സ്വർണത്തിന്റെയും വെള്ളിയുടെയും വില കൂടുമോ? 2026ൽ അതുണ്ടാവും, യുദ്ധം പോലും നോസ്ട്രഡാമസ് പ്രവചിച്ചു!
ആഗോള സംഘർഷങ്ങൾ വർധിക്കുമ്പോൾ നോസ്ട്രഡാമസിന്റെ ഏറെ ശ്രദ്ധ നേടുക പതിവാണ്. അടുത്തിടെ യുഎസിനും ഇസ്രയേലിനും ഇറാനും ഇടയിൽ ഉടലെടുത്ത സംഘർഷം, ഈ ദീർഘദർശി പ്രവചിച്ചിരുന്നോ എന്ന് പലരും ചോദിക്കുന്നത് പതിവായിരുന്നു. പലപ്പോഴും ഇത്തരം ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ മുതൽ മറ്റ് പ്രകൃതി ദുരന്തങ്ങൾ വരെ പ്രവചിച്ചയാൾ കൂടിയാണ് അദ്ദേഹമെന്നത് പലരുടെയും ചോദ്യത്തിന് കാരണമാണ്.
പ്രധാന യുദ്ധങ്ങൾ സാമ്പത്തിക തടസങ്ങളുണ്ടാക്കുമെന്നും, നിക്ഷേപകർ സ്വർണവും വെള്ളിയും പോലുള്ള അമൂല്യ ലോഹങ്ങളിലേക്ക് തിരിയാൻ ഇതൊരു കാരണമാകുമെന്നും അദ്ദേഹത്തിന്റെ അഞ്ഞൂറിലധികം വർഷങ്ങൾ പഴക്കമുള്ള എഴുത്തുകൾ സൂചിപ്പിക്കുന്നു. അതിൽ ഇവയെ കുറിച്ച് ആധികാരികമായിട്ടല്ല പറഞ്ഞതെങ്കിലും വലിയ സാമ്യത ഇവയ്ക്കുണ്ട്.

നോസ്ട്രഡാമസ് ആധുനിക രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, നിലവിലുള്ള യുദ്ധങ്ങൾ സാമ്പത്തിക വിപണികളെ എങ്ങനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഎസ്, ഇസ്രയേൽ, ഇറാൻ എന്നിവ തമ്മിലുള്ള വർധിച്ചുവരുന്ന പിരിമുറുക്കം ചരക്ക് വിപണിയിൽ വലിയ വില വ്യതിയാനങ്ങൾ സൃഷ്‌ടിച്ചു.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അസ്ഥിരമാകുമ്പോൾ, നിക്ഷേപകർ സാധാരണയായി സ്വർണവും വെള്ളിയും പോലുള്ള സുരക്ഷിതനിക്ഷേപങ്ങളെയാണ് ആശ്രയിക്കാറ്. അത് തന്നെയാണ് ഇപ്പോഴത്തെ യുദ്ധ സമാന സാഹചര്യത്തിലും നടന്നുകൊണ്ടിരിക്കുന്നത്. മറ്റ് നിക്ഷേപങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ മാറി നിൽക്കുകയാണ്.
യുദ്ധകാലത്തും പ്രതിസന്ധി ഘട്ടങ്ങളിലും, നിക്ഷേപകർ അപകടകരമായ ആസ്‌തികളിൽ നിന്ന് സുരക്ഷിതമായ ഭൗതിക ചരക്കുകളിലേക്ക് മൂലധനം മാറ്റുന്നത് പതിവാണ്. അതൊരു പ്രതിരോധ നയത്തിൽ ഊന്നിയ നിക്ഷേപ തന്ത്രം കൂടിയാണ്. സമ്പത്ത് സംരക്ഷിക്കാൻ സ്വർണം പരമ്പരാഗതമായ ഒരു വഴിയാണ്. വെള്ളിക്ക് സുരക്ഷിത നിക്ഷേപകരെയും വ്യാവസായിക ഉപഭോക്താക്കളെയും സമാനമായി ആകർഷിക്കാനാകും.
സ്വർണത്തിന്റെയും വെള്ളിയുടെയും വിലയെ കുറിച്ച് നോസ്ട്രഡാമസിന്റെ പ്രവചനം
പശ്ചിമേഷ്യയിൽ ദിവസങ്ങളായി തുടരുന്ന നിലവിലെ സംഘർഷങ്ങൾ അമൂല്യ ലോഹങ്ങളുടെ വില വർധിപ്പിച്ചു. വിപണിയിലെ അനിശ്ചിതത്വത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നിരുന്നു. ഭൗമരാഷ്ട്രീയ ഭീഷണികൾ ഭാവിയിലും വില വ്യതിയാനങ്ങൾ നിലനിർത്തുമെന്ന് പലരും പറയുന്നു.
2026ൽ എന്താണ് സംഭവിക്കുക?
ഏതാണ്ട് പല മാസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു വലിയ യുദ്ധം അദ്ദേഹം പ്രവചിച്ചതായി ചില വ്യാഖ്യാതാക്കൾ സൂചിപ്പികുന്നുണ്ട്. അദ്ദേഹത്തിന്റെ അവ്യക്തമായ വരികളെ ഇന്നത്തെ ലോക സംഘർഷങ്ങളുമായി ആളുകൾ ബന്ധപ്പെടുത്തുന്നു എന്നതാണ് പ്രധാന കാര്യം. യുഎസും ഇറാനും ഇസ്രായേലും ഉൾപ്പെട്ട മിഡിൽ ഈസ്‌റ്റ് സംഘർഷങ്ങളോടെ ഈ വ്യാഖ്യാനം വീണ്ടും സജീവമായി.
ആരായിരുന്നു നോസ്ട്രഡാമസ്?
പലരും പലവട്ടം കേട്ട പേരായിരുന്നു നോസ്ട്രഡാമസ്. യഥാർത്ഥ പേര് മിഷേൽ ഡി നോസ്ട്രഡാം. 1503-ൽ ഫ്രാൻസിൽ ജനിച്ച ഇദ്ദേഹം ഒരു ഡോക്‌ടറും ജ്യോതിഷിയുമായിരുന്നു. 1555-ൽ പുറത്തിറങ്ങിയ "ലെസ് പ്രോഫെറ്റീസ്" എന്ന ഗ്രന്ഥത്തിൽ ഭാവി ലോക സംഭവങ്ങളെ പ്രവചിക്കുന്നതായി കരുതുന്ന നിരവധി പ്രതീകാത്മക പ്രവചനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. രൂപകങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ രചനകളെ വിവിധ രീതികളിൽ വ്യാഖ്യാനിക്കാം.












Click it and Unblock the Notifications