ലോട്ടറിയെടുക്കാന്‍ പണം നല്കി കാമുകി, ബംപറടിച്ചപ്പോള്‍ കാമുകനുമായി ബ്രേക്കപ്പ്, പണവുമായി മുങ്ങി
ലണ്ടന്‍: ഭാഗ്യം തേടി വരുന്നതും അത് ജീവിതം മാറ്റി മറിക്കുന്നതുമൊക്കെ ജീവിതത്തില്‍ ചിലര്‍ക്കെങ്കിലും സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ മഹാഭാഗ്യം കൊണ്ട് കോടീശ്വരനായിട്ടും, അത് അനുഭവിക്കാന്‍ യോഗമില്ലാത്ത അവസ്ഥ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവുമോ? സാധ്യത വളരെ കുറവാണ്. പറഞ്ഞ് വരുന്നത് ബ്രിട്ടനിലെ ഒരു യുവാവിനെ കുറിച്ചാണ്.
ഇയാളെ തേടി വലിയ ഭാഗ്യം തന്നെയെത്തി. അതും കോടികളുടെ രൂപത്തില്‍. ലോട്ടറിയിലൂടെയാണ് ഈ ബംപര്‍ അടിച്ചത്. എന്നാല്‍ ഈ യുവാവ് അതിലേറെ വലിയ സങ്കടത്തിലാണ് ഇപ്പോഴുള്ളത്. വമ്പന്‍ ട്വിസ്റ്റാണ് ഇയാളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. അത് എന്താണെന്ന് പരിശോധിക്കാം....

image credit: SWNS
ബ്രിട്ടനിലെ നോട്ടിങ്ഹാം സ്വദേശി കിര്‍ക്ക് സ്റ്റീവന്‍സിനെയും, ലോറ ഹോയലിനെയും കുറിച്ചാണ് പറഞ്ഞ് വരുന്നത്. 3.6 മില്യണ്‍ യൂറോയാണ് നാഷണല്‍ ലോട്ടറിയില്‍ കിര്‍ക്ക് സ്റ്റീവന്‍സിന് സമ്മാനമായി അടിച്ചത്. 31 കോടി 70 ലക്ഷം രൂപയില്‍ അധികം വരുമിത്. ഇത് ലൈഫ് ലോട്ടറിയാണ്. അതായത് മുപ്പത് വര്‍ഷം കൊണ്ട് ഈ പണം ഘഡുക്കളായി ലഭിക്കും മാസത്തില്‍ 12000 ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. പത്ത് ലക്ഷത്തോളം രൂപയുണ്ടാവും ഇത്. മുപ്പത് വര്‍ഷമായിട്ടാണ് ഈ തുക ഈ ദമ്പതിമാര്‍ക്ക് ലഭിക്കുക. ആര്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണിത്.

ഈ ലോട്ടറിക്ക് പിന്നില്‍ ഒരു കഥയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവര്‍ കാമുകി കാമുകന്മാരല്ല. പക്ഷേ ഒരുമിച്ചാണ് താമസം. കിര്‍ക്കിന്റെ രണ്ട് കോടി രൂപയില്‍ അധികം വില വരുന്ന ആഢംബര വീട്ടില്‍ ലോറ സൗജന്യമായിട്ടാണ് താമസിച്ചിരുന്നത്. മൂന്ന് ബെഡ്റൂം ഈ വീട്ടിലുണ്ട്. വാടക വേണ്ടെന്ന് കിര്‍ക്ക് പറഞ്ഞു. പക്ഷേ പകരം മറ്റൊരു കരാര്‍ വെച്ചു. 25 യൂറോയുടെ ലോട്ടറി ടിക്കറ്റുകള്‍ ഓരോ ആഴ്ച്ചയിലും എടുത്ത് നല്‍കണമെന്നായിരുന്നു കരാര്‍. ഈ തന്ത്രം ഫലിക്കുകയും ചെയ്തു. കിര്‍ക്കിന് ബംപര്‍ ലോട്ടറി ഇങ്ങനെ വാങ്ങിയ ടിക്കറ്റിലൂടെയാണ് അടിച്ചത്.

പക്ഷേ ട്വിസ്റ്റ് പിന്നീടാണ് ഉണ്ടായത്. ഇവര്‍ ബന്ധം പിരിഞ്ഞിരിക്കുകയാണ്. കിര്‍ക്കിനെ ഈ തീരുമാനം ഞെട്ടിച്ചു. അതിലേറെ ഞെട്ടിയത് ഒറ്റ രൂപ പോലും നല്‍കാതെ യുവതി കടന്നുകളഞ്ഞതാണ്. ലോട്ടറി തുകയില്‍ യാതൊന്നും കിര്‍ക്കിന് കൊടുക്കില്ലെന്നാണ് ഇപ്പോള്‍ യുവതി പറയുന്നു. അത് മാത്രമല്ല ഇവരുടെ രണ്ട് നായകളെയും അവര്‍ക്ക് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ലോട്ടറി ഓഫീസില്‍ നിന്ന് ഇരുവരും ചെക്കുകളും പിടിച്ച് പോസ് ചെയ്തതാണ്. ഈ പണം ഉപയോഗിച്ച് ഗോസ്റ്റ് ഹണ്ടിംഗ് കമ്പനി തുടങ്ങാനും ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു.

Skin Care: സൂപ്പര്‍ ഫുഡുകളാണ്; ചര്‍മം പട്ടു പോല്‍ സുന്ദരമാകും; ചെയ്യേണ്ടത് ഇത്ര മാത്രം
എല്ലാ പ്ലാനും ലോറയുടെ പിന്മാറ്റത്തോടെ പൊളിഞ്ഞിരിക്കുകയാണ്. ബ്രേക്കപ്പായെങ്കിലും ഈ തുകയുടെ പകുതി ന്യായമായും കിര്‍ക്കിന് അവകാശപ്പെട്ടതാണ്. പക്ഷേ അദ്ദേഹത്തിന് ഒരു രൂപ പോലും കിട്ടില്ല. ലോറയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തുക. ലോട്ടറി ടിക്കറ്റെടുത്തതും ഈ അക്കൗണ്ട് ഉപയോഗിച്ചാണ്. ഇവര്‍ക്ക് നല്കിയ ചെക്കില്‍ രണ്ടാളുടെയും പേരുകളുണ്ട്. എന്നാല്‍ കാമലറ്റ് ലോട്ടറി ഗ്രൂപ്പ് നിയമപ്രകാരം ഒരു വ്യക്തിക്കാണ് എല്ലാ തുകയും നല്‍കുക. അതൊരു സിന്‍ഡിക്കേറ്റ് ആണെങ്കില്‍ പോലും അങ്ങനെയാണ് നല്‍കുക.

ലോട്ടറിയടിച്ച് ഒന്നരക്കൊല്ലത്തിനുള്ളിലാണ് ലോറ ബ്രേക്കപ്പായത്. ഈ പണം ഉപയോഗിച്ച് അവര്‍ ഒരു വീട് വാങ്ങി. ഒന്നും പറയാതെയാണ് അവള് പോയതെന്ന് കിര്‍ക്ക് പറയുന്നു. 2018ലാണ് താന്‍ ലോറയെ ആദ്യമായി കാണുന്നത്. വൈകാതെ തന്നെ ഇവര്‍ ഇഷ്ടപ്പെട്ടു. തുടര്‍ന്ന് അവള് കിര്‍ക്കിന്റെ നോട്ടിങ്ഹാംഷയറിലുള്ള വീട്ടിലേക്ക് താമസം മാറുകയായിരുന്നു. വാടക പോലും വാങ്ങാതെയാണ് ലോറയെ താന്‍ താമസിപ്പിച്ചത്. എത്ര പണം തരണമെന്ന് ലോറയും ചോദിച്ചിരുന്നുവെന്നും, എന്നാല്‍ ഗേള്‍ഫ്രണ്ട് ആയത് കൊണ്ട് താന്‍ പണം വാങ്ങിയില്ലെന്നും കിര്‍ക്ക് പറഞ്ഞു.

ലോറയുമായി ഒരു ബന്ധം രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് അത് നീണ്ടുപോകാതിരുന്നത്. ലോട്ടറിയടിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ലോറയ്ക്ക് അടുത്തിടെയാണ് അവളുടെ ജോലി നഷ്ടമായത്. പക്ഷേ സാമ്പത്തികമായി അവള് സുരക്ഷിതയായിരുന്നു. കാരണം അടുത്തിടെ ലോറയുടെ വീട് വിറ്റിരുന്നു. എനിക്കൊപ്പം താമസിക്കുമ്പോള്‍ വാടക തരാമെന്ന് പറഞ്ഞിരുന്നു. വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ലോട്ടറി എടുത്ത് നല്‍കാമെന്ന തീരുമാനം എനിക്ക് താല്പര്യമുള്ള കാര്യമായിരുന്നുവെന്നും കിര്‍ക്ക് പറഞ്ഞു.

ലോജിസ്റ്റിക് സ്ഥാപനത്തിലായിരുന്നു ലോറ ജോലിയെടുത്തിരുന്നത്. അവളെ അവിടെ നിന്ന് പുറത്താക്കുകയായിരുന്നു. വീട് വിറ്റാണ് അവള് എന്റെ വീട്ടിലേക്ക് താമസം മാറിയത്. ലോറ എനിക്ക് ആയിരം യൂറോ വീതം നല്കാറുണ്ടായിരുന്നു. തന്നോട് മാസ്റ്റര്‍ ഡിഗ്ര മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എടുക്കാനും പറഞ്ഞിരുന്നു. തന്റെ സ്റ്റുഡന്റ് ലോണ്‍ അവള് അടയ്ക്കാമെന്ന് പറഞ്ഞിരുന്നില്ലെങ്കില്‍ ഒരിക്കലും ആ ബിരുദം എനിക്ക് കിട്ടില്ലായിരുന്നു. ലോറയുമായി ദാമ്പത്യ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഞങ്ങളുടെ ബന്ധം മോശമായി. അതോടെ ബന്ധവും തകര്‍ന്നുവെന്നും കിര്‍ക്ക് പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications