Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൗഡി മോദിയുടെ അര്‍ത്ഥമെന്ത്.... സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് ആരാധകര്‍, ഒടുവില്‍ കണ്ടെത്തി

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഭാഗമായി നടക്കുന്ന ഹൗഡി മോദി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. എന്താണ് ഹൗഡി മോദി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ് മോദി ആരാധകര്‍ തിരഞ്ഞ് കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ നമസ്‌കാരം എന്നുള്ളത് പോലെയാണ് അമേരിക്കയില്‍ ഹൗഡി എന്ന വാക്ക്. പ്രധാനമായും ടെക്‌സസിലും ദക്ഷിണ പശ്ചിമ സംസ്ഥാനങ്ങളിലുമാണ് ഹൗഡി എന്ന വാക്ക് ഉപയോഗിക്കാറുള്ളത്.

1

മോദിയെ വരവേല്‍ക്കുന്നതിനാണ് ഹൗഡി എന്ന പദം ഉപയോഗിക്കുന്നത്. ഹൂസ്റ്റണില്‍ ഇത്തരമൊരു പരിപാടി ആദ്യമായിട്ടാണ് നടക്കുന്നത്. അതുകൊണ്ട് പ്രധാനമന്ത്രിക്ക് ഏറ്റവും ആദരം കിട്ടുന്ന പരിപാടിയായിരിക്കും ഹൗഡി മോദി. അതേസമയം ചടങ്ങിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൂസ്റ്റണിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെക്‌സസില്‍ നിന്നാണ് അദ്ദേഹം വരുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളുമുണ്ട്.

ഹൗഡി മോദിക്കായി 50000 ഇന്‍ഡോ അമേരിക്കക്കാര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 9.20ന് ട്രംപും മോദിയും വേദിയിലെത്തും. ഹൂസ്റ്റണ്‍ മേയര്‍ ഇരുവരെയും സ്വാഗതം ചെയ്യും. പിന്നീട് ട്രംപ് സംസാരിക്കും. 30 മിനുട്ടോളം ഇത് നീളുമെന്നാണ് സൂചന. അവസാനമാണ് പ്രധാനമന്ത്രി ചടങ്ങില്‍ സംസാരിക്കുക. ഒരു വിദേശ നേതാവിന് യുഎസ്സില്‍ ലഭിക്കുന്ന ഏറ്റവും ചടങ്ങാണ്.

അതേസമയം നിരവധി രാഷ്ട്രീയ മാനങ്ങളും ഈ ചടങ്ങിന്. ഇന്ത്യക്കാര്‍ ഏറ്റവുമധികം താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍. റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇവിടെ നിന്ന് കാര്യമായി വോട്ടും ലഭിക്കാറില്ല. ഡെമോക്രാറ്റുകളുടെ കോട്ടയാണ് ഇത്. ഇങ്ങനെയുള്ള ഒരു ചടങ്ങിന് ട്രംപ് പങ്കെടുത്താല്‍ അത് അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വലിയ നേട്ടമാകും. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹൂസ്റ്റണില്‍ നിന്നുള്ള വോട്ടുകളും നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+