• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം കര്‍ദാഷിയാന്റെ മുഖം പോലെയാകണം, യുവതി ചെയ്തത് എന്താണെന്ന് അറിയുമോ? വൈറല്‍

Google Oneindia Malayalam News

സൗന്ദര്യ വര്‍ധിപ്പിക്കാന്‍ വേണ്ടി പല തരം കാര്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരും ഇന്ന് ചെയ്യാറുണ്ട്. നടിമാര്‍ക്കിടയില്‍ ബോട്ടക്‌സ് അടക്കമുള്ള സൗന്ദര്യ വര്‍ധക കാര്യങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍ ഒരു യുവതിയുടെ ആഗ്രഹം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവര്‍ക്ക് പ്രമുഖ സോഷ്യലൈറ്റും ബിസിനസ് വുമണുമൊക്കെയായ കിം കര്‍ദാഷിയാനെ പോലെയാവണം.

ലോകത്തെ ഏറ്റവും സെലിബ്രിറ്റി സ്റ്റാറ്റസുള്ള കോടീശ്വരി കൂടിയാണ് അവര്‍. ഗ്ലാമര്‍ ലോകത്തെ അതിസുന്ദരിയെന്നാണ് കര്‍ദാഷിയാന്‍ അറിയപ്പെടുന്നത്. അവരെ പോലെയാകാന്‍ യുവതി ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഇത് കാരണമായിട്ടുണ്ട്.

രാജകുമാരിയാണോ, വെളിച്ച പൂക്കള്‍ പൂത്ത് നില്‍ക്കുന്നത് പോലെ; ഭാമയുടെ ക്യൂട്ട് ലുക്കില്‍ ഞെട്ടി ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

1

കുറച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് ഒരു ബ്രസീലിയന്‍ മോഡല്‍ ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ക്ക് സമാനമാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. കിം കര്‍ദാഷിയാനെ പോലെയാവാന്‍ 4.78 കോടി രൂപയാണ് ഈ മോഡല്‍ ചെലവിട്ടത്. ഇതിനൊക്കെ പുറമേ 95 ലക്ഷം രൂപ സര്‍ജറികള്‍ ഡീട്രാന്‍സിഷനും വേണ്ടി ഇവര്‍ ചെലവിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. പലരും ഇങ്ങനൊക്കെ ഭ്രാന്തുണ്ടോ എന്ന് വരെ ചോദിച്ചിരുന്നു.

2

ടൈഗര്‍ ഷാര്‍ക്കിനെ തേടിയിറങ്ങി, കിട്ടിയതോ? കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍ടൈഗര്‍ ഷാര്‍ക്കിനെ തേടിയിറങ്ങി, കിട്ടിയതോ? കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍

ബ്രസീലിയന്‍ മോഡല്‍ ജെന്നിഫര്‍ പാമ്പലോന നാല്‍പ്പതോളം കോസ്‌മെറ്റിക് സര്‍ജറികള്‍ ചെയ്താണ് കിം കര്‍ദാഷിയാനെ പോലെയാകാന്‍ ശ്രമിച്ചത്. പന്ത്രണ്ട് വര്‍ഷത്തിലായിട്ടായിരുന്നു ഈ സര്‍ജറികള്‍. ഇപ്പോള്‍ ഇതാ ആ പാത പിന്തുടര്‍ന്നിരിക്കുകയാണ് മറ്റൊരു സൂപ്പര്‍ ഫാന്‍. കിമ്മിന്റെ കടുത്ത ആരാധികയാണ് ഇവര്‍. ലക്ഷങ്ങളാണ് ഇവര്‍ കിമ്മിനെ പോലെയാകാനായി ചെലവിട്ടത്. സര്‍ജറിയാണ് ഇവരും ചെയ്തിരിക്കുന്നത്.

3

28കാരിയായ ചെറി ലീയാണ് ഈ ആരാധിക. ഇവര്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ളവരാണ്. ഹാന്‍ബിയോള്‍ എന്നാണ് ചെറിയുടെ യഥാര്‍ഥ പേര്. കിം കര്‍ദാഷിയാനെ വലിയ രീതിയില്‍ ആരാധിക്കുകയും റോള്‍ മോഡലായി കൊണ്ടുനടക്കുകയും ചെയ്യുന്നുണ്ട് ചെറി. ലോകത്തെ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് കിം കര്‍ദാഷിയാന്‍ എന്നാണ് യുവതി പറയുന്നത്. ഇരുപതാം വയസ്സ് മുതല്‍ 15 തവണയാണ് ഇവര്‍ സര്‍ജറിക്ക് വിധേയയായിട്ടുള്ളത്.

4

4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ

ഇത്രയും സര്‍ജറികള്‍ നടത്തിയത് തന്നെ കിമ്മിനെ പോലെയിരിക്കാനാണ്. മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പല ഭാഗങ്ങളിലായിട്ടാണ് ഇവര്‍ സര്‍ജറി നടത്തിയത്. താന്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ളയാളാണെന്ന് ഇപ്പോള്‍ ആര്‍ക്കും കണ്ടെത്താനാവില്ലെന്ന് ചെറി പറയുന്നു. തനിക്ക് എപ്പോഴും വലിയ പ്രചോദനമാണ് കിം. എന്റെ കണ്ണില്‍ അടിമുടി മാറിയൊരു വ്യക്തിയാണ് താനിപ്പോഴെന്ന് ചെറി ലീ പറഞ്ഞു.

5

ഒരു പാശ്ചാത്യന്‍ യുവതിയെ പോലെയുണ്ട് തന്നെ കാണാന്‍ ഇപ്പോള്‍. കൊറിയയിലുള്ള എന്റെ കുടുംബം പോലും ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുന്നില്ല. എപ്പോഴാണ് ഇതെല്ലാം നിര്‍ത്തേണ്ടതെന്ന് അറിയാം. ഇനിയങ്ങോട്ട് സര്‍ജറികളൊന്നും ഇല്ല. എനിക്കെന്താണോ വേണ്ടത് അത് നേടിക്കഴിഞ്ഞു. ചെയ്ത സര്‍ജറികളിലൊന്നും സങ്കടമില്ല. താന്‍ ഇത് നേരത്തെ ചെയ്തില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഉള്ളത്. തന്റെ മാതാപിതാക്കളില്‍ നിന്നാണ് ഈ പണമെല്ലാം ലഭിച്ചത്. സര്‍ജറികളിലൊന്നിലും ഒരു പിഴുവും സംഭവിച്ചില്ല. അതില്‍ സന്തോഷമുണ്ടെന്നും ലീ വ്യക്തമാക്കി.

English summary
woman spent 48 lakh on surgery for look like kim kardashian, social media makes it viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X