Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്‍വര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹമാസ്, ബന്ദികളെ വിട്ടയക്കില്ല, നെതന്യാഹുവിന് മറുപടി

ന്യൂഡല്‍ഹി: യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹമാസ്. ഹമാസ് ഡെപ്യൂട്ടി ചീഫ് ഖലീല്‍ അല്‍ ഹയ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ്. ഇസ്രായേലിന്റെ ആക്രമണത്തില്‍ നേരത്തെ നിരവധി ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതാണ്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

അതേസമയം ഇസ്രായേലില്‍ നിന്നുള്ള ബന്ദികളെ വിട്ടയക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഗാസയില്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടയക്കുന്ന പ്രശ്‌നമില്ല. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍മാറണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

yahya-sinwar

250ഓളം ബന്ദികളാണ് ഹമാസ് കസ്റ്റഡിയില്‍ ഉള്ളത്. ജയിലില്‍ അടക്കയ്ക്കപ്പെട്ട നിരപരാധികളായ പലസ്തീനുകാരെ ഇസ്രായേല്‍ വിട്ടയക്കണം. അല്ലാതെ ബന്ദികളെ വിട്ടയക്കുന്ന പ്രശ്‌നമില്ല. ഗാസയില്‍ ഇസ്രായേല്‍ നടത്തി വരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കണം. ഞങ്ങളുടെ ധീരരായ പലരും തടവിലുണ്ട്. അവരെ വിട്ടയക്കണമെന്നും ഖലീല്‍ അല്‍ ഹായ വീഡിയോ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ഹമാസ് തലവന്‍ സിന്‍വറിനെ വധിച്ചതായി സ്ഥിരീകരിച്ചത്.സിന്‍വറിനെ വധിക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. അതിന് ശേഷമാണ് ഹമാസ് സിന്‍വര്‍ കൊലപ്പെട്ടതായി സ്ഥിരീകരിച്ചത്.

നേരത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് നെതന്യാഹു സംസാരിച്ചിരുന്നു. ഹമാസ് ആയുധം വെച്ച് കീഴടങ്ങുകയും, ബന്ദികളെ വിട്ടയക്കുകയും ചെയ്താല്‍ യുദ്ധം നാളെ തന്നെ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു.

ഇസ്രായേല്‍ പ്രതിരോധ സേനയിലെ ധീരന്‍മാരായ സൈനികരായ റഫയില്‍ വെച്ച് യഹിയ സിന്‍വറിനെ വധിച്ചത്. ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്. അവസാനത്തിന്റെ തുടക്കമാണിത്. ഗാസയിലെ ജനങ്ങളോടാണ് എനിക്ക് പറയാനുള്ളത്. യുദ്ധം ഹമാസ് മനസ്സുവെച്ചാല്‍ നാളെ തന്നെ അവസാനിക്കും. അവര്‍ ബന്ദികളെ വിട്ടയക്കുകയും, ആയുധം വെച്ച് കീഴടങ്ങണമെന്നും നെതന്യാഹു പറഞ്ഞു.

ഗാസയില്‍ 101 ബന്ദികളാണ് ഹമാസിന്റെ തടങ്കലില്‍ ഉള്ളതെന്ന് നെതന്യാഹു വെളിപ്പെടുത്തി. 23 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഇതിലുണ്ട്. ഇസ്രായേല്‍ പൗരന്‍മാരുമുണ്ട്. ബന്ദികളെ എല്ലാം മടക്കികൊണ്ടുവരാന്‍ വേണ്ടതെല്ലാം ഇസ്രായേല്‍ ചെയ്യും. ബന്ദികളെ തിരികെ എത്തിക്കുന്നവരുടെ സുരക്ഷ ഇസ്രായേല്‍ ഉറപ്പുതരുന്നുവെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രായേലുകാരെ ബന്ദികളാക്കിയിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പും നെതന്യാഹു നല്‍കിയിരുന്നു. അവരെ ഞങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഇറാന്‍ വളര്‍ത്തി വലുതാക്കിയ തീവ്രവാദ കേന്ദ്രം നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ഇല്ലാതാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹസന്‍ നസ്രല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളെ വധിച്ചതിനെ കുറിച്ചും നെത്യാഹു വീഡിയോ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഇറാഖ്, സിറിയ, ലെബനന്‍, യെമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ സ്ഥാപിച്ച ഭീകര ഭരണകൂടങ്ങള്‍ ഇല്ലാതായിയിരിക്കുകയാണ്. നസ്രല്ല മാത്രമല്ല അയാളുടെ ഡെപ്യൂട്ടി മൊഹ്‌സിനെയും വധിച്ചു. ഹനിയേഹും, ഡെയ്ഫും സിന്‍വറും ഇല്ലാതായി. അങ്ങനെ തീവ്രവാദത്തിന്റെ കേന്ദ്രങ്ങള്‍ ഓരോന്നായി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ സമൃദ്ധിയും സമാധാനവും ഭാവിയില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്നിക്കണം. തീവ്രവാദ ശക്തികളെ ഒന്നിച്ച് നേരിടാമെന്നും നെതന്യാഹു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+