ഭാര്യ മാത്രം ലോട്ടറിയെടുക്കും, ഇത്തവണ തന്ത്രം മാറ്റി ഭര്‍ത്താവ്; ഒപ്പം വന്നത് ഒടുക്കത്തെ ഭാഗ്യം!!
വാഷിംഗ്ടണ്‍: സാധാരണ രീതിയില്‍ പോയിരുന്ന നമ്മുടെ ജീവിതം പെട്ടെന്ന് ഒരു ദിവസം മാറിയാലോ? അങ്ങനെയൊക്കെ മാറുമോ എന്നൊക്കെ നമുക്ക് തോന്നാം. പക്ഷേ അത്തരത്തില്‍ ജീവിതം മാറിയിരിക്കുകയാണ് ഒരു യുവാവിന്റെ കാര്യത്തില്‍. വിവാഹമൊക്കെ കഴിഞഞ് ഏറ്റവും സന്തോഷമായി ജീവിച്ചുവരികയായിരുന്നു ഈ യുവാവ്.
ലോട്ടറി ജീവിതത്തിന്റെ നിത്യേനയുള്ള പരിപാടികളുടെ ഭാഗവുമായിരുന്നു. എന്നാല്‍ ഭാഗ്യം ഒരിക്കല്‍ പോലും ഈ യുവാവിന്റെ ജീവിതത്തിലേക്ക് വന്നിരുന്നില്ല. എന്നാല്‍ ഒരൊററ ദിവസം നടപ്പാക്കിയ ഒരു പ്ലാന്‍ ഇയാളുടെ ജീവിതം മനോഹരമാക്കി തീര്‍ക്കുകയായിരുന്നു.

ടിക്കറ്റെടുത്തിരുന്നത് പ്രതിശ്രുത വധു മാത്രം
വിര്‍ജീനിയയിലെ ഹീത്ത്‌സ് വില്ലയില്‍ നിന്നുള്ള ഇമ്മാനുവല്‍ സൈബറിന് ജീവിതം വലിയ ആഘോഷമായിരുന്നു. പക്ഷേ അതൊരു മഹാസംഭവമായി മാറിയതിന്റെ ത്രില്ലിലാണ് സൈബര്‍. ഭാഗ്യം തേടി വരുമെന്ന പ്രതീക്ഷയില്‍ ഇമ്മാനുവേല്‍ ലോട്ടറി വാങ്ങാറുണ്ടായിരുന്നു. പക്ഷേ ഇത്രയും കാലം തന്റെ പ്രതിശ്രുത വധുവായിരുന്നു ആ ടിക്കറ്റെടുത്തിരുന്നതെന്ന് ഇമ്മാനുവല്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ലോട്ടറി അടിക്കാനുള്ള ഭാഗ്യം ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു. പക്ഷേ അതെല്ലാം പരിഹരിക്കുന്നതാണ് ഇപ്പോഴത്തെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
ബംപര്‍ വന്നത് ഇങ്ങനെ
സൈബറിന്റെ ജീവിതം മാറിയത് ചെറിയൊരു തന്ത്രം ജീവിതത്തില്‍ പരീക്ഷിച്ചപ്പോള്‍. ഭാര്യക്ക് പകരം ഒരൊറ്റ ദിവസം വിര്‍ജീനിയ ലോട്ടറിയെടുക്കാന്‍ ഇമ്മാനുവേല്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇവരുടെ ടോപ് പ്രൈസാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. ദിവസവും ആയിരം ഡോളര്‍ വെച്ച് ജീവിത കാലം മുഴുവന്‍ സൈബറിന് സമ്മാനമായി ലഭിക്കും. അതായത് ദിവസവും 82000 രൂപ വെച്ച് ഇമ്മാനുവേല്‍ സൈബറിന് ലഭിക്കും. ജീവിത കാലം മുഴുവന്‍ അടിച്ചുപൊളിച്ച് ജീവിക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
ജീവിതത്തിലെ സന്തോഷം ഇരട്ടിയായി
സൈബര്‍ ജീവിതത്തിലെ സന്തോഷം ഇരട്ടിയായെന്ന് പറയുകയാണ്. ശരിക്കും പറഞ്ഞാല്‍ തനിക്കിതൊരു ഇരട്ട മധുരമാണ്. കാരണം എന്റെ പിറന്നാള്‍ ദിനത്തിന്റെ തലേ ദിവസമാണ് സമ്മാനം അടിക്കുന്നതെന്നും ഇമ്മാനുവേല്‍ പറഞ്ഞു. ശരിക്കും ഷോക്കിലായിരുന്നു ഞാന്‍. ലോട്ടറി അധികൃതരാണ് സമ്മാനത്തെ കുറിച്ച് എന്നോട് പറഞ്ഞത്. ഒരു നിമിഷം മരവിച്ച് പോയ അവസ്ഥയിലായിരുന്നു ഞാന്‍. ഓണ്‍ലൈന്‍ ലോട്ടറിയില്‍ വിര്‍ജീനിയയില്‍ ഇതുവരെ അടിച്ച ലോട്ടറികളില്‍ ഏറ്റവും വലിയ തുകയാണ് സൈബറിന് ലഭിച്ചത്. തന്റെ കടങ്ങള്‍ മുഴുവന്‍ ഇതിലൂടെ അടച്ച് തീര്‍ക്കും. മറ്റ് പ്ലാനൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാ മറ്റൊരു ഭാഗ്യവാന്‍
റോഡ് ഐലന്‍ഡിലെ വാര്‍വിക്കില്‍ നിന്നുള്ള ഒരു യുവാവും അതുപോലെ വല്ലാത്തൊരു ഞെട്ടലിലാണ്. കാരണം വിശ്വസിക്കാനാവാത്ത തരത്തിലുള്ള തുകയാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം യുഎസ് ഡോളറാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. നാല് കോടി പത്ത് ലക്ഷത്തില്‍ അധികം വരും ഈ തുക. കമ്പര്‍ലാന്‍ഡ് ഫാംസില്‍ നിന്നാണ് ഈ തുക ഈ യുവാവ് വാങ്ങിയത്. തന്റെ കുടുംബത്തിനായി ഈ പണം ചെലവാക്കാനാണ് യുവാവിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച സഹോദരന് വേണ്ടിയും കുറച്ച് പണം നല്‍കുമെന്നും യുവാവ് അറിയിച്ചു.












Click it and Unblock the Notifications