ഞങ്ങളെ ട്രെയിനിൽ നിന്ന് പുറത്താക്കി, മർദ്ദിച്ചു; കീവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥി
തിരുവനന്തപുരം; യുക്രൈനിലെ കീവിൽ നിന്നുള്ള പാലായന ശ്രമങ്ങൾക്കിടെ നേരിടേണ്ടി വന്ന അക്രമങ്ങളേക്കുറിച്ച് വിവരിച്ച് ഇന്ത്യൻ യാത്രക്കാരിൽ ഒരാൾ. രാധിക ലക്ഷ്മി എന്ന വിദ്യാർത്ഥിയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഒരു വീഡിയോ ദേശിയ മാധ്യമങ്ങൾക്ക് അയച്ചത്. മുന്നൂറ്റിയമ്പതോളം വിദ്യാർത്ഥികൾ സ്ഥലത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
തരാസ് ഷെവ്‌ചെങ്കോ നാഷണൽ യൂണിവേഴ്‌സിറ്റിയിലെയും ബോഗോമോലെറ്റ്‌സ് നാഷണൽ എം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികളോട് എത്രയും പെട്ടെന്ന് ഉസ്‌റോഹോഡിലേക്കോ ലിവിവിലേക്കോ മാറാൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം അനുസരിച്ച് കീയെവ് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. തുടർന്നാണ് ഈ പ്രശ്നം ലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്.

"ഞങ്ങളെ ഇന്ന് എത്രയും പെട്ടെന്ന് ഒഴിപ്പിക്കുന്നു എന്നാണ് എംബസി ഞങ്ങളോട് പറഞ്ഞത്, അവരുടെ നിർദേശം അനുസരിച്ച് ഞങ്ങൾ കിയെവ് റെയിൽവേ സ്റ്റേഷനിൽ എത്തി. എന്നാൽ ഞങ്ങളെ ട്രെയിനിൽ നിന്ന് പുറത്താക്കുകയായിരുന്നു. വിദ്യാർത്ഥികളെ വടി ഉപയോഗിച്ച് ആക്രമിക്കുകയാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഇവിടെയുണ്ട്. ഞങ്ങൾ എല്ലാവരും ഒറ്റപ്പെട്ടിരിക്കുകയാണ്. ദയവുചെയ്ത് എന്തെങ്കിലും വേഗം ചെയ്യുക." ലക്ഷ്മി പറഞ്ഞു. യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് പടിഞ്ഞാറൻ യുക്രൈനിലേക്ക് പോകണമെന്നൊ അതിർത്ഥി രാജ്യങ്ങളിലേക്ക് മാറണമെന്നോ വിദേശകാര്യ ഓഫീസ് ആവശ്യപ്പെട്ടിരുന്നു.
"ആളുകൾ നേരിട്ട് അതിർത്തിയിൽ എത്തരുത്. അങ്ങനെ ചെയ്താൽ, അവർക്ക് അതിർത്തി കടക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ എത്തുക. ശേഷം അടുത്തുള്ള പട്ടണങ്ങളിൽ അഭയം തേടുക. ഞങ്ങൾ നിങ്ങളെ സഹായിക്കും. ആവശ്യത്തിന് വിമാനങ്ങളുണ്ട്. ഞങ്ങളുടെ ടീമുകളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമാണ് അതിർത്തി കടക്കാൻ സാധിക്കു," വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 8,000 ഇന്ത്യക്കാർ യുക്രൈന വിട്ടതായും ബാഗ്ചി പറഞ്ഞു.
"ഓപ്പറേഷൻ ഗംഗ" പ്രകാരം ഇതുവരെ 1,396 വിദ്യാർത്ഥികൾ ആറ് വിമാനങ്ങളിലായി ഇന്ത്യയിലെത്തി, അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പരിഭ്രാന്തിക്കും ഭക്ഷ്യക്ഷാമത്തിനും ഇടയിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും യുക്രൈന്റെ വിവിധ ഭാ ഗങ്ങളിലായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവരിൽ ഭൂരിഭാ ഗം പേരും സുരക്ഷിതമായ വീടുകളിലോ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ബേസ്‌മെന്റുകളിലും അഭയം പ്രാപിച്ചിരിക്കുകയാണ്. ഇവരെ കണ്ടെത്താനും സഹായിക്കാനുമായി സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications