Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പേര് കേള്‍ക്കുമ്പോള്‍ താലിബാന്‍ ഇപ്പോഴും വിറയ്ക്കുന്നു!! ആരാണ് വിമത നായകന്‍?

കാബൂള്‍: ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കിയത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും അവരുടെ നിയന്ത്രണത്തിലായെങ്കിലും വടക്കന്‍ മേഖലയിലെ ഏതാനും ഭൂപ്രദേശം പിടിക്കാനായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തന്ത്രപരമായി ഈ മേഖല കീഴടക്കി. പഞ്ചഷിര്‍ താഴ്‌വര നിയന്ത്രത്തിലാക്കിയ താലിബാന്‍ ആദ്യം ചെയ്തത് അഹമ്മദ് ഷാ മസൂദിന്റെ ഖബറിടം ഭാഗികമായി നശിപ്പിക്കുകയാണ്.

ഇപ്പോഴും താലിബാന്‍ ഭയത്തോടെ മാത്രം ഓര്‍ക്കുന്ന പേരാണ് അഹമ്മദ് ഷാ മസൂദ്. ഒരു ശക്തിക്ക് മുമ്പിലും പഞ്ചഷിര്‍ താഴ്‌വരയിലുള്ളവര്‍ തലകുനിക്കാതിരുന്നത് ഇവടെയുള്ളവരുടെ ഈ ധീര നായകനെ മുന്നില്‍ നിര്‍ത്തിയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെയ...

1

അഹമ്മദ് ഷാ മസൂദിന്റെ ഖബറിടം ഭാഗികമായി തകര്‍ത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയ പുരുഷനായി പ്രദേശത്തുകാര്‍ കാണുന്ന നേതാവണ് ഇദ്ദേഹം. 20 വര്‍ഷം മുമ്പ് ഒരു ആക്രമണത്തിലാണ് മസൂദ് കൊല്ലപ്പെട്ടത്. ഒസാമ ബിന്‍ലാദിന്റെ അല്‍ഖാഇദയാണ് ആക്രമണം നടത്തിയത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. താലിബാന്‍ ഭാഗികമായി നശിപ്പിച്ചു എന്ന് കാണിച്ച് മസൂദിന്റെ ഖബറിടത്തിന്റെ ചിത്രം പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

2

പഞ്ചഷിറിന്റെ സിംഹം എന്നാണ് മസൂദ് അറിയപ്പെട്ടിരുന്നത്. 1989ല്‍ സോവിയറ്റ് സൈന്യത്തെ പരാജയപ്പെടുത്തിയ ഒളിപ്പോരാളിയാണ് മസൂദ്. അഫ്ഗാനില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരാണ് വേണ്ടത് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മസൂദിന് പിന്തുണ നല്‍കിയിരുന്നു എന്നാണ് ചില അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

3

താജിക് വംശജനയാ സുന്നി വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു മസൂദ്. യുദ്ധ തന്ത്രജ്ഞന്‍ എന്നാണ് പലരും ഇദ്ദേഹത്തെ വിളിക്കാറ്. ലക്ഷ്യം നേടാന്‍ പ്രമുഖരാജ്യങ്ങളുടെ സഹായവും അദ്ദേഹം തേടിയിരുന്നു. 20ാം നൂറ്റാണ്ടിലെ പ്രമുഖനായ ഒളിപ്പോരാളിയെന്നും ചിലര്‍ മസൂദിനെ വിശേഷിപ്പിച്ചു. ടിറ്റോ, ചെഗുവേര, ഹു ചി മിന്‍ തുടങ്ങി ലോകം കണ്ട പ്രമുഖരായ വിപ്ലവകാരികളോടാണ് ഇദ്ദേഹത്തെ നിരീക്ഷകര്‍ തുലനം ചെയ്യാറ്.

4

1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ചത് താലിബാനാണ്. സോവിയറ്റ് സൈന്യം രാജ്യം വിട്ട ശേഷം അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയാണ് പിന്നീട് താലിബാന്‍ ഭരണം പിടിച്ചത്. എങ്കിലും പഞ്ചഷിര്‍ താഴ്‌വര കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അമേരിക്ക അധിനിവേശം തുടങ്ങിയതോടെ താലിബാന്‍ ഭരണം വിട്ട് യുദ്ധത്തിലേക്ക് കടന്നു. ഇക്കാലത്ത് തന്നെയാണ് മസൂദ് കൊല്ലപ്പെട്ടത്.

5

2001 സെപ്തംബര്‍ 9നാണ് മസൂദ് കൊല്ലപ്പെട്ടത്. ഈ ദിവസം അഫ്ഗാനില്‍ ദേശീയ അവധിയാണ്. മസൂദിനും അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ബുര്‍ഹാനുദ്ദീന്‍ റബ്ബാനിക്കും കഴിഞ്ഞാഴ്ച താജികിസ്താന്‍ പ്രത്യേക ആദരം അര്‍പ്പിച്ചിരുന്നു. അഹമ്മദ് ഷാ മസൂദിന്റെ മകനാണ് കഴിഞ്ഞ ദിവസം വരെ താലിബാനെതിരെ പഞ്ചഷിറില്‍ യുദ്ധം നയിച്ചത്. എന്നാല്‍ പ്രദേശം താലിബാന്‍ പിടിച്ചതോടെ അദ്ദേഹം താജിക്കിസ്താനിലേക്ക് കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍

6

പഞ്ചഷിര്‍ താഴ്‌വര പിടിച്ചടക്കാന്‍ താലിബാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. മെയ് മാസം മുതല്‍ അവര്‍ അഫ്ഗാന്റെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും കീഴടക്കിയാണ് ആഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചടക്കിയത്. ആദ്യ നാളില്‍ തന്നെ താലിബാന്‍ താജിക്കിസ്താന്‍ അതിര്‍ത്തി നിയന്ത്രണത്തിലാക്കിയിരുന്നു. മസൂദിന്റെ അനുനായികള്‍ക്ക് അന്ന് മുതല്‍ കെണിയൊരുക്കുകയായിരുന്നു താലിബാന്‍.

7

താജികിസ്താന്‍ അതിര്‍ത്തി താലിബാന്‍ അടച്ചതോടെ പഞ്ചഷിറിലെ വടക്കന്‍ സഖ്യം ശരിക്കും പ്രതിസന്ധിയിലായി. പിന്നീട് കാബുളില്‍ നിന്നുള്ള പ്രധാന ഹൈവേയും താലിബാന്‍ ഉപരോധിച്ചു. തുടര്‍ന്ന് നാല് ഭാഗങ്ങളില്‍ നിന്നും താലിബാന്‍ സേന താഴ്‌വര വളഞ്ഞു. പാകിസ്താന്‍ സൈന്യത്തിന്റെ സഹായവും താലിബാന് കിട്ടി എന്നാണ് വാര്‍ത്തകള്‍. അമേരിക്കയുടെ സഹായം മസൂദിന്റെ സംഘത്തിന് ലഭിച്ചതുമില്ല. ഇതോടെയാണ് വടക്കന്‍ സഖ്യം തോറ്റത്. താലിബാന്റെ ഭരണകൂടത്തെ അംഗീകരിക്കില്ല എന്നാണ് അവര്‍ ഏറ്റവും ഒടുവില്‍ ഇറക്കിയ പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+