Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് മേലുള്ള തീരുവ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ തന്നെയെന്ന് വൈറ്റ് ഹൗസ്; 'അതൊരു ഭരണ തന്ത്രം'

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് മേൽ ഉയർന്ന തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പരോക്ഷമായി സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സ്ഥിരീകരിച്ച് യുഎസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തന്നെ യുഎസ് ഇത് തന്നെയാണ് നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യയുടെ തീരുവ നിരക്ക് ട്രംപ് 50 ശതമാനമാക്കി ഇരട്ടിയാക്കിയെന്നും നിലവിലുള്ള 25 ശതമാനത്തിന് മുകളിൽ 25 ശതമാനം ലെവി കൂടി ചേർത്തിട്ടുണ്ടെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് മോസ്കോയെ സാമ്പത്തികമായി ഞെരുക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് അവർ ഈ നീക്കത്തിന് മുതിർന്നതെന്ന റിപ്പോർട്ടുകൾ ശരി വയ്ക്കുകയാണ് അവർ.

moditrumptariff

'ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വലിയ തോതിൽ പൊതുജന സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താനും മറ്റ് നടപടികൾ സ്വീകരിക്കാനും അദ്ദേഹം നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനായി മോസ്കോയിൽ "ദ്വിതീയ സമ്മർദ്ദം" പ്രയോഗിക്കുക എന്നതായിരുന്നു ഉദ്ദേശ്യം' അവർ കൂട്ടിച്ചേർത്തു.

'ഏതെങ്കിലും ചർച്ച നടക്കുന്നതിന് മുമ്പ് ഒരു മാസം കൂടി കാത്തിരിക്കണമെന്ന് ഉന്നയിക്കപ്പെട്ട മറ്റുള്ളവരുടെ ആശയങ്ങളെ അദ്ദേഹം പരിഹസിക്കുകയാണ് ചെയ്‌തത്. പ്രസിഡന്റ് ഇതൊക്കെ മാറാൻ ആഗ്രഹിക്കുന്നു, ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു' എന്നായിരുന്നു ലീവിറ്റ് വ്യക്തമാക്കിയത്.

ട്രംപ് വൈറ്റ് ഹൗസിൽ യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കിയെ ആതിഥേയത്വം വഹിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തുറന്ന് പറച്ചിൽ ഉണ്ടായിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ത്രികക്ഷി സംഭാഷണത്തിലേക്കുള്ള പുരോഗതി ഇരു നേതാക്കളും കൂടിക്കാഴ്‌ചയ്ക്ക് ശേഷം സൂചിപ്പിച്ചിരുന്നു.

അതിനിടെ യുക്രൈൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. നാറ്റോ സെക്രട്ടറി ജനറൽ ഉൾപ്പെടെയുള്ള എല്ലാ യൂറോപ്യൻ നേതാക്കളും വൈറ്റ് ഹൗസിൽ വന്നതോടെ, ഇതൊരു മികച്ച ആദ്യപടിയാണെന്ന് എല്ലാവരും സമ്മതിക്കുന്നുവെന്നും അവർ പറയുന്നു.

നമ്മൾ ഈ സംസാരിക്കുമ്പോൾ പോലും ആ ഉഭയകക്ഷി ബന്ധം സാധ്യമാക്കുന്നതിന് അമേരിക്കൻ സർക്കാർ ട്രംപ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ റഷ്യയുമായും യുക്രൈനുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും; ലീവിറ്റ് പറഞ്ഞു. ട്രംപ് പ്രസിഡന്റായിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നോ എന്ന് ചോദിച്ചപ്പോൾ അനുകൂലമായാണ് അവർ പ്രതികരിച്ചത്.

നേരത്തെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഓഗസ്‌റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന, മുമ്പ് പ്രഖ്യാപിച്ച നിരക്കിന് പുറമേ 25 ശതമാനം അധിക തീരുവ ചേർത്തുകൊണ്ട് ട്രംപ് ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കി ഉയർത്തിയത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ തന്നെ സാരമായി ബാധിച്ചിരുന്നു.

ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ ഇന്ത്യയുടെ ആവർത്തിച്ചുള്ള നിഷേധത്തിനും എതിർ അഭിപ്രായത്തിന് ഇടയിലും, വ്യാപാരം ഒരു സ്വാധീനമായി ഉപയോഗിച്ചുകൊണ്ട് ഈ വർഷം ആദ്യം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വൈറ്റ് ഹൗസ് ആവർത്തിക്കുകയാണ് ചെയ്‌തത്.

എന്നാൽ വെടിനിർത്തലിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിരസിച്ചിരുന്നു, ഒരു വിദേശ നേതാവും ഇന്ത്യയുടെ സൈനിക പ്രവർത്തനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസർക്കാർ പല വ്യക്തമാക്കിയതാണ്. എങ്കിലും ഡൊണാൾഡ് ട്രംപും യുഎസ് ഭരണകൂടവും വെടിനിർത്തലിലെ പങ്ക് ആവർത്തിച്ചു അവകാശവാദമായി ഉന്നയിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+