Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ഏറ്റവും സുരക്ഷിതം, അനുഭവം വിവരിച്ച് കോച്ച്, ഷെയര്‍ ചെയ്ത് നന്ദി പറഞ്ഞ് ഷെയ്ക്ക് ഹംദാന്‍

ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിത നഗരം ഏതാണ്. എല്ലാവര്‍ക്കും രാജ്യത്തെ കുറിച്ചാവും പറയാനുണ്ടാവും. എന്നാല്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളിലെല്ലാം അത് ദുബായ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. യുഎഇയിലെ സാഹചര്യങ്ങള്‍ ഏതൊരു സ്ത്രീക്കും ഏത് സമയത്തും പുറത്തിറങ്ങി നടക്കാന്‍ സാധിക്കുന്ന അത്രയും സുരക്ഷിതമാണ്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ കോച്ചിന് പറയാനുള്ളത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കാര്യം യുഎഇ ഭരണാധികാരി ഷെയ്ക്ക് ഹംദാന്‍ പങ്കുവെച്ചിരിക്കുകയാണ്. നിങ്ങള്‍ ഏതെങ്കിലും നഗരത്തില്‍ വെച്ച് എന്തെങ്കിലും മറന്ന് വെച്ച് പോയാല്‍ അത് പിറ്റേന്ന് തിരികെ ലഭിക്കുമോ? എന്നാല്‍ അങ്ങനൊന്ന് ദുബായില്‍ സംഭവിക്കും.

1

ദുബായില്‍ നിന്നുള്ള കോച്ച് ക്ലൗഡീന്‍ ഫൂംഗിനാണ് അത്തരമൊരു അ നുഭവമുണ്ടായിരിക്കുന്നത്. ഇത്രയേറെ സുരക്ഷയും സത്യസന്ധതയുമുള്ള വേറൊരു രാജ്യം ലോകത്തില്ലെന്ന് അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറയുന്നു. കുട്ടികളെ ഇരുത്തി കൊണ്ടുപോകുന്ന ബേബി സ്‌ട്രോളര്‍ ഇവര്‍ പാര്‍ക്കിംഗ് ഏരിയയില്‍ മറന്നുവെച്ച് പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇത് സംഭവിച്ചതെന്ന് കോച്ച് പറയുന്നു. അത് നഷ്ടപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ അന്ന് രാവിലെ മറന്നുവെച്ച സ്ഥലത്ത് പോയി പരിശോധിച്ചപ്പോള്‍ അതവിടെ തന്നെയുണ്ട്. ഒരാളും ആ സ്‌ട്രോളര്‍ കൊണ്ടുപോയിട്ടില്ല. ഇങ്ങനൊരു കാര്യം ദുബായില്‍ മാത്രമാണ് നടക്കുകയെന്ന് യുവതി പറയുന്നു.

മുന്‍ ഗോള്‍ഫ് താരം കൂടിയാണ് കോച്ചായ ക്ലൗഡിയ ഫൂംഗ്. തന്റെ സ്‌ട്രോളറില്‍ നിന്ന് യാതൊന്നും നഷ്ടമായിട്ടില്ലെന്ന് ക്ലൗഡിയ പറഞ്ഞു. അതേസമയം ക്ലൗഡിയയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് യുഎഇ ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രതികരിച്ചു. നന്ദി ക്ലൗഡീന്‍, ദുബായില്‍ ഈയൊരു സംഭവം നമുക്ക് എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. പെട്ടെന്ന് അതിനോട് പൊരുത്തപ്പെടുകയും ചെയ്യാം. എന്നാല്‍ അടുത്ത തവണ സ്‌ട്രോളറുകള്‍ മറന്നുവെച്ച് പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം ഷെയ്ഖ് ഹംദാന്റെ പോസ്റ്റ് പങ്കുവെച്ച് ക്ലൗഡിയ അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.

വലിയൊരു പാഠമാണ് ഇതിലൂടെ പഠിച്ചത്. ദുബായ് നഗരത്തെ ഇഷ്ടപ്പെടാന്‍ മറ്റൊരു കൂടിയാണ് ഇതെന്നും ക്ലൗഡിയ കുറിച്ചു. അതേസമയം ആഗോള ക്രമസമാധാന സൂചികയില്‍ യുഎഇ നേരത്തെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ യുഎഇ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്ന് പറഞ്ഞിരുന്നു. മറ്റേത് രാജ്യത്തേക്കാളും അപേക്ഷിച്ച് യുഎഇ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമാണ്. സ്ത്രീ സുരക്ഷാ സൂചികയില്‍ 98.5 ശതമാനം യുവതികളും അടുത്തിടെ നടന്ന സര്‍വേയില്‍ തിരഞ്ഞെടുത്തത് യുഎഇയെയാണ്. രാത്രി യുഎഇ നഗരങ്ങളില്‍ നടക്കാനിറങ്ങുന്നത് സുരക്ഷിതമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 134 രാജ്യങ്ങളില്‍ യുഎഇ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായും ജൂലായില്‍ പുറത്തുവന്ന സര്‍വേയില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+