‍ക്ക് തള്ളിക്കളയാന്‍ കഴിയാത്ത ഒന്നാണ് എന്നും ചൈനയുമായുള്ള പിരിമുറുക്കം ഉയരുമ്പോള്‍, സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു പങ്കാളിയായി അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട് എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications