ട്രംപിനും കിമ്മിനും ഉച്ചഭക്ഷണത്തിന് ഗംഭീര മെനു..... യാങ്ഷു ഫ്രൈഡ് റൈസ് മുതല്‍ അവകാഡോ കോക്ടെയ്ല്‍ വരെ
ട്രംപിന്റെ കിമ്മിന്റെയും ഉച്ചഭക്ഷണ മെനു പുറത്തുവിട്ടു
സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. സിംഗപ്പൂരില്‍ നടക്കുന്ന കൂടിക്കാഴ്ച്ച ചരിത്രപരമാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ചര്‍ച്ച മാത്രമല്ല ഉച്ചഭക്ഷണവും വ്യത്യസ്തമാണെന്നാണ് കേള്‍ക്കുന്നത്. കാപെല്ലാ ഹോട്ടലില്‍ ഇരുവരും കഴിക്കാന്‍ പോകുന്ന ഉച്ചഭക്ഷണത്തിന്റെ മെനുകാര്‍ഡ് വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. ഗംഭീരമായ ഭക്ഷണങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ, കൊറിയന്‍, ചൈനീസ്, മലായ് വിഭവങ്ങളാണ് കാപെല്ലാ ഹോട്ടലില്‍ ഒരുങ്ങുന്നത്.

അതേസമയം ഇരുവരും വലിയ ഭക്ഷണ പ്രിയരല്ലെന്നാണ് റിപ്പോര്‍ട്ട്. കൊഞ്ച് ചേര്‍ത്തുന്ന കോക്ടെയ്ലും അവക്കാഡോ സാലഡമാണ് ഇതിലെ വിശിഷ്ട വിഭവം. മലായ് വിഭവം പച്ചമാങ്ങ കെരാബു, തേന്‍ ചേര്‍ത്ത നാരങ്ങ, ഒക്ടോപ്പസ്, കുക്കുംബര്‍ ചേര്‍ന്ന കൊറിയന്‍ വിഭവം ഒയിസണ് എന്നിവയും സ്റ്റാര്‍ട്ടര്‍ മെനുവിലുണ്ട്. ഇവയായിരിക്കും തുടക്കത്തില്‍ ഇവര്‍ കഴിക്കുക. ആദ്യഘട്ട ഭക്ഷണമായിട്ടാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുത്തുള്ള ഭക്ഷണരീതിയാണ് ട്രംപിനും കിമ്മിനും ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തിലെ മെനുവില്‍ യാങ്ഴു ഫ്രൈഡ് റൈസും ക്രിസ്പി പോര്‍ക്കുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനൊപ്പം ഡാര്‍ക്ക് ചോക്ലേറ്റ് ഡിസേര്ട്ടും വിളമ്പും. ബീഫ്, ഫ്രഞ്ച് വിഭവമായ ഉരുളക്കിഴങ്ങ് ചേര്‍ന്ന ഡിഫോനോസ്, ആവിയില്‍ തിളപ്പിച്ച ബ്രോക്കോലിനി, റെഡ് വൈന്‍ സോസ് എന്നിവയും രണ്ടാം ഘട്ട മെനുവിലുണ്ട്. ചൈനീസ് ഭക്ഷണത്തോടുള്ള കിമ്മിന്റെ പ്രിയമാണ് കൂടുതല്‍ അവയെ കൂടുതലായി ഉള്‍പ്പെടുത്തിയത്. കിമ്മിന്റെ ഇഷ്ടഭക്ഷണമായ സോയ ചേര്‍ത്ത വരട്ടിയ മത്സ്യവും റാഡിഷും വിളമ്പും. ക്രിസ്പി പോര്‍ക്കും യാങ്ഷു ഫ്രൈഡ് റൈസും ഉത്തര കൊറിയയില്‍ ഉണ്ടാക്കുന്ന ചില്ലി സോസും പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാന ഘട്ടത്തില്‍ ചെറി ചേര്‍ത്ത വാനില ഐസ്ക്രീമും വിളമ്പുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications