വൃത്തിയാക്കുന്നതിനിടെ മുന്നില്‍ കോടികളുടെ ലോട്ടറി, കളയാന്‍ തീരുമാനിച്ച് യുവതി, സംഭവിച്ചത് ഇങ്ങനെ
യുഎസ്സിലെ ഒരു സ്ത്രീക്ക് തൊട്ടുമുന്നില്‍ കോടികളുടെ ലോട്ടറിയുണ്ടായിട്ടും അത് തിരിച്ചറിയാതെ പോയ സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചില ഭാഗ്യമില്ലായ്മ ഭാഗ്യത്തിലേക്കുള്ള വാതില്‍ കൂടി തുറക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാം.

വാഷിംഗ്ടണ്‍: കണ്‍മുന്നില്‍ ഭാഗ്യം ദിവസങ്ങളോളം നില്‍ക്കുന്നു, പക്ഷേ നമ്മള്‍ തിരിച്ചറിയുന്നില്ല. അങ്ങനൊരു അവസ്ഥ ആര്‍ക്കെങ്കിലും സംഭവിക്കുമോ? തീര്‍ച്ചയായും സംഭവിക്കാം, നിങ്ങള്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണെങ്കില്‍. അങ്ങനൊരു സാഹചര്യത്തിലൂടെ കടന്നുപോയിരിക്കുകയാണ് ഒരു സ്ത്രീ.
അവരുടെ മുന്നില്‍ കോടികളുടെ ലോട്ടറി ടിക്കറ്റുണ്ടായിട്ടും, അത് തിരിച്ചറിയാതെ വലിച്ചെറിയാനുള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കേള്‍ക്കുന്ന ഏതൊരാളും അമ്പരന്ന് പോകുന്ന കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. പിന്നീട് നടന്ന കാര്യങ്ങള്‍ പറയുമ്പോള്‍ ഇവര്‍ക്ക് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. സംഭവിച്ചത് എന്താണെന്ന് ഒന്ന് പരിശോധിക്കാം....

ഫ്‌ളോറിഡക്കാരിയുടെ നിര്‍ഭാഗ്യം
image credit: florida lottery
ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരു യുവതിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം ഉണ്ടായിരിക്കുന്നത്. പക്ഷേ ചില ദൗര്‍ഭാഗ്യങ്ങള്‍ മറ്റൊരു ഭാഗ്യത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന് ഇവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അതുപോലൊന്ന് തന്നെ ഇവരുടെ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്. ഇവരുടെ തൊട്ടുമുന്നില്‍ ഒരു സ്‌ക്രാച്ച് ഓഫ് ടിക്കറ്റ് കിടക്കുന്നത് കണ്ടെത്തിയതിലൂടെയാണ് ഇവിടെ സംഭവം ആരംഭിക്കുന്നത്.

ലോട്ടറിയൊന്നും അടിക്കാറില്ല
ഇവര്‍ക്ക് ജീവിതത്തില്‍ ഇതുവരെ ലോട്ടറിയൊന്നും അടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിര്‍ഭാഗ്യം തനിക്കൊപ്പമുണ്ടെന്ന വിഷമത്തില്‍ ആ ടിക്കറ്റ് വലിച്ചെറിയാനായിരുന്നു അവരുടെ ശ്രമം. ജില്‍ റോവല്‍ എന്ന 52കാരി ആ ടിക്കറ്റ് വലിച്ചെറിഞ്ഞുവെന്ന ഘട്ടത്തില്‍ വരെ എത്തിയിരുന്നു. ഫ്‌ളോറിഡയിലെ ഗ്രാന്‍ഡ് റിഡ്ജിലെ താമസക്കാരിയാണ് ജില്‍. ലോട്ടറി വാങ്ങിയത് പോലും ഇവര്‍ ശരിക്കും മറന്ന് പോയിരുന്നു.

50 ഡോളറിന്റെ ടിക്കറ്റ്
ഈ ടിക്കറ്റ് കളയാന്‍ പോകുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു 50 ഡോളറിന് ഇവര്‍ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറി വാങ്ങിയത്. സ്‌നീഡ്‌സിലെ സൂപ്പര്‍ സ്‌നീഡ്‌സ് ഗ്യാസ് സ്റ്റേഷനില്‍ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിയത്. അന്നൊരിക്കലും ഇതിന് സമ്മാനം അടിക്കുമെന്ന് ജില്‍ കരുതിയിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ടിക്കറ്റ് അടിക്കില്ലെന്നായിരുന്നു അവര്‍ കരുതിയത്. വലിയ പ്രതീക്ഷയില്ലാത്തത് കൊണ്ട് കളയാനായിരുന്നു തീരുമാനം.

ബൈസ്റ്റാന്‍ഡറുടെ വാക്കില്‍ വിശ്വസിച്ചു
Travel Tips: ഭൂമിയിലെ സ്വര്‍ഗം, കാശ്മീര്‍; യാത്ര പുറപ്പെടുന്ന വിനോദ സഞ്ചാരികള്‍ അറിയേണ്ട കാര്യങ്ങള്‍
നേരെ മാലിന്യ കൂമ്പാരത്തിലേക്ക് ഈ ടിക്കറ്റ് എറിയാനായിരുന്നു ജില്‍ റോവലിന്റെ തീരുമാനം. എന്നാല്‍ ഒരു ബൈസ്റ്റാന്‍ഡറുടെ വാക്കുകള്‍ ഇവരുടെ ജീവിതം മാറ്റി മറിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി ആലോചിച്ച ശേഷം ടിക്കറ്റ് കളയാനായിരുന്നു അവരുടെ ഉപദേശം. ഇതോടെ അവര്‍ ആ ടിക്കറ്റുമായി പോയി പരിശോധിക്കുഗയായിരുന്നു. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ അതാ സര്‍പ്രൈസ്. അതിന് വമ്പനൊരു സമ്മാനം അടിച്ചിരിക്കുന്നു. ഇതിന് പിന്നാലെ കാറുമായി ഇവര്‍ വീട്ടിലേക്ക് പോവുകയായിരുന്നു.

കോടികള്‍ അതാ വരുന്നു
ഒരു മില്യണ്‍ യുഎസ് ഡോളറാണ് ജില്ലിന് സമ്മാനമായി അടിച്ചിരിക്കുന്നത്. എട്ട് കോടി 20 ലക്ഷം രൂപയില്‍ അധികം വരും ഇത്. ഫ്‌ളോറിഡ ലോട്ടറി ആസ്ഥാനത്തെത്തിയാണ് ജില്‍ സമ്മാനം കൈപറ്റിയത്. ലോട്ടറി അധികൃതര്‍ ഇതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഫ്‌ളോറിഡ ലോട്ടറിയുടെ പുതിയ എ ഇയര്‍ ഫോര്‍ ലൈഫ് സ്‌പെക്റ്റാക്കുലര്‍ സ്‌ക്രാച്ച് കാര്‍ഡാണ് വാങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം ആരംഭിച്ച ടിക്കറ്റാണിത്. ഒറ്റത്തവണയായിട്ടാണ് ജില്‍ സമ്മാനം വാങ്ങിയത്. 6,40000 യുഎസ് ഡോളറാണ് നികുതി കിഴിച്ച് സമ്മാനമായി ഇവര്‍ക്ക് ലഭിക്കുക. ടിക്കറ്റ് വിറ്റ കടയ്ക്ക് രണ്ടായിരം ഡോളര്‍ ബോണസും ലഭിക്കും.












Click it and Unblock the Notifications