യഥാര്‍ത്ഥ സൗഹൃദം മരിച്ചിട്ടില്ല; സുഹൃത്തിനായി വൃക്ക ദാനം ചെയ്ത് യുവതി; പകരം കിട്ടിയത് ഇക്കാര്യം
ദില്ലി: സൗഹൃദത്തിനായി നിങ്ങള്‍ ഏതറ്റം വരെ പോകും നിങ്ങള്‍. അതൊക്കെ ഓരോ വ്യക്തിയുടെയും സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്നാണ്. ഇവിടെ തീവ്ര സൗഹൃദത്തിന്റെ മുഖം കാണിച്ച് തന്നിരിക്കുകയാണ് ഒരു യുവതി. ഇവര്‍ സ്വന്തം വൃക്ക ദാനം ചെയ്താണ് സുഹൃത്തിന്റെ ജീവന്‍ രക്ഷിച്ചിരിക്കുന്നത്.
യാതൊരു ലാഭേച്ഛയും പ്രതീക്ഷിക്കാതെ ഇവര്‍ ചെയ്ത കാര്യമാണ് സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമായി സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം യുവതിക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനവും നല്ല മനസ്സിന് ലഭിച്ചിരിക്കുകയാണ്. എന്താണ് ഇവര്‍ ചെയ്തതെന്ന് വിശദമായി പരിശോധിക്കാം....

57കാരനായ ജാഫ ഷംസുദ്ദീനാണ് സുഹൃത്ത് കാരണം ജീവന്‍ തിരിച്ചുകിട്ടിയത്. ഇയാളുടെ സുഹൃത്തായ എലെയ്ന്‍ ഗാര്‍നര്‍ ജാഫയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. എലെയ്ന്‍ ഇയാളുടെ സഹോദര ഭാര്യ കൂടിയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരാള്‍ വൃക്ക ദാനം ചെയ്യണമെന്നില്ല. പക്ഷേ എലെയ്ന്‍ അതൊന്നും കാര്യമായി എടുത്തില്ല. തീവ്രമായ സൗഹൃദത്തിന്റെ ഭാഗമായി ജാഫയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ ഇവര്‍ തയ്യാറാവുകയായിരുന്നു. എലെയിന്റെ സ്‌നേഹത്തിന് ജാഫ നന്ദി പറഞ്ഞതും വേറൊരു രീതിയിലായിരുന്നു.

52കാരിയായ എലെയ്ന്‍ ദീര്‍ഘകാലമായി ഒരു സ്വപ്‌നമുണ്ടായിരുന്നു. ചെറുപ്പത്തില്‍ കണ്ട ആ സ്വപ്നം, പിന്നീട് എപ്പോഴോ അവര്‍ അത് ഉപേക്ഷിച്ചിരുന്നു. എലെയ്‌ന് ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണാണ് സമ്മാനമായി ജാഫ നല്‍കിയത്. ഇതിലും മികച്ച സമ്മാനം എന്താണ് ഒരാള്‍ക്ക് നല്‍കാനാവുക. അതേസമയം ജാഫയുടെ ജീവന്‍ രക്ഷിക്കുന്നതിലേക്ക് എലെയ്ന്‍ എത്തിയതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. ഈ കാരണങ്ങളാണ് ഇവരുടെ സൗഹൃദത്തെ വലുതാക്കുന്നത്.

ഒരു മെഡിക്കല്‍ ചെക്കപ്പിനിടെയാണ് ജാഫയ്ക്ക് വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടെന്ന് അറിയുന്നത്. ഇയാളൊരു ടെക് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. തന്റെ ജീവനെടുക്കുന്ന തരത്തിലേക്ക് ഈ രോഗം വലര്‍ന്നുവെന്നും ജാഫയ്ക്ക് മനസ്സിലായി. ഇതോടെ ആകെ നിരാശനായിരുന്നു ജാഫ. ഈ സമയത്ത് രക്ഷയെ പോലെ എലെയ്ന്‍ എത്തുന്നത്. അവര്‍ തന്റെ വൃക്ക ദാനം ചെയ്യാമെന്ന് ജാഫയെ അറിയിക്കുകയായിരുന്നു. യാതൊരു തിരിച്ച് പ്രതീക്ഷിക്കാതെയായിരുന്നു വൃക്ക നല്‍കാന് എലെയ്ന്‍ തയ്യാറായത്.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ജാഫയുടെ ജീവന്‍ സുരക്ഷിതമായതോടെ എലെയ്‌ന്റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എലെയ്‌ന്റെ പ്രിയപ്പെട്ട ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് സമ്മാനിക്കുകയായിരുന്നു. ഒരു പ്രത്യേക നമ്പറും ഇതിനായി ജാഫ നല്‍കിയിട്ടുണ്ട്. ഈ ആഢംബര ബൈക്കിനായി അദ്ദേഹം ചെലവിട്ടത് 11 ലക്ഷം രൂപയാണ്. നേരത്തെ എലെയ്‌നും അവരുടെ പങ്കാളി സ്റ്റീവിനും, തങ്ങളുടെ ബൈക്ക് ശേഖരം വില്‍ക്കേണ്ടി വന്നിരുന്നു. ജീവിതത്തിലുണ്ടായിരുന്ന ചില അടിയന്തര കാര്യങ്ങളെ തുടര്‍ന്നായിരുന്നു. ഇത്.

തനിക്ക് മുമ്പുണ്ടായിരുന്ന ബൈക്ക് ശേഖരത്തെ കുറിച്ച് ഇടയ്ക്കിടെ എലെയ്ന്‍ പറയാറുണ്ടായിരുന്നു. ഇത് ഓര്‍മയില്‍ വെച്ചായിരുന്നു ജാഫയുടെ സമ്മാനം. എലെയ്‌ന് എത്രത്തോളം പ്രിയപ്പെട്ടതാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് എന്ന് അറിയാമായിരുന്നു. അതുകൊണ്ട് രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല. അവര്‍ക്ക് അന്ന് നഷ്ടമായതിനേക്കാള്‍ മികച്ചൊരു ഹാര്‍ലി ബൈക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തന്നെ സഹായിച്ചതിന് അവര്‍ക്ക് യാതൊന്നും വേണ്ടായിരുന്നു. എന്നാല്‍ എന്തെങ്കിലും പ്രത്യേകത നിറഞ്ഞ കാര്യം അവര്‍ക്ക് നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ജാഫ പറഞ്ഞു. സന്തോഷം കൊണ്ട് താനാകെ കരഞ്ഞുപോയെന്ന് എലെയ്ന്‍ പറഞ്ഞു.












Click it and Unblock the Notifications