വില്യം എന്നെ ഇടിച്ചിട്ടു, മേഗന് മര്യാദയില്ലാത്തവളെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കി ഹാരി രാജകുമാരന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വില്യം രാജകുമാരനുമായുള്ള പ്രശ്നങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വില്യം തന്നെ ഇടിച്ചിട്ടുവെന്ന കാര്യമാണ് ഇതിലുള്ളത്. ഹാരിയുടെ പുതിയ പുസ്തകം സ്പെയറിലാണ് ഇക്കാര്യങ്ങളുള്ളത്. ഹാരിയുടെ ആത്മകഥാംശമുള്ള പുസ്തകമാണിത്.
രാജകുടുംബത്തിലെ പോരിനെ കുറിച്ചും, മേഗന് മര്‍ക്കലിനെ പൂര്‍ണമായും അംഗീകരിക്കാന്‍ അവര്‍ തയ്യാറാവാത്ത വിവരങ്ങളുമെല്ലാം അതില്‍ പറയുന്നുണ്ടെന്നാണ് സൂചന. നേരത്തെ നെറ്റ്ഫ്ളിക്സിലെ പരിപാടിയില്‍ ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടീഷ് രാജകുടുംബത്തെ ആകെ നാണം കെടുത്തിയിരുന്നു. വിശദമായ വിവരങ്ങളിലേക്ക്.....

തന്റെ ശാരീരികമായി മൂത്ത സഹോദരനായ വില്യം ആക്രമിച്ചു എന്നാണ് പുസ്കതത്തില്‍ പറയുന്നത്. 2019ല്‍ തര്‍ക്കമുണ്ടായപ്പോഴാണ് ഈ സംഭവം നടന്നതെന്ന് ഹാരി പറയുന്നു. ഹാരിയുടെ പുസ്തകം ഈ മാസം പുറത്തിറങ്ങാനിരിക്കുകയാണ്. അതില്‍ ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ഇനിയുമുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ലണ്ടനിലെ വീട്ടില്‍ വെച്ച് താനും വില്യമും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. അവിടെയുള്ള അടുക്കളയില്‍ വെച്ചായിരുന്നു സംഭവം നടന്നതെന്നും ഹാരി വെളിപ്പെടുത്തി.

എന്റെ ഭാര്യ മേഗന് മര്‍ക്കലിനെ മോശമായി പെരുമാറുന്നവളെന്നും, മര്യാദയില്ലാത്തവളെന്നും വില്യം അധിക്ഷേപിച്ചു. അതിന് ശേഷം തര്‍ക്കം തുടരുന്നതിനിടെ, വില്യം തന്നെ ഇടിക്കുകയായിരുന്നു. നിലത്തേക്ക് ഞാന്‍ പതിച്ചുവെന്നും ഹാരി പറഞ്ഞു. വില്യം എന്റെ കോളറിന് പിടിച്ചു. എന്റെ മാല അതിലൂടെ പൊട്ടിപ്പോയി. പിന്നീട് എന്നെ ഇടിച്ച് നിലത്തേക്ക് ഇട്ടു. നായക്ക് ഭക്ഷണം കൊടുക്കാന്‍ വെച്ചിരുന്ന പാത്രത്തിന് മുകളിലേക്കാണ് ഞാന്‍ വീണത്. അത് പൊട്ടിത്തകര്‍ന്ന് പോയി. അതിന്റെ ചില കഷ്ണങ്ങള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നും ഹാരി പറഞ്ഞു.

വില്യമിനോട് അവിടെ നിന്ന് പോകാനാണ് ഞാന്‍ പിന്നീട് ആവശ്യപ്പെട്ടത്. ഇതോടെ വില്യമിന് സംഭവിച്ച കാര്യത്തില്‍ ആകെ കുറ്റബോധം തോന്നിയത് പോലെയുണ്ടായിരുന്നു. എന്നോട് അവന് ക്ഷമ ചോദിച്ചുവെന്നും ഹാരി പറയുന്നു. ദ ഗാര്‍ഡിയനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പോകുന്നതിനിടെ വില്യം എന്നെ വീണ്ടും വിളിച്ചു. ഇക്കാര്യങ്ങളൊന്നും മേഗനോട് പറയേണ്ടെന്ന് വില്യം എന്നോട് പറഞ്ഞു. എന്നെ ആക്രമിച്ച കാര്യമാണോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ നിന്നെ ആക്രമിച്ചിട്ടേ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഹാരി പുസ്തകത്തില്‍ കുറിച്ചു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
മേഗനെ വിവാഹം ചെയ്തതില്‍ കടുത്ത പ്രശ്നങ്ങള്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ഹാരിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. വില്യം രാജകുമാരന് നോട്ടിങ്ഹാം കോട്ടേജിലേക്ക് ഹാരിയുമായി സംസാരിക്കാന്‍ എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നും പറയാനായിരുന്നു വന്നത്. വില്യം വരുമ്പോഴേ താനാകെ ദേഷ്യത്തിലായിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തി. മാധ്യമങ്ങളില്‍ വരുന്ന അതേ കാര്യങ്ങളാണ് മേഗനെതിരെ വില്യം പറഞ്ഞ കാര്യങ്ങളെന്ന് ഹാരി പറഞ്ഞു.

വിവേകത്തോടെയല്ല വില്യം പെരുമാറുന്നതെന്ന് താന്‍ പറഞ്ഞുവെന്ന് ഹാരി പറഞ്ഞു. വളരെ മോശമായി വാക്കുകള്‍ പരസ്പരം ഉപയോഗിച്ചുവെന്നാണ് ഹാരി സംഭവത്തെ കുറിച്ച് പറഞ്ഞത്. അതേസമയം വില്യമിന് തന്നോട് കടുത്ത ദേഷ്യമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഹാരി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍. അതേസമയം ചാള്‍സ് രാജാവുമായും, വില്യവുമായും പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ ഹാരി പറഞ്ഞതാണ്. എന്നാല്‍ ഇതുവരെ അനുകൂല മറുപടി ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുണ്ടായിട്ടില്ല.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications