പ്രമുഖ ഇന്ത്യൻ സംവിധായികയുടെ മകൻ, പലസ്‌തീൻ അനുകൂലി; ന്യൂയോർക്കിന്റെ തലവനാവാൻ സുഹ്‌റാൻ മംദാനി
ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് ന്യൂയോർക്ക്. ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിക്കയുടെ മൂക്കിന്റെ തുമ്പിലുള്ള മഹാനഗരം. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പല കോണുകളിൽ നിന്ന് മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. ഡെമോക്രാറ്റുകൾ ട്രംപിനെതിരെ ഓരോ തവണയും ആരോപണങ്ങളുമായി വന്നെങ്കിലും അതൊന്നും വിലപ്പോയില്ല. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ന്യൂയോർക്കിൽ സ്ഥിതി മറിച്ചാണ്.
ട്രംപ് ഭരണകൂടത്തിന്റെ പല നീക്കങ്ങൾക്കും എതിരെ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ കാര്യമായി തന്നെ നടക്കുന്നുണ്ട്. അതിന് ന്യൂയോർക്കിൽ നേതൃത്വം കൊടുക്കുന്നതാവട്ടെ വെറും 33 വയസ് മാത്രം പ്രായമുള്ള ഒരു ഇന്ത്യൻ വംശജനായ യുവാവാണ്. ട്രംപിനെതിരെ സധൈര്യം ശബ്‌ദം ഉയർത്തിയ, മുഷ്‌ടി ചുരുട്ടി എതിർപ്പ് പ്രകടിപ്പിച്ച ആ യുവാവ് ഇപ്പോൾ ന്യൂയോർക്കിൽ മേയർ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന്റെ വക്കിൽ എത്തി നിൽക്കുകയാണ്.

അയാളുടെ പേരാണ് സൊഹ്‌റാൻ മംദാനി. ട്രംപിന്റെ പല നടപടികളെയും ഫാസിസമെന്ന് ഉറക്കെ വിശേഷിപ്പിച്ച സൊഹ്‌റാൻ ഇപ്പോൾ ന്യൂയോർക്കിൽ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യപടി എന്നോണം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ സൊഹ്‌റാൻ വെന്നിക്കൊടി പറിച്ചുകഴിഞ്ഞു, ഇനിയുള്ളത് യഥാർത്ഥ തിരഞ്ഞെടുപ്പാണ്. അതിൽ ജയിച്ചാൽ കാത്തിരിക്കുന്നത് വലിയ നേട്ടവും.
ആരാണ് സുഹ്‌റാൻ മംദാനി?
ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായിക കൂടിയായ മീര നായരുടെയും ഇന്ത്യൻ വംശജനായ പ്രശസ്‌ത ഉഗാണ്ടൻ രാഷ്ട്രീയ വിശകലന വിദഗ്‌ധൻ മഹ്മൂദ് മംദാനിയുടെയും മകനായാണ് സുഹ്‌റാൻ ജനിക്കുന്നത്. ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച സുഹ്‌റാൻ ചെറുപ്പത്തിൽ തന്നെ അമേരിക്കയിലേക്ക് താമസം മാറി ന്യൂയോർക്ക് നഗരത്തിലാണ് പിന്നീട് വളർന്നത്.
ഡെമോക്രാറ്റിക് സോഷ്യലിസ്‌റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംസ്ഥാന നിയമസഭാംഗമാണ് മംദാനി. ഭവന നിർമ്മാണം, ജീവിതച്ചെലവ്, വംശീയ സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാട് കാരണം അദ്ദേഹത്തിന്റെ പ്രചാരണം ശക്തി പ്രാപിക്കുന്നതുവരെ മംദാനി താരതമ്യേന ആളുകൾക്ക് അപരിചിതനായിരുന്നുവെങ്കിലും ഇന്ന് അതെല്ലാം മാറി.
യുവാക്കൾ, കുടിയേറ്റക്കാർ, തൊഴിലാളിവർഗ വോട്ടർമാർ എന്നിവർക്കിടയിൽ മംദാനിയുടെ സ്വാധീനം വളരെ ശക്തമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കൻ ഇടതുപക്ഷത്തിലെ പ്രമുഖ വ്യക്തികളായ യുഎസ് പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സെനറ്റർ ബെർണി സാൻഡേഴ്‌സ് എന്നിവരിൽ നിന്നും അദ്ദേഹത്തിന് കാര്യമായ പിന്തുണയും ലഭിച്ചു.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ചോ?
ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ സുഹ്‌റാൻ മംദാനി അപ്രതീക്ഷിത ലീഡ് നേടിയതോടെയാണ് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞത്. 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, മംദാനി 43.5 ശതമാനം വോട്ടുകൾ നേടി മുന്നിലാണ്, മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ 36.3% നേടി രണ്ടാമതുണ്ട്.
അമേരിക്കൻ രാഷ്ട്രീയത്തിലെ ശക്തനായ വ്യക്തിയായിരുന്ന ആൻഡ്രൂ ക്യൂമോ പരാജയം സമ്മതിച്ചുവെങ്കിലും റാങ്ക്ഡ്-ചോയ്‌സ് വോട്ടിംഗ് എന്ന സങ്കീർണ്ണമായ വോട്ടെണ്ണൽ പ്രക്രിയ കാരണം ജൂലൈ 1ന് മാത്രമേ അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കൂ. ന്യൂയോർക്ക് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ റാങ്ക്ഡ് ചോയ്‌സ് വോട്ടിംഗ് സമ്പ്രദായമാണ് ഇപ്പോഴും പിന്തുടരുന്നത്. അതിനാലാണ് ഫലം വൈകുന്നത്.
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്
ഡെമോക്രാറ്റിക് പ്രൈമറിയിലെ വിജയി 2025 നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ മേയർ എറിക് ആഡംസിനെ (ഡെമോക്രാറ്റ്) നേരിടും. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയും സിറ്റിസൺ സേഫ്റ്റി ഗ്രൂപ്പായ ഗാർഡിയൻ ഏഞ്ചൽസിന്റെ സ്ഥാപകനുമായ കർട്ടിസ് സ്ലീവയും മത്സര രംഗത്തുണ്ടാവും. ക്യൂമോ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കിൽ പോരാട്ടം കനക്കുമെന്നാണ് സൂചന.
എന്തുകൊണ്ട് നിർണായകം?
അമേരിക്കയിലെ ഏറ്റവും വലിയ നഗരവും ആഗോള സാമ്പത്തിക, സാംസ്‌കാരിക കേന്ദ്രവുമാണ് ന്യൂയോർക്ക്. ഇവിടുത്തെ മേയർ തിരഞ്ഞെടുപ്പുകൾ അന്താരാഷ്ട്രതലത്തിലും സൂക്ഷ്‌മമായി നിരീക്ഷിക്കപ്പെടുന്നു. ഒരുപക്ഷേ മംദാനി വിജയിച്ചാൽ, അദ്ദേഹം അമേരിക്കയിലെ ഏറ്റവും പ്രമുഖ ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാരിൽ ഒരാളായി മാറും. ഒപ്പം ഈ സ്ഥാനത്തേക്ക് എത്തുന്ന സുഹ്‌റാൻ യുഎസിൽ യുവാക്കളുടെ പ്രാതിനിധ്യത്തെ അടയാളപ്പെടുത്തുന്ന ഐക്കണായും മാറും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications