സമ്പത്തില്‍ സൗദി രാജകുടുംബം ഒന്നാമത്, മസ്കും മുകേഷ് അംബാനിയും പിന്നില്‍; ആസ്തി ഇത്ര
റിയാദ്: ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അടുത്തിടെ വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാം സ്ഥാനത്തേക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗ് എത്തിയതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ഇലോണ്‍ മസ്ക് ഇളക്കമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം വലിയ സമ്പന്നന് ഈ ലോകത്തുണ്ടോ? തീര്‍ച്ചയായിട്ടും ഉണ്ട് എന്ന് തന്നെ പറയാം.
സൗദി അറേബ്യയിലെ രാജകുടുംബം മസ്കിനും സക്കര്ബര്ഗിനുമെല്ലാം മുകളിലാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരായ കുടുംബമാണ് സൗദി രാജകുടുംബം. ഓരോ വര്‍ഷവും ഈ രാജകുടുംബത്തിന്റെ സമ്പത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരൊന്നും ഇവര്‍ക്ക് അടുത്തെത്തില്ല.

ലോകത്തെ ഏറ്റവും സമ്പന്നരായ സൗദി കുടുംബത്തിന് 1.4 ട്രില്യണിന്റെ ആസ്തിയാണ് ഉള്ളത് ഏറ്റവും പഴക്കം ചെന്ന രാജകുടുംബങ്ങളില്‍ ഒന്നാണിത്. 1744 മുതല്‍ സൗദിയില്‍ ഇവരുടെ അധികാരവും സമ്പത്തുമെല്ലാം വര്‍ധിച്ച് വരികയാണ്. സൗദി രാജകുടുംബത്തില്‍ നിരവധി പ്രമുഖ വ്യക്തികളുണ്ട്. മൊത്തം 15000 അംഗങ്ങളാണ് ഈ കുടുംബത്തിലുള്ളത്.
ഇവരുടെ സമ്പത്തില്‍ ഭൂരിഭാഗവും ഈ കുടുംബത്തിലെ 2000 പേരെ കേന്ദ്രീകരിച്ചാണ് ഉള്ളത്. സൗദിയില്‍ എണ്ണ ശേഖരത്തില്‍ നിന്നാണ് ഇവര്‍ക്ക് സമ്പത്ത് ലഭിക്കുന്നത്. ആഗോളതലത്തില്‍ എണ്ണ വില കുതിച്ചുയരുന്നത് സൗദി കുടുംബത്തിന് വലിയ നേട്ടമുണ്ടാക്കാറുണ്ട്. പല രാജ്യങ്ങളുടെയും ഇന്ധനങ്ങള്‍ക്കായി ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്.
നിലവില്‍ സല്മാന് ബിന്‍ അബ്ദുള്അസീസ് അല്‍ സൗദാണ് സൗദി രാജകുടുംബത്തെ നയിക്കുന്നത്. സൗദി രാജാവായ അദ്ദേഹത്തിന്റെ ആസ്തി 18 ബില്യണാണ്. രാജകുമാരനായ അല്‍വാലീദ് ബിന്‍ തലാല്‍ സൗദി രാജകുടുംബത്തിലെ സുപ്രധാന അംഗമാണ്. 13.4 ബില്യണിന്റെ ആസ്തി മുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ 2017ലെ അറസ്റ്റും അഴിമതി ആരോപണങ്ങളുമെല്ലാം അല്വാലീദിന്റെ ആസ്തി ഇടിയുന്നതിന് കാരണമായിരുന്നു.
സൗദി രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി അല്‍ യമാമ പാലസാണ്. 1983ലാണ് ഇത് നിര്‍മിക്കുന്നത്. ഇറ്റാലിയന്‍ മാര്‍ബിളിലാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആയിരം മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. സിനിമാ തിയേറ്ററും സ്വിമ്മിംഗ് പൂളുകളും പള്ളിയും ഇതിനകത്തുണ്ട്.
അല്‍ അവ്ജ പാലസ് പോലുള്ള ആഡംബര കൊട്ടാരങ്ങളും സൗദി രാജകുടുംബത്തിനുണ്ട്. അല്‍ അവ്ജയിലാണ് വിശിഷ്ട വ്യക്തികളെ സല്മാന് രാജാവ് കാണാറുള്ളത്. ഇസ്ലാമിക ശില്‍പ്പങ്ങളും, കൊത്തുപണികളും അല്‍ യമാമ കൊട്ടാരത്തിലുണ്ട്. ലിയനാര്‍ഡോ ഡാവിഞ്ചിനിയുടെ സാല്‍വദോര്‍ മുണ്ഡി എന്ന പെയിന്റിംഗും ഇവിടെയുണ്ട്. 450 മില്യണ്‍ യുഎസ് ഡോളറിനാണ് ഇവ വാങ്ങിയത്. പാബ്ലോ പിക്കാസോയുടെ ലെസ് ഫെമ്മസ് ഡിആല്ഗറും ഇവിടെയുണ്ട്. 160 മില്യണ്‍ യുഎസ് ഡോളറാണ് വില.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് 400 മില്യണിന്റെ പായ്ക്കപ്പല്‍ സ്വന്തമായിട്ടുണ്ട്. ഈ സൂപ്പര്‍ യാച്ചില്‍ പൂളും, രണ്ട് ഹെലിപാഡുകളും, സ്നോ റൂമും വരെയുണ്ട്. അബ്ദുള്അസീസിന്റെ യാച്ചില്‍ 64 അതിഥികളെ ഉള്ക്കൊള്ളിക്കാനാവും. ലമ്പോര്‍ഗിനി, അവന്റഡോര്‍ സൂപ്പര്‍ വെലോസെ, റോള്‍സ് റോയ്സ് ഫാന്റം കൂപ്പ്, എന്നിവയെല്ലാം രാജകുടുംബത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications