വളര്‍ച്ച 3 ശതമാനത്തിന് താഴേക്ക് വീഴും, ഇന്ത്യയും ചൈനയും പ്രതീക്ഷ, ആഗോള മാന്ദ്യമെന്ന് ഐഎംഎഫ്
വാഷിംഗ്ടണ്‍: ആഗോള വിപണിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കടുത്ത മാന്ദ്യം ഇനിയും തുടരുമെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ഈ വര്‍ഷമെന്നാണ് മുന്നറിയിപ്പ്. അതില്‍ പക്ഷേ പ്രതീക്ഷിക്കാവുന്നത് ഇന്ത്യ, ചൈന എന്നീ രാഷ്ട്രങ്ങളില്‍ നിന്നായിരിക്കുമെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറയുന്നു.
2023ലെ ആഗോള വളര്‍ച്ചയുടെ പകുതിയും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്ന് ഐഎംഎഫ് ചീഫ് പറയുന്നു. നിരവധി കാര്യങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം കടുത്ത മാന്ദ്യത്തിന് കാരണം കഴിഞ്ഞ വര്‍ഷം ആരംഭിച്ച റഷ്യയുടെ യുക്രൈനിലെ സൈനിക അധിനിവേശമാണ്. അതേ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഈ വര്‍ഷവും തുടരുമെന്നാണ് മുന്നറിയിപ്പ്.

സാമ്പത്തിക, മാന്ദ്യം കുറച്ച് കാലം കൂടി നിലനില്ക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആഗോള സമ്പദ് ഘടന വെറും മൂന്ന് ശതമാനം വളര്‍ച്ചയില്‍ താഴെയായിരിക്കും രേഖപ്പെടുത്തുക. 1990 മുതലുള്ള ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെയുള്ള ശരാശരി വളര്‍ച്ച 3.8 തമാനമാണ്. ഇതിനും താഴേക്കാണ് ആഗോള സമ്പദ് ഘടനയിലെ വളര്‍ച്ച വീണിരിക്കുന്നത്.
വളര്‍ന്നുവരുന്ന വിപണിയില്‍ നിന്നായിരിക്കും വലിയ ആശ്വാസം ലഭിക്കാന്‍ പോകുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കി. ഏഷ്യന്‍ മേഖല ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് പോകും. അവിടെ വളര്‍ച്ച മികച്ച രീതിയിലാണെന്ന് കാണാനാവും. ഇന്ത്യയും ചൈനയും അതില്‍ മുന്നില്‍ നില്ക്കും. അവരായിരിക്കും ഈ വര്‍ഷം ആഗോള വളര്‍ച്ചയെ നയിക്കും. വളര്‍ച്ചയില്‍ പകുതിയും അവരില്‍ നിന്നായിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്നും ജോര്‍ജിയേവ പറഞ്ഞു.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്നാക്സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
2021ല്‍ മികച്ച നിലയില്‍ ആഗോള സമ്പദ് ഘടന മുന്നേറിയിരുന്നു. എന്നാല്‍ റഷ്യ ആരംഭിച്ച യുദ്ധം വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ആഗോള വളര്‍ച്ച 2022ല്‍ പകുതിയോളം കുറഞ്ഞു. 6.1 ശതമാനത്തില്‍ നിന്ന് 3.4 ശതമാനത്തിലേക്കാണ് അത് വീണതെന്നും ജോര്‍ജിയേവ പറഞ്ഞു. കുറഞ്ഞ വളര്‍ച്ചാ പലരെയും കടുത്ത രീതിയില്‍ ബാധിക്കും.
കുറഞ്ഞ വരുമാനമുള്ള പിന്നോക്ക രാഷ്ട്രങ്ങള്‍ ഇതിനൊപ്പം പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടുമെന്നും ജോര്‍ജിയേവ പറയുന്നു. ദാരിദ്ര്യവും, പട്ടിണിയും വന്‍ തോതില്‍ വര്‍ധിക്കും. കൊവിഡിന് ശേഷം ആരംഭിച്ച് ട്രെന്ഡാണിതെന്നും അവര്‍ വിശദീകരിച്ചു. ഐഎംഎഎഫിന്റെ സ്പ്രിംഗ് മീറ്റിംഗുകള്‍ അടുത്തയാഴ്ച്ച നടക്കുന്നുണ്ട്. അതിന് മുന്നോടിയായിട്ടാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ആഗോള ബാങ്കും യോഗം ചേരുന്നുണ്ട്.
ആഗോള തലത്തില്‍ തന്നെ എല്ലാ സെന്‍ട്രല്‍ ബാങ്കുകളും പലിശനിരക്ക് ഉയര്‍ത്തുമെന്ന് ഉറപ്പാണ്. വിലക്കയറ്റത്തെ തടയാനാണ് ഈ നീക്കം. വികസിത രാജ്യങ്ങളില്‍ 90 ശതമാനത്തിലും വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് ജോര്‍ജിയേവ മുന്നറിയിപ്പ് നല്‍കുന്നത്. വരുമാനം കുറവുള്ള പിന്നോക്ക രാഷ്ട്രങ്ങളില്‍, വായ്പാ നിരക്കുകള്‍ വര്‍ധിച്ച് വരുന്ന് തിരിച്ചടിയാവും. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കയറ്റുമതി ആവശ്യകതയും കുറഞ്ഞിരിക്കുകയാണെന്ന് ജോര്‍ജിയേവ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications