കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജിത്ത് പ്രേമദാസ അടുത്ത ശ്രീലങ്കൻ പ്രസിഡന്റാകുമോ? സാധ്യതകൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി; രാഷ്‌ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിരിക്കുകയാണ്. പ്രസിഡന്റ് ആയിരുന്ന ഗോട്ടാഹയ രാജ്പാക്സെ മാലിയിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി.പ്രസിഡന്റ് പ്രധാനമന്ത്രിക്ക് അധികാരം കൈമാറിയതായി സ്പീക്കർ അറിയിക്കുകയായിരുന്നു. അതേസമയം ജുലൈ 20 ന് രാജ്യത്ത് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്നും സ്പീക്കർ അറിയിച്ചിട്ടുണ്ട്.

srilanka

വിക്രമസിംഗെയുടെ മാറ്റത്തെ രാജപക്സെ കുടുംബത്തിന്റെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ അംഗങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ വിക്രമസിംഗെ സ്ഥാനാർത്ഥി ആയേക്കും. അതേസമയം
നിലവിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേര് സജിത്ത് പ്രേമദാസയുടേതാണ്.

സമാഗി ജന ബലവേഗ നേതാവായ സജിത്ത് പ്രമദാസ ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ്.മുൻ പ്രധാനമന്ത്രിയായും പ്രസിഡന്റുമായിരുന്ന രണസിംഗെ പ്രേമദാസയുടെ മകൻ കൂടിയാണ് പ്രമദാസ.1993ൽ രണസിംഗയെ എൽടിടിഇ കൊലപ്പെടുത്തുകയായിരുന്നു.

ശ്രീലങ്കയിൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗൊതാബയയുടെ രാജിക്ക് ശേഷം മാത്രമേ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയുള്ളൂവെന്ന് പ്രേമദാസ പറഞ്ഞിരുന്നു. നയപരമായകാര്യങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പ്രമദാസ.രാഷ്ട്രപതി ഭരണം നിർത്തലാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെയും ന്യൂനപക്ഷങ്ങളെ മാറ്റി നിറുത്തുന്നതിനേയും ഉറച്ച ശബ്ദമായി നിലകൊണ്ടു.രാജ്യ സുരക്ഷയിൽ നേരിടുന്ന പ്രധാന വെല്ലുവിളി ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തുന്നതാണെന്ന് പ്രമദാസ നേരത്തേ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകൾ തമിഴ് ജനതയുടെ പിന്തുണ ലഭിക്കാൻ സഹായകമാകുമെന്നാണ് വിലയുരുത്തപ്പെടുന്നത്.

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്..ലക്ഷ്യം 125 സീറ്റുകളെന്ന്ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്..ലക്ഷ്യം 125 സീറ്റുകളെന്ന്

രാജ്യത്തെ നിലവിലെ സാമ്പത്തിക -രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ വഴി കണ്ടത്താൻ തയ്യാറാണെന്ന് സജിത് പ്രമദാസ പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയെ പ്രശ്നങ്ങളിൽ നിന്ന് കരകയറ്റാൻ പ്രമദാസയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്

English summary
Will Sajith Premadasa be the next President of Sri Lanka? Here are the possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X