Get Updates
Get notified of breaking news, exclusive insights, and must-see stories!

'ന്യായികരണം അർഹിക്കാത്ത തെറ്റ്'; ക്രിസ് റോക്കിനോട് വീണ്ടും മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്

ഓസ്കര്‍ പുരസ്കാരദാനത്തിനിടെ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തിൽ വീണ്ടും മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്.തന്‍റെ പ്രവര്‍ത്തി ന്യായികരണം അര്‍ഹിക്കുന്നില്ലന്ന് വ്യക്തമാക്കിയ വില്‍ സ്മിത്ത് ക്രിസ് റോക്കിനോടും അദ്ദേഹത്തിന്റെ അമ്മയോടും മാപ്പ് ചോദിച്ചു. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ ക്ഷമാപണം.

'ക്രിസ് റോക്കിനെ ബന്ധപ്പെടാൻ ഞാൻ പലതവണ ശ്രമിച്ചിരുന്നു.എന്നാൽ അദ്ദേഹം എന്നോട് സംസാരിക്കാൻ ഒരുക്കമായിരുന്നില്ല. എന്നോടൊരിക്കൽ അദ്ദേഹം സംസാരിക്കാൻ തയ്യാറായാൽ ഞാൻ പറയും. ക്രിസ് ഞാൻ നിന്നോട് ക്ഷമാപണം നടത്തുന്നു. ക്രിസിന്റെ അമ്മയുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു. അന്ന് ആ പ്രവൃത്തി ചെയ്യുമ്പോൾ ഞാൻ ഒന്നിനെ കുറിച്ചും ബോധവാനായിരുന്നില്ല, എന്നാൽ, ആ ഒരു നിമിഷം ഒരുപാട് പേരെ വേദനിപ്പിച്ചെന്നും
വില്‍ സ്മിത്ത് പറയുന്നു.

1

സംഭവത്തില്‍ നേരത്തെയും വില്‍സ്മിത്ത് ക്രിസ് റോക്കിനോട് നേരത്തെയും മാപ്പ് ചോദിച്ചിരുന്നു. ഓസ്കര്‍ അക്കാദമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിച്ചതിന് പിന്നാലെ ആയിരുന്നു ക്ഷമാപണം. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നുമായിരുന്നു സ്മിത്തിന്‍റെ പ്രതികരണം. 'തമാശകള്‍ ജോലിയുടെ ഭാഗമാണ്. എന്നാല്‍ ജെയ്ഡയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ് ഞാന്‍ വികാരാധീനനായി പെരുമാറിയതെന്ന് സ്മിത്ത് പറഞ്ഞു.

2

'ക്രിസ്,ഞാന്‍ പരസ്യമായി നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഞാന്‍ അതിര് വിട്ടു. വളരെ മോശമായി പെരുമാറിയെന്നും സ്മിത്ത് പറഞ്ഞു.എനിക്ക് അമ്പരപ്പ് തോന്നുന്നു. എന്റെ പ്രവൃത്തി ഒരിക്കലും ഞാന്‍ എങ്ങനെയുള്ള മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നുവോ അതിനോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല. സ്‌നേഹത്തിന്റെയും നന്മയുടെയും ഈ ലോകത്ത് അക്രമത്തിന് സ്ഥാനമില്ല' എന്നായിരുന്നു സ്മിത്തിന്‍റെ പ്രതികരണം.ഓസ്കറില്‍ മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

3

വേദിയില്‍ വെച്ച് കൊമേഡിയന്‍ ക്രിസ് റോക്ക് ജെയ്ഡ പിങ്കറ്റ് സ്മിത്തിന്‍റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി.അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജെയ്ഡ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം.
1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല.

4

അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.തുടര്‍ന്ന് 'കിങ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ അതേ വേദിയില്‍ വിൽ സ്മിത്ത് ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിച്ചതിന് ശേഷം വില്‍ സ്മിത്ത് നടത്തിയ പ്രസംഗവും വികാരനിര്‍ഭരമായിരുന്നു.അക്കാദമിയോടും തനിക്കൊപ്പം പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടവരോടും ക്ഷമാപണം നടത്തിയ വിൽ സ്മിത്ത് താനും റിച്ചാർഡ് വില്യംസിനെപ്പോലെ ഭ്രാന്തനായ അച്ഛനായെന്ന് പ്രതികരിച്ചു.

5

സംഭവത്തില്‍ വില്‍ സ്‍മിത്തിന് 10 വര്‍ഷത്തെ വിലക്ക് ഓസ്‍കര്‍ അക്കാദമി ഏര്‍പ്പെടുത്തിയിരുന്നു. അക്കാദമി അവാർഡുകൾ ഉൾപ്പെടെ അക്കാദമി പരിപാടികളില്‍ പങ്കെടുക്കാൻ സ്‍മിത്തിനെ അനുവദിക്കില്ലെന്നാണ് ബോർഡ് തീരുമാനിച്ചത്.എന്നാല്‍ അക്കാദിയുടെ തീരുമാനത്തെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നായിരുന്നു വില്‍ സ്‍മിത്തിന്‍റെ പ്രതികരണം.അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.

6

വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും സ്മിത്ത് അക്കാദമിയുടെ നടപടിക്ക് പിന്നാലെ പ്രതികരിച്ചു. അതേസമയം സ്മിത്തിന്‍റെ പെരുമാറ്റം അതിരുകടന്നു പോയന്ന് ജെയ്ഡ സ്മിത്തും പ്രതികരിച്ചിരുന്നു.വില്‍ സ്മിത്ത് അങ്ങനെ ചെയ്‌തില്ലായിരുന്നുവെങ്കില്‍ എന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ജെയ്ഡ പറഞ്ഞു യു.എസ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ക്യൂട്ട് ലുക്കില്‍ തിളങ്ങി രജിഷ വിജയന്‍, സുന്ദരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+