Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമം; 12 ക്ഷേത്രങ്ങളിലെ 14 വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ടു

അടുത്തകാലത്തായി ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ വ്യാപകമായ ആക്രമമാണ് നടക്കുന്നത്

bengal-

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. വടക്കൻ താക്കൂർഗാവ് ജില്ലയിലെ ബലിയാഡങ്കി ഉപസിലയ്ക്ക് കീഴിലുള്ള 12 ഹിന്ദു ക്ഷേത്രങ്ങളിലെ 14 വിഗ്രഹങ്ങളാണ് അജ്ഞാതരായ അക്രമികൾ നശിപ്പിച്ചത് ഉപജിലയിലെ ധന്തല, പരിയ, ചാരുൾ യൂണിയനുകളിലാണ് അക്രമിക്കപ്പെട്ട ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ബലിയഡങ്കി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഖൈറുൽ അനം വ്യക്തമാക്കുന്നത്.


'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ്

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് യൂണിയനുകളിലെയും ക്ഷേത്രങ്ങൾ റോഡരികിലാണ് സ്ഥിതി ചെയ്യുന്നതെന്നും അവ ഏറെക്കുറെ ദുർബലമായ അവസ്ഥയിലുള്ള കെട്ടിടങ്ങളായിരുന്നുവെന്ന് ഉപാസില നിർബാഹി ഓഫീസർ ബിപുൽ കുമാറും വ്യക്തമാക്കി

"ഇന്നലെ രാത്രിയാണ് സംഭവം. ഞങ്ങൾ സ്ഥലങ്ങൾ സന്ദർശിച്ചു. ഡെപ്യൂട്ടി കമ്മീഷണറും പോലീസ് സൂപ്രണ്ടും ക്ഷേത്രങ്ങൾ സന്ദർശിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു."ഞങ്ങൾ പ്രാദേശിക ഹിന്ദു സമൂഹവുമായി സംസാരിച്ചു, പരിഭ്രാന്തരാകരുതെന്ന് അവരോട് ആവശ്യപ്പെട്ടു. കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്," ബിപുൽ കുമാറിനെ ഉദ്ധരിച്ച ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ചാരുൾ യൂണിയൻ പരിഷത്ത് ചെയർമാൻ ദിലീപ് കുമാർ ചാറ്റർജിയും സംഭവം സ്ഥിരീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട് “വിവരം ലഭിച്ചയുടൻ ഞാൻ രാവിലെ സ്ഥലത്തെത്തുകയും പിന്നീട് സംഭവത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു, അമ്പത് വർഷത്തോളമായി ഞങ്ങൾ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നു. വർഷങ്ങളായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. നീതിയും നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാനും ഞങ്ങൾ ആവശ്യപ്പെടുന്നു."-അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+