യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കെത്താന്‍ വെറും 179 ദിര്‍ഹം..!!? വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്കും
അബുദാബി: ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വമ്പന്‍ തീരുമാനവുമായി യുഎഇ വിമാനക്കമ്പനിയായ വിസ് എയര്‍ അബുദാബി. ഏറ്റവും ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്ന വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് വിവരം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് തങ്ങളുടെ സര്‍വീസ് വിപുലപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട് എന്ന് വിസ് എയര്‍ അബുദാബിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോഹാന്‍ ഈദാഗന്‍ പറഞ്ഞു.
വളരെ ഉയര്‍ന്ന ഡിമാന്‍ഡുള്ള സര്‍വീസ് സെക്ടറാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഞങ്ങള്‍ക്ക് ആ വിപണിയില്‍ പ്രവേശിക്കാന്‍ സാധിച്ചാല്‍ വലിയ ആവേശമുണ്ടാക്കാന്‍ സാധിക്കും, ജോഹാന്‍ ഈദാഗന്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. നിലവില്‍ തങ്ങള്‍ സര്‍വീസിനുള്ള അനുമതികള്‍ നേടുന്ന ഘട്ടത്തിലാണ് എന്നും അത് പൂര്‍ത്തിയായാല്‍ റൂട്ടുകള്‍ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Image Credit: Wizz Air Abu Dhabi
പാകിസ്ഥാനിലേക്ക് വിമാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയന്ത്രണ നടപടിക്രമങ്ങളും വിസ് എയര്‍ അബുദാബി നടത്തിവരികയാണ്. വിസ് എയര്‍ അബുദാബിയുടെ ആസ്ഥാനം അബുദാബിയാണ്. അബുദാബി സര്‍ക്കാരിന്റെ സംയുക്ത ഉടമസ്ഥയില്‍ ഉള്ളതായതിനാല്‍ വിസ് എയര്‍ അബുദാബി ചെലവ് കുറഞ്ഞ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിക്കാനായാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും.
തങ്ങള്‍ പോകുന്ന ഭൂരിഭാഗം വിപണികളിലും കുറഞ്ഞ ചെലവിലുള്ള യാത്രയ്ക്ക് വലിയ ഡിമാന്‍ഡുണ്ട് എന്നും ഇന്ത്യ വളരെ മത്സരാധിഷ്ഠിത വിപണിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ് എയര്‍ അബുദാബി ഇന്ത്യയിലെ വലിയ നഗരങ്ങളെയാണോ ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യത്തിന് വലിയ നഗരങ്ങളെ മാത്രമല്ല, സേവനങ്ങള്‍ കുറവായ നഗരങ്ങള്‍ കണ്ടെത്താനും തങ്ങള്‍ ശ്രമിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
അബുദാബിയില്‍ നിന്നും യുഎഇയില്‍ നിന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള സമയം കൊണ്ട് പറന്നെത്താവുന്ന നഗരങ്ങളിലേക്ക് വ്യാപകമായി കുറഞ്ഞ ടിക്കറ്റിലുള്ള സര്‍വീസുകള്‍ നടത്തുക എന്നതായിരിക്കും വിസ് എയര്‍ അബുദാബി ലക്ഷ്യമിടുന്നത്. ഇതിന് മുന്‍പ് വെറും 179 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ വിറ്റ് അമ്പരപ്പിച്ച കമ്പനിയാണ് വിസ് എയര്‍ അബുദാബി. ഇന്ത്യന്‍ സര്‍വീസിലേക്കും ഈ നിരക്കില്‍ ടിക്കറ്റ് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
179 ദിര്‍ഹത്തിനും അതിലും കുറഞ്ഞ നിരക്കിലുമൊക്കെ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും നിശ്ചിത എണ്ണം സീറ്റുകള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ക്കായി മാറ്റിവെയ്ക്കുമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം. രണ്ടോ മൂന്നോ മാസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് ഗുണകരമായിരിക്കും എന്നാണ് ഈദാഗാന്‍ പറയുന്നത്. വിസ് എയര്‍ അബുദാബി 24 ഇടങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ബിഷ്‌കെക്ക്, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് ഈ വേനലിന് ശേഷം വിസ് എയര്‍ അബുദാബി സര്‍വീസ് ആരംഭിക്കും. ഇതിനൊപ്പം ഈജിപ്തിലെ ലാര്‍നാക്ക, സാന്റോറിനി, സൊഹാഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്യും. നിലവില്‍ എട്ട് വിമാനങ്ങള്‍ ആണ് കമ്പനിക്ക് കീഴില്‍ ഉള്ളത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
കഴിഞ്ഞ വര്‍ഷം 1.2 ദശലക്ഷം യാത്രക്കാരാണ് വിസ് എയര്‍ അബുദാബിയില്‍ യാത്ര ചെയ്തത്. 2023 ല്‍ ഇത് രണ്ട് ദശലക്ഷത്തിലധികം യാത്രാക്കാരായി വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ മൂന്നോ നാലോ ദിവസങ്ങളില്‍ ആണ് വിസ് എയര്‍ അബുദാബി സര്‍വീസ് നടത്തുന്നത്. ഇത് ആഴ്ചയില്‍ എല്ലാ ദിവസവും എന്ന നിലയിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications