യാത്ര പോകാനിരിക്കെ ലോട്ടറി എടുത്തു, പിന്നെ ഒരൊറ്റ ഓട്ടം, കോടികള്‍ മണിക്കൂറുകള്‍ കൊണ്ട് നേടി യുവാവ്

ട്രിപ്പിനായി വിമാനത്തില്‍ കയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സമ്മാനം അടിച്ചതായി ഞാന്‍ മനസ്സിലാക്കുന്നത്. യാത്രയ്ക്ക് വേണ്ടി കുറച്ച് തയ്യാറെടുപ്പുകളെല്ലാം ഞാന്‍ നടത്തിയിരുന്നു.

us lottery

വാഷിംഗ്ടണ്‍: ഒറ്റ ദിവസം കൊണ്ട് ഭാഗ്യം തേടിയെത്തി, അത് പണമാക്കി അക്കൗണ്ടിലെത്തിക്കാന്‍ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? പറഞ്ഞ് വരുന്നത് അമേരിക്കയില്‍ ഒരു യുവാവിന് ലോട്ടറിയടിച്ച കാര്യമാണ്. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് ആ കോടികള്‍ തന്റെ അക്കൗണ്ടിലെത്തിച്ച ഇയാളുടെ ശ്രമങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇയാള്‍ ടിക്കറ്റ് എടുത്തത് മുതല്‍ സമ്മാനം അടിച്ചത് വരെയുള്ള കാര്യങ്ങള്‍ തീര്‍ത്തും അമ്പരപ്പിക്കുന്ന കാര്യമാണ്. എല്ലാത്തിലും ഭാഗ്യത്തിന്റെ വലിയ അംശം തന്നെയുണ്ടായിരുന്നു. എന്തായാലും യുവാവ് ഇപ്പോള്‍ കോടീശ്വരന്‍ കൂടിയാണ്. വിശദമായ വിവരങ്ങളിലേക്ക്....

മഹാഭാഗ്യവാനായ യുവാവ്

മഹാഭാഗ്യവാനായ യുവാവ്

സൗത്ത് കരോലിനയില്‍ നിന്നുള്ള ഒരു യുവാവിനാണ് ഇപ്പോള്‍ ഭാഗ്യത്തിന്റെ വിളി എത്തിയിരിക്കുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ യുവാവ് തന്റെ ഭാഗ്യ ടിക്കറ്റ് വാങ്ങുന്നത്. സൗത്ത് കരോലിന എജുക്കേഷന്‍ ലോട്ടറിയുടെ ടിക്കറ്റാണ് അദ്ദേഹം എടുത്തത്. അതേസമയം തന്റെ പേരുവിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇയാളെ വെല്ലാന്‍ ആരുമില്ലെന്നാണ് ലോട്ടറി അധികൃതര്‍ തന്നെ പറയുന്നത്. കാരണം ആ രീതിയിലാണ് ഇയാള്‍ സമ്മാനം നേടിയെടുത്തത്.

ഒരു ട്രിപ്പടിക്കാനുള്ള മൂഡില്‍

ഒരു ട്രിപ്പടിക്കാനുള്ള മൂഡില്‍

താന്‍ ഒരു യാത്രയ്ക്കായുള്ള ഒരുക്കത്തിലായിരുന്നുവെന്ന് യുവാവ് പറയുന്നത്. ആ സമയത്താണ് കുറച്ച് തണുത്തത് എന്തെങ്കിലും കഴിക്കാമെന്ന് തോന്നിയത്. അങ്ങനെ മോള്‍ഡിനിലുള്ള പബ്ലിക്‌സിന്റെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി. അവിടെ നിന്നാണ് തനിക്ക് ടിക്കറ്റെടുക്കാന്‍ തോന്നിയതെന്ന് യുവാവ് പറയുന്നു. ആ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയെന്ന് യുവാവ് പറയുന്നു. കോടികളാണ് തന്റെ അടുത്തേക്ക് ആ ടിക്കറ്റ് എത്തിച്ചത്. ശരിക്കും പറഞ്ഞാല്‍ ആ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കിയ താനാകെ ഞെട്ടിപ്പോയെന്നും ഇയാള്‍ പറയുന്നു.

സമ്മാനം വന്നത് ഇങ്ങനെ

സമ്മാനം വന്നത് ഇങ്ങനെ

ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്

ട്രിപ്പിനായി വിമാനത്തില്‍ കയറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സമ്മാനം അടിച്ചതായി ഞാന്‍ മനസ്സിലാക്കുന്നത്. യാത്രയ്ക്ക് വേണ്ടി കുറച്ച് തയ്യാറെടുപ്പുകളെല്ലാം ഞാന്‍ നടത്തിയിരുന്നു. കാരണം ഒരു വെക്കേഷന്‍ യാത്രയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ആ സമയത്താണ് ഒരു ബാഗ് ഐസ് വാങ്ങിക്കാന്‍ പബ്ലിക്‌സിന്റെ സ്റ്റോരിലേക്ക് പോകുന്നത്. ആ യാത്രയിലാണ് വന്‍ തുക തന്നെ തനിക്ക് കിട്ടാന്‍ ഇടയാക്കിയതെന്നും യുവാവ് പറഞ്ഞു. ഗോള്‍ഡ് റഷ് സ്‌ക്രാച്ച് കാര്‍ഡാണ് വാങ്ങിയത്. അതില്‍ മൂന്ന് ലക്ഷം യുഎസ് ഡോളറായിരുന്നു സമ്മാനം.

കോടികള്‍ കണ്ട് കണ്ണ് തള്ളി

കോടികള്‍ കണ്ട് കണ്ണ് തള്ളി

തനിക്ക് ആ തുക കണ്ട് വിശ്വസിക്കാനായില്ലെന്ന് യുവാവ് പറയുന്നു. രണ്ട് കോടി 48 ലക്ഷത്തിന് മുകളിലുണ്ടായിരുന്നു ആ തുക. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ കാറെടുത്ത് കൊളംബിയയിലെ ലോട്ടറി ആസ്ഥാനത്തേക്ക് പോവുകയായിരുന്നു. ട്രിപ്പിന് മുമ്പ് ആ പണം വാങ്ങാനായിരുന്നു എന്റെ ശ്രമം. ആ പണം മുഴുവന്‍ അന്ന് തന്നെ തനിക്ക് ലഭിച്ചു. യാത്രയ്ക്ക് പോയത് കടങ്ങളൊന്നും ഇല്ലാതെയാണെന്നും യുവാവ് വ്യക്തമാക്കി. ഈ പണം കൊണ്ട് വേറെയും ചില പ്ലാനുകള്‍ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+