300 കിലോ ഭാരം, നാല് മീറ്റർ വീതി; കംബോഡിയയിൽ പിടികൂടിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ
നോം പെൻ/ കംബോഡിയ: ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി കംബോഡിയയിലെ ഗ്രാമവാസികൾ. മെകോംഗ് നദിയിൽ നിന്നാണ് 300 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ ഇവർ പിടികൂടിയത്. നാല് മീറ്റർ (13-അടി) നീളവും ഈ മത്സ്യത്തിന് ഉണ്ടായിരുന്നു. പന്ത്രണ്ടോളം ആളുകൾ ചേർന്നാണ് മത്സ്യത്തെ കരക്ക് അടുപ്പിച്ചത്. മത്സ്യത്തിന്റെ ശരീരത്തിൽ ഇലക്‌ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷം ഈ മത്സ്യത്തിനെ നന്ദിയിലേക്ക് തന്നെ തിരികെ വിട്ടു. മത്സ്യത്തിന്റെ ചലനവും പെരുമാറ്റവും നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞനാണ് ഇലക്‌ട്രോണിക് ടാഗ് ഘടിപ്പിച്ചത്.
പൂർണ്ണ ചന്ദ്രൻ എന്ന് അർത്ഥം വരുന്ന ക്രിസ്റ്റൻഡ് ബോറാമി എന്ന മത്സ്യത്തെയാണ് പിടികൂടിയത്. ഇതിന്റെ ആകൃതി കൊണ്ടി തന്നെയാണ് മത്സ്യത്തിന് ഈ പേര് നൽകിയിരിക്കുന്നത്. മലയാളികൾ തെരണ്ടി എന്ന് വിളിക്കുന്ന മത്സ്യത്തിന്റെ ഗണത്തിൽ പെടുന്നതാണ് ക്രിസ്റ്റൻഡ് ബോറാമി. "ഇത് വളരെ ആവേശകരമായ വാർത്തയാണ്, കാരണം ഇത് ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായിരുന്നു," നാഷണൽ ജിയോഗ്രാഫിക് ചാനലിലെ മോൺസ്റ്റർ ഫിഷ് ഷോയുടെ മുൻ അവതാരകനും ഇപ്പോൾ നദിയിലെ ഒരു സംരക്ഷണ പദ്ധതിയുടെ ഭാഗമായതുമായ ജീവശാസ്ത്രജ്ഞനായ സെബ് ഹോഗൻ പറഞ്ഞു

"മത്സ്യം ഇത്ര വലുത് ആണെങ്കിലും പൂർണ്ണ ആരോ ഗ്യവാൻ തന്നെയാണ്. ഇത്തരം വലിയ മത്സ്യങ്ങൾ ഇപ്പോഴും ഇവിടെ ജീവിക്കുന്നുണ്ടെന്നത് പ്രതീക്ഷയുടെ അടയാളമാണ്." സെബ് ഹോഗൻ കൂട്ടിച്ചേർത്തു. "ആറു ഭൂഖണ്ഡങ്ങളിലെ നദികളിലും തടാകങ്ങളിലും ഭീമാകാരമായ മത്സ്യങ്ങളെ കുറിച്ച് 20 വർഷമായി ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങൾ കണ്ടിട്ടുള്ളതോ ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുള്ളതോ ആയ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിത്" ഹോഗൻ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. കംബോഡിയൻ ഫിഷറീസ് അഡ്മിനിസ്ട്രേഷനുമായി ചേർന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾ ഭീമൻ ഇനങ്ങളെ അല്ലെങ്കിൽ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാൽ ഗവേഷകരെ അറിയിക്കാറുണ്ട്.
2005-ൽ വടക്കൻ തായ്‌ലൻഡിൽ നിന്ന് പിടികൂടിയ 293 കിലോഗ്രാം ഭാരമുള്ള ഭീമൻ ക്യാറ്റ്ഫിഷ് ആയിരുന്നു ഇതിന് മുമ്പ് മനുഷ്യൻ കണ്ടെത്തിയ ഏറ്റവും വലിയ ശുദ്ധജല മത്സ്യം. ഈ വിശേഷണം ആണ് കംബോഡിയൻ സ്‌ട്രെച്ച് ദ്വീപായ കോ പ്രീഹിൽ കണ്ടെത്തിയ ബോറാമി മറികടന്നത്. റിവർ കമ്മീഷൻ പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന മത്സ്യ ജനസംഖ്യയിൽ മെക്കോങ്ങിൽ മൂന്നാം സ്ഥാനമുണ്ട്. പക്ഷെ അമിതമായ മീൻപിടുത്തം, മലിനീകരണം, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം എന്നിവയെല്ലാം ഇവിടുത്തെ മത്സ്യ സമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്.
ഈ ക്യൂട്ട്‌നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications