ഒരു അക്കൗണ്ട് നാല് ഫോണില്‍.. അതും ഒരേസമയം; അമ്പരപ്പിച്ച് വാട്‌സാപ്പ്!! ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂയോര്‍ക്ക്: ലോകത്ത് നിരവധി പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. പലപ്പോളായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതില്‍ ഏറ്റവും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു ഫീച്ചറാണ് വാട്‌സാപ്പ് നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു സമയം ഒരു ഫോണില്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.
വാട്‌സാപ്പ് വെബ് വഴി കംപ്യൂട്ടറുകളിലും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഒന്നിലേറെ ഫോണില്‍ ഒരു അക്കൗണ്ട് ഒരു സമയം പ്രവര്‍ത്തിപ്പിക്കാം എന്നാണ് മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം അറിയിച്ചത്. നിരവധി വര്‍ഷങ്ങളായി വാട്‌സാപ്പിന്റെ ഉപഭോക്താക്കള്‍ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇത്. ഇതാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത് എന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു.

ലോകമെമ്പാടും അടുത്ത ആഴ്ചയോടെ തന്നെ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍ വരും എന്നാണ് പ്രഖ്യാപനം. ഒരു അക്കൗണ്ട് ഒരേ സമയം നാല് ഫോണുകളില്‍ വരെ ഉപയോഗിക്കാം എന്നാണ് വാട്‌സാപ്പ് അധികൃതര്‍ അറിയിക്കുന്നത്. വാട്‌സാപ്പ് വെബ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഇതിന്റേയും പ്രവര്‍ത്തനം. പ്രൈമറിയായി ഒരു ഫോണ്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത് എന്ന നോക്കാം.
നിങ്ങളുടെ പക്കല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഐഫോണ്‍ ഉപയോക്താവാണെങ്കില്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്ന് വാട്‌സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. കംപാനിയന്‍ ആയി ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് വാട്‌സാപ്പ് ഓപ്പണ്‍ ചെയ്യുക. ഇതില്‍ കാണുന്ന എഗ്രീ ആന്റ് കണ്ടിന്യൂ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ശേഷം നിങ്ങളുടെ രാജ്യത്തിന്റെ കോഡും ഫോണ്‍ നമ്പറും ആവശ്യപ്പെടും. ഇതിന് മുകളില്‍ കാണുന്ന മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ലിങ്ക് ഡിവൈസ് സെലക്ട് ചെയ്യുക. ഇപ്പോള്‍, നടുവില്‍ വാട്‌സാപ്പ് ലോഗോ ഉള്ള ഒരു വലിയ ബാര്‍കോഡ് കാണാനാകും. ഇനി നിങ്ങളുടെ പ്രൈമറി ഫോണിലേക്ക് പോവുക. വാട്‌സാപ്പ് ഓപ്പണ്‍ ചെയ്ത് മുകളിലെ മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക.
Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം
ഇതില്‍ സെലക്ട് ലിങ്ക്ഡ് ഡിവൈസ് തിരഞ്ഞെടുക്കുക. ന്യൂ ഡിവൈസ് ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് കംപാനിയന്‍ ഡിവൈസിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ വാട്‌സാപ്പ് ചാറ്റുകളും കമ്പാനിയന്‍ സ്മാര്‍ട്ട്ഫോണില്‍ ആക്സസ് ചെയ്യാന്‍ സാധിക്കും. ഇന്റര്‍നെറ്റ് വേഗത അനുസരിച്ച് ലോഡുചെയ്യാന്‍ കുറച്ച് മിനിറ്റുകള്‍ എടുക്കും.
ഇനി ഏതെങ്കിലും കമ്പാനിയന്‍ ഫോണുകള്‍ നീക്കം ചെയ്യണമെങ്കില്‍, പ്രൈമറി ഫോണിലേക്ക് പോയി വാട്‌സാപ്പ് തുറക്കുക. ലിങ്ക്ഡ് ഡിവൈസ് മെനു ആക്സസ് ചെയ്ത് ലോഗൗട്ട്' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. പ്രൈമറി ഫോണ്‍ ഇന്റനെറ്റില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടാലും കംപാനിയന്‍ ഡിവൈ,് സന്ദേശങ്ങള്‍ ലഭിക്കുന്നത് തുടരുമെന്നതാണ് ഇതിനെ കൂടുതല്‍ സവിശേഷമാക്കുന്നത്.












Click it and Unblock the Notifications