Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് പിശുക്കന്‍ ഷവര്‍മ വാങ്ങിത്തന്നില്ല, പുറത്തുംകൊണ്ടുപോവില്ല ഭാര്യ ചെയ്തതെന്തെന്നറിയുമോ?

പുറത്ത് പോകുന്നത് പണം ചെലവുള്ള കാര്യമാണെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും ഭര്‍ത്താവ് സമീഹയോട് പറഞ്ഞിരുന്നു

കെയ്‌റോ: അത്യന്തം രസകരവും എന്നാല്‍ ഗൗരവമേറിയതുമായ ഒരു സംഭവം ഈജിപ്തില്‍ നടന്നിരിക്കുകയാണ്. ഒരു ഷവര്‍മ കാരണം എന്തൊക്കെ സംഭവിക്കാം. ഗുരുതരമായ കാര്യങ്ങളൊന്നും സംഭവിക്കില്ല. എന്നാല്‍ ഷവര്‍മ ശരിക്കുമൊരു ഭീകരജീവിയാണ്. ഭര്‍ത്താവ് ഷവര്‍മ വാങ്ങിത്തന്നില്ലെന്ന് പറഞ്ഞ് ഭാര്യ വിവാഹ മോചനത്തിനൊരുങ്ങുകയാണ്.

അതിനേക്കാള്‍ രസകരം ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 40 ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നാണ്. ഗുരുതര ആരോപണങ്ങളാണ് യുവതി ഭര്‍ത്താവിനെതിരെ ഉന്നയിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാധാരണ വിവാഹം

സാധാരണ വിവാഹം

തന്നെ വിവാഹം ചെയ്ത വ്യക്തിയെ കുറിച്ച് നേരത്തെ അറിയില്ലായിരുന്നെന്ന് സമീഹ പറയുന്നു. രണ്ടുമാസം മുന്‍പ് മാത്രമാണ് ഇയാളെ ആദ്യമായി കാണുന്നത്. കുടുംബം വളരെ യാഥാസ്ഥിതികരായിരുന്നു. അതുകൊണ്ട് തന്നെ ഇയാളെ വേണ്ടവിധത്തില്‍ മനസ്സിലാക്കാനായില്ല. സാധാരണ വിവാഹമായിരുന്നു തങ്ങളുടേത്. വിവാഹത്തിന് ശേഷം മാത്രമാണ് ഭര്‍ത്താവിന്റെ സ്വഭാവം മനസിലായതെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവ് പിശുക്കന്‍

ഭര്‍ത്താവ് പിശുക്കന്‍

പുറത്ത് പോകുന്നത് പണം ചെലവുള്ള കാര്യമാണെന്നും അത് തനിക്ക് ഇഷ്ടമല്ലെന്നും ഭര്‍ത്താവ് സമീഹയോട് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ നാളില്‍ തന്നെ ഭര്‍ത്താവ് ഇപ്രകാരം തന്നോട് പറഞ്ഞത് ഞെട്ടിപ്പിച്ചുവെന്ന് സമീഹ പറഞ്ഞു. ഈ നാല്‍പത് ദിവസത്തിനിടെ തന്നെ പുറത്തുകൊണ്ടുപോകാന്‍ ഭര്‍ത്താവ് തീരെ ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു

ഭക്ഷണത്തിന്റെ കാര്യത്തിലും...

ഭക്ഷണത്തിന്റെ കാര്യത്തിലും...

വീട്ടില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ഭര്‍ത്താവ് പ്രശ്‌നമുണ്ടാക്കുമെന്ന് സമീഹ പറഞ്ഞു. രാവിലെ ജോലിക്കായി പുറത്തുപോകുമ്പോള്‍ വീട്ടില്‍ ബാക്കിയുള്ള അപ്പത്തിന്റെ കണക്കുമായി ഭര്‍ത്താവ് പോകും. വൈകീട്ട് വന്ന എണ്ണി നോക്കി താന്‍ എത്ര കഴിച്ചുവെന്ന് വരെ കണക്കാക്കുമെന്നും യുവതി പറയുന്നു. ഇങ്ങനെയൊരാളെ സഹിക്കാനാവില്ലെന്നും യുവതി പറയുന്നു.

സ്വത്ത് മുടിപ്പിക്കുന്നു

സ്വത്ത് മുടിപ്പിക്കുന്നു

വളരെ നിര്‍ബന്ധിച്ച ശേഷമാണ് യുവതിയെ പുറത്ത്‌കൊണ്ട് പോകാന്‍ ഭര്‍ത്താവ് തയ്യാറായത്. നഗരത്തില്‍ വച്ച് സമീഹ ഭര്‍ത്താവിനോട് ഷവര്‍മ വാങ്ങിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജ്യൂസ് മാത്രം വാങ്ങിത്തരാമെന്നായിരുന്നു മറുപടി. ഷവര്‍മ ആവശ്യപ്പെട്ടപ്പോള്‍ നീ എന്റെ സ്വത്ത് മുടിപ്പിക്കാന്‍ ഉണ്ടായതാണെന്ന് പറഞ്ഞെന്ന് യുവതി പറഞ്ഞു. തന്നെ യാത്രയിലുടനീളം അവഹേളിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.

ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടു

ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടു

സമീഹയോട് ഒരു ഘട്ടത്തില്‍ കാറില്‍ നിന്ന് ഇറങ്ങി പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. സമീഹയോട് ബസ് പിടിച്ച് വീട്ടില്‍ പോയ്‌ക്കൊള്ളാനും ഇയാള്‍ പറഞ്ഞു. ഇത് തന്നെ ഞെട്ടിച്ചുവെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഒന്നും ആലോചിക്കാതെ വീട്ടുകാരുടെ അടുത്തേക്ക് പോയെന്ന് സമീഹ വ്യക്തമാക്കി. ഭര്‍ത്താവിനെ ഒരിക്കലും തിരുത്താന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

വീട്ടുകാര്‍ വിശ്വസിച്ചില്ല

വീട്ടുകാര്‍ വിശ്വസിച്ചില്ല

ഭര്‍ത്താവിന്റെ പിശുക്ക് സഹിക്കാവുന്നതിനപ്പുറമാണ് എന്ന് പറഞ്ഞിട്ട് വീട്ടുകാര്‍ വിശ്വസിച്ചില്ലെന്ന് സമീഹ പറഞ്ഞു. അയാള്‍ പണം ധൂര്‍ത്തടിക്കാത്ത വ്യക്തിയാണെന്നായിരുന്നു മറുപടി. പിന്നീട് തനിക്ക് നേരിട്ട ദുരിതങ്ങള്‍ പറഞ്ഞതോടെയാണ് വിവാഹമോചനം നടത്താമെന്ന് ഇവര്‍ സമ്മതിച്ചത്. ഭര്‍ത്താവിനൊപ്പം ജീവിക്കുക അസഹ്യമാണെന്നും കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+