'പാശ്ചാത്യ രാജ്യങ്ങൾ കുറച്ചുകൂടി ധൈര്യം കാണിക്കണം, റഷ്യ വിഭജനത്തിന് ശ്രമിക്കുന്നു' ; സെലൻസ്‌കി
കീവ് : പാശ്ചാത്യ രാജ്യങ്ങൾ കുറച്ചു കൂടി ധൈര്യം കാണിക്കണമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കി. റഷ്യക്കെതിരെ പോരാടാൻ കൂടുതൽ ടാങ്കുകളും വിമാനങ്ങളും മിസൈലുകളും നൽകണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രൈനിനെ വിഭജിക്കാനാണ് റഷ്യ ഇപ്പോൾ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം യുക്രൈൻ ആരോപിച്ചിരുന്നു.
യുക്രൈനിനുള്ളിൽ ഉത്തര ദക്ഷിണ കൊറിയ സൃഷ്‌ടിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നായിരുന്നു ഡിഫൻസ് ഇന്റലിജൻസ് മേധാവി കിറിലോ ബുഡനോവ് സോഷ്യൽ മീഡിയയിൽ ഒരു പ്രസ്‌താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് പുടിനെ കശാപ്പുകാരൻ എന്നായിരുന്നു വിശേഷിപ്പിച്ചത്. പോളണ്ടിൽ യുക്രൈൻ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയിലായിരുന്നു ബൈഡന്റെ പ്രസ്‌താവന. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലേക്‌സി റെസ്‌നിക്കോവ്, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുക്രൈൻ അധിനിവേശം റഷ്യയുടെ നയതന്ത്ര പരാജയമാണെന്നും സാധാരണക്കാരായ റഷ്യൻ പൗരന്മാർ നമ്മുടെ ശത്രുക്കളല്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒരടി പോലും നീങ്ങരുതെന്നും ജോ ബൈഡൻ റഷ്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

21-ാം നൂറ്റാണ്ടിന്റെ ചരിത്രത്തെ മാറ്റിമറിക്കുന്ന കാര്യങ്ങളാണ് യുക്രൈനിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് ചരിത്രത്തെ പൂർണമായും മാറ്റിമറിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ആ മാറ്റം യുക്രൈനും ലോക ജനാധിപത്യത്തിനും അനുകൂലമാകാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ബൈഡൻ പറഞ്ഞതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. പോളണ്ട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ബൈഡന്‍ യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയത്. പോളണ്ടിലുള്ള യുക്രൈന്‍ അഭയാര്‍ഥികളെ വാഴ്‌സോയില്‍ ബൈഡന്‍ സന്ദര്‍ശിച്ചു.

അതേ സമയം യുദ്ധം ലോകത്ത് ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്നും ദരിദ്ര രാജ്യങ്ങളിൽ ഭക്ഷണത്തിനായി
കലാപങ്ങള്‍ വരെ ഉണ്ടായേക്കുമെന്നും ലോക വ്യാപാര സംഘടനയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഭക്ഷ്യവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യങ്ങള്‍ അവ പൂഴ്‌ത്തിവയ്‌ക്കാതിരിക്കുകയും ദരിദ്ര രാജ്യങ്ങളുമായി പങ്കിടുകയും വേണം. സമ്പന്നരാഷ്‌ട്രങ്ങള്‍ കൊവിഡ് വാക്‌സിന്‍ ദരിദ്ര രാജ്യങ്ങളില്‍ വിതരണം ചെയ്യാതിരിക്കുകയും വന്‍തോതിലുള്ള മരണങ്ങള്‍ക്കു വഴിവയ്‌ക്കുകയും ചെയ്‌ത സാഹചര്യം ആവര്‍ത്തിക്കരുതെന്ന് ഡബ്ല്യു.ടി.ഒ. ഡയറക്‌ടര്‍ ജനറല്‍ ന്‍ഗോസല ഒകൊന്‍ജോ-ഇവേല അഭ്യര്‍ഥിച്ചു.
രാജ്യവ്യാപക ദേശീയ പണിമുടക്ക് ആരംഭിച്ചു; അവശ്യസര്‍വീസുകള്‍ മാത്രം, ഹോട്ടലുകള്‍ തുറക്കില്ല












Click it and Unblock the Notifications