സൗദിയില്‍ എല്ലാം തുറന്നിട്ടു; വത്തിക്കാനില്‍ മറച്ചുവച്ചു, ട്രംപിന്റെ യാത്രക്കിടെ ഭാര്യ ചെയ്യുന്നത്!!

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ പര്യടനം തുടരുമ്പോള്‍ ശ്രദ്ധാ കേന്ദ്രം അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപ് ആണ്. വിമാനത്താവളത്തില്‍ ട്രംപിന്റെ കൈ തട്ടിമാറ്റുന്ന മെലാനിയയുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് മെലാനിയയുടെ വസ്ത്ര രീതി ചര്‍ച്ചയാകുന്നത്.

സൗദിയില്‍ വന്ന മെലാനിയ തല മറയ്ക്കാതെയാണ് പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണ സൗദിയിലെത്തുന്ന വിദേശ വനിതകള്‍ ആ രാജ്യത്തെ വിശ്വാസത്തിന് കോട്ടം വരുത്തേണ്ടെന്ന് കരുതി തല മറയ്ക്കാറുണ്ട്. ചില പാശ്ചാത്യ നേതാക്കള്‍ ഒഴികെ.

മെലാനിയയുടെ നടപടി ചര്‍ച്ചയായി

സൗദിയില്‍ തല മറയ്ക്കാതിരുന്ന മെലാനിയയുടെ നടപടി നേരിയ തോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ട്രംപും സംഘവും സൗദി വിട്ട് ഇസ്രായേലിലെത്തി അവിടെ നിന്നു വത്തിക്കാനിലെത്തിയപ്പോഴാണ് ഈ സംഭവം കൂടുതല്‍ വാര്‍ത്തയാകുന്നത്.

വത്തിക്കാനില്‍ തല മറച്ചു

ഇപ്പോള്‍ ഈ സംഭവം വാര്‍ത്തയാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. വത്തിക്കാനിലെത്തിയ മെലാനിയ തല മറച്ചാണ് പോപ്പ് ഫ്രാന്‍സിസിനെ കാണാനെത്തിയത്. ക്രൈസ്തവ ആചാര പ്രകാരം തല മറയ്ക്കല്‍ അത്ര നിര്‍ബന്ധ കാര്യവുമല്ല.

ഇതിന് കാരണം

പിന്നെ എന്തുകൊണ്ടാണ് മെലാനിയ ട്രംപ് ഇങ്ങനെ ചെയ്യാന്‍ കാരണം എന്ന ചോദ്യമാണ് ഉയരുന്നത്. മുസ്ലിം യാഥാസ്ഥിതികര്‍ക്ക് സ്വാധീനമുള്ള രാജ്യമാണ് സൗദി അറേബ്യ. സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ചയ്ക്ക് എത്തുമ്പോഴാണ് മെലാനിയ ട്രംപ് തല മറയ്ക്കാതെ പ്രത്യക്ഷപ്പെട്ടത്.

മിഷേലും തല മറച്ചില്ല

മുമ്പ് ബറാക് ഒബാമ സൗദി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം പത്‌നി മിഷേല്‍ ഒബാമയും ഉണ്ടായിരുന്നു. അന്ന് മിഷേല്‍ തല മറയ്ക്കാതെയാണ് സൗദി ഭരണാധികാരികളുമായി ചര്‍ച്ചക്കെത്തിയത്.

മിഷേലിനെ വിമര്‍ശിച്ച ട്രംപ്

സൗദി സന്ദര്‍ശനത്തിനിടെ മിഷേല്‍ തല മറയ്ക്കാതിരുന്നത് അന്ന് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചിരുന്നു. പക്ഷേ, അദ്ദേഹം സൗദിയിലെത്തിയപ്പോള്‍ ഭാര്യ മെലാനിയ തല മറയ്ക്കാതിരുന്നത് ഈ സന്ദര്‍ഭം കൂടി സൂചിപ്പിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വത്തിക്കാനിലെ പ്രോട്ടോകോള്‍

എന്നാല്‍ വത്തിക്കാനില്‍ തല മറച്ചതിന് മെലാനിയയുടെ വക്താവ് വിശദീകരണം നല്‍കി. വത്തിക്കാനിലെ പ്രോട്ടോകോള്‍ പ്രകാരമാണ് ഇങ്ങനെ ചെയ്തത്. പോപ്പിനൊപ്പം നില്‍ക്കുന്നവര്‍ തല മറയ്ക്കുകയും മുന്‍കൈ വരെ പുറത്തുകാണിക്കരുതെന്നുമാണ് ചട്ടം.

സൗദിയിലെ കാര്യങ്ങള്‍ മറിച്ചാണ്

എന്നാല്‍ സൗദി അറേബ്യയിലെ കാര്യങ്ങള്‍ മറിച്ചാണെന്ന് വക്താവ് സ്റ്റീഫന്‍ ഗ്രിഷാം പറയുന്നു. മെലാനിയ തല മറയ്ക്കണമെന്ന് സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് മറയ്ക്കാതിരുന്നത്. എന്നാല്‍ ഈ വാദം പൂര്‍ണമായും ശരിയല്ലെന്നാണ് നിരീക്ഷണം.

വത്തിക്കാനില്‍ തല മറയ്ക്കല്‍ നിര്‍ബന്ധമില്ല?

വത്തിക്കാനില്‍ തല മറയ്ക്കണമെന്ന ചട്ടം ശക്തമായി നടപ്പാക്കാറില്ല. വിദേശ പ്രതിനിധികള്‍ പോപ്പിനെ കാണാന്‍ വത്തിക്കാനിലെത്തിയാല്‍ തല മറയ്ക്കാതെ വന്ന അനുഭവങ്ങള്‍ നിരവധിയാണ്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിയും തല മറയ്ക്കാതെയാണ് പോപ്പിനെ കണ്ടത്.

റോമന്‍ കത്തോലിക്കാ വിഭാഗം

മെലാനിയ റോമന്‍ കത്തോലിക്കാ വിഭാഗമാണ്. പോപ്പ് ഫ്രാന്‍സിസിനെ കാണാനെത്തിയപ്പോള്‍ മെലാനിയ പൂക്കള്‍ സമര്‍പ്പിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു. വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിക്ക് മുന്നിലുള്ള മഡോണയുടെ പ്രതിമയ്ക്ക് മുമ്പില്‍ അവര്‍ പ്രാര്‍ഥിക്കുകയും ചെയ്തു.

 ജൂതയായ ഇവാങ്ക ട്രംപ്

ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് ജൂത മത വിശ്വാസിയാണ്. വിവാഹത്തിന് മുമ്പാണ് അവര്‍ ജൂത മതം സ്വീകരിച്ചത്. ഇവാങ്കയും വത്തിക്കാനിലെത്തിയ ട്രംപിന്റെ സംഘത്തിലുണ്ടായിരുന്നു. ഇവാങ്കയും അമ്മയെ പോലെ തല മറച്ചാണ് വത്തിക്കാനിലെത്തിയത്. യുഎസ് സംഘത്തിലെ എല്ലാവരും ഇത് പിന്തുടരുകയും ചെയ്തു.

English summary
Melania Trump wore a veil to the Vatican on Wednesday to meet the pope, but no head covering a few days earlier to meet the king of Saudi Arabia, a religiously conservative country where most women cover themselves up from head to toe.
Please Wait while comments are loading...