ബംഗ്ലാദേശില്‍ ഇനിയെന്ത്? ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ സൈനിക ജനറല്‍; ആരാണ് വാക്കിറുസ്സമാന്‍
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അപ്രതീക്ഷിതമായ രാജിവെച്ചതോടെ ഇടക്കാല സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായിരിക്കുകയാണ്. സൈനിക ജനറല്‍ വാക്കിറുസ്സമാന്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നുവെന്നാണ് വാക്കിറുസ്സമാന്‍ പ്രഖ്യാപിച്ചത്. ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ ഗണഭവനില്‍ നിന്നും രാജ്യത്ത് നിന്നും രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ഇനിയൊരു തിരിച്ചുവരവ് ഹസീനയ്ക്ക് ഉണ്ടാവില്ല. ഇന്ത്യ വഴി ലണ്ടനിലേക്ക് പോകാനാണ് ഹസീന ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക മേധാവി ദീര്‍ഘകാലത്തിന് ശേഷം ബംഗ്ലാദേശ് ഭരണനേതൃത്വത്തിലേക്ക് എത്തുകയാണ്. ആരാണ് സൈനിക ജനറല്‍ വാക്കിറുസ്സമാന്‍ എന്ന് പരിശോധിക്കാം.

പ്രധാനമന്ത്രിയുടെ ബംഗ്ലാവ് പ്രതിഷേധക്കാര്‍ കൈയ്യേറിയതോടെ വാക്കിറുസ്സമാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഞങ്ങള്‍ ഇടക്കാല സര്‍ക്കാരുണ്ടാവുമെന്ന് ടിവി അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു. ഈ രാജ്യം ഒരുപാട് അനുഭവിച്ചു, സമ്പദ് ഘടന ആക തകര്‍ന്നു, ഒരുപാട് പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു.
എന്റെ പ്രസംഗത്തിന് ശേഷം സാഹചര്യം മെച്ചപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും വാക്കിറുസ്സമാന്‍ പറഞ്ഞു. ഇന്‍ഫാന്‍ട്രി ഓഫീസറായിട്ടാണ് വാക്കിറുസ്സമാന്‍ കരിയര്‍ ആരംഭിക്കുന്നത്. നാല് ദശാബ്ദത്തോളം അദ്ദേഹം ബംഗ്ലാദേശ് സൈന്യത്തിലെ നിറസാന്നിധ്യമായിരുന്നു. യുഎന്നിന്റെ സമാധാനസേവകനായി രണ്ട് തവണ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഈ ജൂണിലാണ് സൈനിക മേധാവിയെന്ന നിലയില്‍ വാക്കിറുസ്സമാന്റെ കാലാവധി ആരംഭിച്ചത്. ഷഫിയുദ്ദീന്‍ അഹമ്മദിന് പകരമാണ് അദ്ദേഹം സൈന്യത്തിന്റെ തലപ്പത്തെത്തിയത്. ഇന്‍ഫാന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡന്റ്, ഇന്‍ഡിപെന്‍ഡന്റ് ഇന്‍ഫാന്‍ട്രി ബ്രിഗേഡ്, ഇന്‍ഫാന്‍ട്രി ഡിവിഷന്‍ എന്നിവയുടെ എല്ലാം നിയന്ത്രണങ്ങള്‍ എല്ലാം മുമ്പ് അദ്ദേഹം വഹിച്ചിട്ടുണ്ട്. സൈന്യത്തിന്റെ വലിയ പദവികളെല്ലാം പലപ്പോഴായി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് സൈനിക അക്കാദമിയിലായിരുന്നു വാക്കിറുസ്സമാന്റെ പഠനം. ഡിഫന്‍സ് സര്‍വീസസ് കമാന്‍ഡില്‍ കൂടുതല്‍ വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. മിര്‍പൂരിലെ സ്റ്റാഫ് കോളേജിലും, യുകെയിലെ സ്റ്റാഫ് കോളേജിലും, ജോയിന്റ് സര്‍വീസസ് കമാന്‍ഡിലുമെല്ലാം അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നു. ഡിഫന്‍സ് സ്റ്റഡീസിലാണ് അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസം ലഭിച്ചത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആര്‍മ്ഡ് ഫോഴ്‌സസ് ഡിവിഷനില്‍ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസറായിരുന്നു വാക്കിറുസ്സമാന്‍. അതുകൊണ്ട് ദേശീയ തലത്തില്‍ സൈനിക തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. അതുപോലെ അന്താരാഷ്ട്ര പീസ്‌കീപ്പിംഗ് കാര്യങ്ങളിലും വാക്കിറുസ്സമാന്‍ സജീവ പങ്കാളിയായിരുന്നു. ആര്‍മി മെഡല്‍ ഓഫ് ഗ്‌ളോറി, എക്‌സ്ട്രാഓര്‍ഡിനറി സര്‍വീസ് മെഡല്‍, എന്നിവയെല്ലാം ബഹുമതിയായി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സൈന്യത്തെ ആധുനികവത്കരിച്ചതിനാണ് ഈ ബഹുമതി ലഭിച്ചത്.












Click it and Unblock the Notifications