Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ നമ്പറിന് ഇല്ലാതായത് 2197 കോടി, നിരാശയില്ല, ഒറ്റരാത്രി കൊണ്ട് യുവാവ് കോടീശ്വരന്‍

സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഈ യുവാവ്. ആരോടാണ് ഇത് പറയുക എന്ന് ഓര്‍ത്തിരിക്കുകയാണ് താനെന്ന് യുവാവ് പറയുന്നു.

LOTTERY

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ ആഗ്രഹിച്ചത് കൊണ്ട് മാത്രം ലോട്ടറി അടിക്കണമെന്നില്ല. അതിന് ഭാഗ്യം കൂടി വേണം. എന്നാല്‍ ഭാഗ്യവും ഭാഗ്യക്കേടും ഒരേ സമയം വരുമോ. അങ്ങനെ പറയാന്‍ പറ്റില്ല എന്നായിരിക്കും എല്ലാവരുടെയും ഉത്തരം.

പക്ഷേ രണ്ടും ഒരേ സമയം ഒരു യുവാവിന് വന്ന് ചേര്‍ന്നിരിക്കുകയാണ്. സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഈ യുവാവ്. ആരോടാണ് ഇത് പറയുക എന്ന് ഓര്‍ത്തിരിക്കുകയാണ് താനെന്ന് യുവാവ് പറയുന്നു. അതേസമയം മെഗാ ജാക്ക്‌പോട്ടാണ് ഇയാള്‍ മുന്നില്‍ നിന്ന് ഇല്ലാതായത്. വിശദമായ വിവരങ്ങളിലേക്ക്....

ബംപര്‍ അതാ വരുന്നു

ബംപര്‍ അതാ വരുന്നു

സൗത്ത് കരോലിനയിലെ യുവാവിനാണ് ജീവിതത്തിലേക്ക് വലിയ ഭാഗ്യം തേടിയെത്തിയത്. രണ്ട് മില്യണാണ് ഇയാള്‍ക്ക് അടിച്ചത്. ഭാഗ്യം മാറി മറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് ഇയാള്‍ക്ക് വമ്പന്‍ തുക അടിച്ചത്. 16 കോടി രൂപയില്‍ അധികമാണ് യുവാവിന് അടിച്ചത്. എന്നാല്‍ ഇത്രയും കോടികള്‍ കൈയ്യിലുണ്ടെങ്കില്‍ ജീവിത രീതിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് യുവാവും ഭാര്യയും താമസിച്ചിരിക്കുന്നത്. എല്ലാം സാധാരണ പോലെ തന്നെ മുന്നോട്ട് പോകുമെന്നാണ് ഈ യുവാവ് പറയുന്നത്.

ജീവിതത്തില്‍ ഒന്നും മാറില്ല

ജീവിതത്തില്‍ ഒന്നും മാറില്ല

യൂറോപ്പിലേക്ക് ഒന്ന് പോയാലോ; ഇറ്റലി തന്നെ ആയിക്കോട്ടെ, ഇവിടൊക്കെ ട്രിപ്പടിച്ചാല്‍ പിന്നെ ഇന്ത്യയിലേക്ക് മടങ്ങില്ല

ലോട്ടറി അടിച്ചത് കൊണ്ട് മാത്രം എല്ലാം മാറില്ലെന്ന് ഇയാള്‍ പറയുന്നു. ഇത് ജീവിതം ചിലപ്പോള്‍ മെച്ചപ്പെടുത്താം. എന്നാല്‍ ഒരിക്കല്‍ പോലും അത് മാറാന്‍ താന്‍ അനുവദിക്കില്ലെന്ന് യുവാവ് പറഞ്ഞു. ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജീവിതമാണ് ഇപ്പോഴുള്ളത്. അത് കുറച്ച് കൂടി സുഖകരമാക്കുക എന്നത് മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നും യുവാവ് പറഞ്ഞു. ധില്ലണിലെ ഒരു സ്റ്റോറില്‍ പോയ ശേഷമാണ് ഇയാള്‍ ലോട്ടറി അടിച്ചത് ആഘോഷിക്കാന്‍ തീരുമാനിച്ചതെന്ന് സൗത്ത് കരോലിന എജുക്കേഷന്‍ ലോട്ടറി വ്യക്തമാക്കി.

മൂന്ന് ഡോളറിന്റെ ടിക്കറ്റ്

മൂന്ന് ഡോളറിന്റെ ടിക്കറ്റ്

വെറും മൂന്ന് ഡോളറിന് വാങ്ങിയ ടിക്കറ്റിലാണ് ഇത്രയും വലിയ ഭാഗ്യം തന്നെ തേടി വന്നതെന്ന് യുവാവ് പറയുന്നു. പക്ഷേ തനിക്ക് വലിയൊരു ഭാഗ്യം മുന്നില്‍ നിന്ന് ഇല്ലാതായി പോയെന്ന സത്യവും ഇയാള്‍ വെളിപ്പെടുത്തി. തന്റെ ജാക്‌പോട്ട് ടിക്കറ്റില്‍ ഒരു നമ്പറിന്റെ വ്യത്യാസത്തിലാണ് 265 മില്യണ്‍ ഡോളര്‍ നഷ്ടമായത്. 2197 കോടി രൂപ വരുമായിരുന്നു ഈ തുക. ഒരേ ദിവസം ഭാഗ്യവും നിര്‍ഭാഗ്യവും ഇതോടെ യുവാവിനെ തേടിയെത്തി. തനിക്ക് ലഭിച്ച നമ്പര്‍ 11 ആണ്. 22 ആയിരുന്നു ജാക്‌പോട്ട് നമ്പറെന്നും ബംപര്‍ തേജാവ് പറഞ്ഞു. .

ആദ്യം അറിഞ്ഞത് ഭാര്യ

ആദ്യം അറിഞ്ഞത് ഭാര്യ

പക്ഷേ രണ്ട് മില്യണ്‍ തനിക്ക് അടിച്ചത് ഇതിനോടകം യുവാവിനെ സന്തോഷത്തിലാറാടിച്ചിരുന്നു. ഉടനെ തന്നെ ഭാര്യയെ വിളിച്ച് പതിനാറ് കോടിയാണ് സമ്മാനം അടിച്ചതെന്ന് അറിയിക്കുകയായിരുന്നു. തന്റെ ജോലി സ്ഥലത്ത് നിന്ന് ഓടി പുറത്തെത്തിയ ശേഷമായിരുന്നു വിവരം അറിയിച്ചത്. അതേസമയം തന്റെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ കൈമാറില്ല എന്നാണ് യുവാവിന്റെ തീരുമാനം. നികുതി കിഴിച്ച് 1.39 മില്യണ്‍ ആണ് ഇയാള്‍ക്ക് ലഭിച്ചത്. നേരത്തെയും പണം കൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യില്ലെന്ന് മറ്റൊരാളും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+