Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂസ്റ്റര്‍ ഷോട്ടുകള്‍ വലിയ അഴിമതിയാണ്, തുറന്നടിച്ച് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍, കാരണം ഇതാണ്

ജനീവ: രണ്ട് ഡോസ് വാക്‌സിനുകള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഷോട്ടുകളുമായി പല രാജ്യങ്ങളും മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ്. ബൂസ്റ്റര്‍ ഷോട്ടുകള്‍ എന്ന് പറയുന്നത് വന്‍ അഴിമതിയാണെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. പല ദരിദ്ര രാജ്യങ്ങളും ആദ്യ ഡോസ് വാക്‌സിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ബൂസ്റ്റര്‍ ഷോട്ടുകളെ അത്തരത്തില്‍ തന്നെ വിശേഷിപ്പിക്കണം. ലോകത്ത് നിത്യേന ആദ്യ ഡോസ് വാക്‌സിനേക്കാളും ആറ് മടങ്ങ് അധികമാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

1

വളരെ ദരിദ്രരായ രാജ്യങ്ങളിലുള്ളവര്‍ ആദ്യ ഡോസ് പോലും അടിക്കാനാവാതെ നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഇങ്ങനൊരു കാര്യം നടക്കുന്നത് അഴിമതി തന്നെയാണ്. ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിക്കുന്നതും അത്തരമൊരു അബദ്ധമാണ്. ലോകത്ത് പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരും പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരും വാക്‌സിന്‍ ലഭിക്കാനായി ബാക്കിയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഇതിന് എന്താണ് പ്രസക്തി. ലോകം ഇപ്പോഴും ആദ്യ ഡോസിനായി കാത്തിരിക്കുകയാണെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

അതേസമയം കൊവിഡ് ഭയാനകമാം വിധം യൂറോപ്പില്‍ തിരിച്ചുവരികയാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ട് മില്യണ്‍ കേസുകളാണ് യൂറോപ്പിലാകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ കാലയളവില്‍ 27000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതേ ആഴ്ച്ച ലോകത്താകെയുള്ള കൊവിഡ് മരണങ്ങള്‍ പകുതിയിലധികവും യൂറോപ്പില്‍ നിന്നാണ്. കിഴക്കന്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും വാക്‌സിനേഷന്‍ വളരെ പതുക്കെയാണ്. തീരെ ഇല്ലെന്ന അവസ്ഥയും ഉണ്ട്. അതാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ള പശ്ചിമ യൂറോപ്പിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ലോകാരോഗ്യ സംഘടനയ്ക്ക് ആശങ്കയാണ്.

കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ വാക്‌സിന്‍ ഉപയോഗിച്ചത് കൊണ്ടും കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏത്ര പേര്‍ വാക്‌സിനെടുത്തു എന്നതല്ല, ആരൊക്കെ വാക്‌സിനെടുത്തു എന്നതാണ് പ്രധാനമെന്നും സംഘടന വ്യക്തമാക്കി. അതേസമയം കൊവാക്‌സ് വാക്‌സിന്‍ വിതരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 144 രാജ്യങ്ങളിലേക്കായി 500 മില്യണ്‍ വാക്‌സിനുകളാണ് അയച്ചിരിക്കുന്നത്. എല്ലാ രാജ്യത്തെയും നാല്‍പ്പത് ശതമാനത്തോളം ജനസംഖ്യയെ വാക്‌സിനേറ്റ് ചെയ്യിക്കുക എന്നതാണ് ഈ വര്‍ഷാവസാനത്തിനുള്ളില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ടാര്‍ഗറ്റെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. അതിനായി 550 മില്യണ്‍ ഡോസുകള്‍ കൂടി ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+