ലോകകപ്പ് സമയത്ത് ശരിക്കും 'കോള'ടിച്ചത് ഗൂഗിളിന്, 25 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന ട്രാഫിക്
സാന്‍ഫ്രാന്‍സിസ്‌കോ: കഴിഞ്ഞ ദിവസത്തെ രാത്രി ഫുടബോള്‍ ആരാധകരുടേതായിരുന്നു. അര്‍ജന്റീന ലോകകപ്പ് അടിച്ചതോടെ ലോകത്തെ മെസി ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാണുണ്ടായത്. എന്നാല്‍ അര്‍ജന്റീന കപ്പടിച്ച് ചരിത്രം കുറിച്ചപ്പോള്‍ ഗൂഗിള്‍ മറ്റൊരു ചരിത്രമാണ് രേഖപ്പെടുത്തിയത്. ഗൂഗിള്‍ സെര്‍ച്ച് അതിന്റെ ആരംഭം മുതല്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആല്‍ഫബെറ്റും ഗൂഗിള്‍ സി ഇ ഒയും സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം ട്വിറ്റിലൂടെ അറിയിച്ചത്.
ലോകകപ്പ് ഫൈനലിനിടെ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് സെര്‍ച്ച് രേഖപ്പെടുത്തി, ലോകം മുഴുവന്‍ ഒരു കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു അത്- സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസത്തെ ലോകകപ്പ് മത്സരം ആവേശത്തോടെയാണ് ലോകം നോക്കിക്കണ്ടത്. പെനാല്‍റ്റിയില്‍ അര്‍ജന്റീന 4-1 ന് ആവേശകരമായ ജയിക്കുകയായിരുന്നു. അതിനുമുമ്പ്, ആദ്യ പകുതിയില്‍ 2-0 ന് മുന്നിലായിരുന്നു അര്‍ജന്റീന, 80-ാം മിനിറ്റ് വരെ നിലനിര്‍ത്തിയ അര്‍ജന്റീനയ്‌ക്കെതിരെ കെയ്ലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടുകയായിരുന്നു. പിന്നീട് ഗെയിം പെനാല്‍റ്റിയിലേക്ക് കടന്നതോടെ അര്‍ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് ടൂര്‍ണമെന്റിലെ താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കാണ് ഗോള്‍ഡന്‍ ബൂട്ട്. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് ഗോള്‍ഡന്‍ ഗ്ലൗ നേടിയത്.അതേസമയം, ഇത്തവണത്തെ ലോകകപ്പോടെ മെസി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്.
26 മത്സരങ്ങളാണ് മെസി കളിച്ചത്. 25 മത്സരങ്ങള്‍ കളിച്ച മുന്‍ ജര്‍മ്മന്‍ ക്യാപ്റ്റന്‍ ലോഥര്‍ മത്തേവൂസിന്റെ റെക്കോര്‍ഡാണ് മെസ്ി തകര്‍ത്തത്. 1990 ല്‍ ജര്‍മ്മനിക്ക് വേണ്ടി ലോകകപ്പ് നേടിയിട്ടുള്ള താരമാണ് മത്തേവൂസ്












Click it and Unblock the Notifications