Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാങ്ക് കോള്‍, രണ്ടും കല്‍പ്പിച്ച് ഫോണെടുത്തു; യുവാവിന്റെ പ്രതീക്ഷ തെറ്റിച്ച് ലക്ഷങ്ങളുടെ ഭാഗ്യം

സിഡ്‌നി: തന്റെ പരിഹസിക്കാന്‍ വിളിക്കുകയാണെന്ന് കരുതി ഫോണെടുത്ത ഒരു യുവാവിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍. ജീവിതത്തില്‍ ഒരിക്കലും കാണാത്തൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമായൊരു അനുഭവമാണ് യുവാവിനുള്ളത്. അത്തരത്തിലുള്ള ഒരു ഭാഗ്യമാണ് യുവാവിന്റെ ജീവിതത്തിലേക്ക് വന്നിരിക്കുന്നത്. വമ്പനൊരു ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്.

അത് വന്ന വഴി ഇപ്പോഴും വിശ്വസിക്കാതെ ഇരിക്കുകയാണ് യുവാവ്. താന്‍ രണ്ടും കല്‍പ്പിച്ച് എടുത്ത ഒരു ഫോണ്‍ കോളാണ് എല്ലാം മാറ്റി മറിച്ചത് എന്ന് മാത്രം ഇയാള്‍ പറയുന്നു. പക്ഷേ അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലുള്ള ഭാഗ്യം ആരുടെ ജീവിതത്തിലും വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കും.

lottery 2000 note

പ്രാങ്ക് കാണിച്ച് പറ്റിക്കാനാണോ ശ്രമം

ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സ് ലോട്ടറി അടിക്കുന്നതിന് പേരുകേട്ട സ്ഥലമാണ്. ഇവിടെ നിന്നുള്ള ഒരു ജീവിതമാണ് ഇപ്പോള്‍ വേറെ ലെവലില്‍ ആയിരിക്കുന്നത്. തന്റെ ഫോണിലേക്ക് വരുന്ന ഒരു കോള്‍ കണ്ടപ്പോള്‍ പ്രാങ്ക് കോളാണെന്ന് ഇയാള്‍ ധരിച്ചിരുന്നു. ഇതിനെ അവഗണിക്കാനൊക്കെ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടും കല്‍പ്പിച്ച് ഇയാള്‍ ഫോണ്‍ എടുക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന കാര്യമൊക്കെ ഒരു സ്വപ്‌നം പോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഈ യുവാവ് പറയുന്നു.

ലക്ഷങ്ങള്‍ അതാ വരുന്നു

ന്യൂ സൗത്ത് വെയല്‍സുകാരന്‍ ആ കോള്‍ എടുത്തതോടെയാണ് തനിക്ക്‌ലോട്ടറി അടിച്ച കാര്യം അറിഞ്ഞത്. ആകെ ഷോക്കായ പോയ യുവാവിനോട് ലോട്ടറി അധികൃതര്‍ തുക കൂടി പറഞ്ഞതോടെ ഇയാള്‍ ഞെട്ടിപ്പോയി. 66000 ഡോളറായിരുന്നു സമ്മാനമായി ലഭിച്ചത്. 36 ലക്ഷം രൂപയില്‍ അധികം വരുമായിരുന്നു ഇത്. ബുധനാഴ്ച്ച നറുക്കെടുത്ത ലക്കി ലോട്ടറീസ് സൂപ്പര്‍ ജാക്‌പോട്ട് നറുക്കെടുപ്പിലാണ് യുവാവിന് സമ്മാനം അടിച്ചത്.
എന്നാല്‍ ഇതൊന്നും യുവാവ് അറിഞ്ഞിരുന്നില്ല.

പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍

2000 500 notes

വിളിച്ചത് സമ്മാനം അറിയിക്കാന്‍

യുവാവിനെ സമ്മാനം അടിച്ച കാര്യം അറിയിക്കാനായിരുന്നു അധികൃതര്‍ വിളിച്ചത്. ഇയാള്‍ ടിക്കറ്റ് വാങ്ങിയത് ഓണ്‍ലൈന്‍ വഴിയായിരുന്നു. ദൈവമേ, അതൊരു പ്രാങ്ക് കോളായിരുന്നുവെന്ന് യുവാവ് പറയുന്നു. ആ ഫോണ്‍ എടുക്കാന്‍ തോന്നിയതില്‍ എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല. ശരിക്കും പറഞ്ഞാല്‍ സംസാരിക്കാന്‍ വാക്കുകളില്ല. എത്ര സന്തോഷം ഇപ്പോഴുണ്ടെന്ന് എനിക്ക് പറയാനാവില്ല. ഇങ്ങനൊരു ഭാഗ്യം താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഓസ്‌ട്രേലിയന്‍ ഭാഗ്യശാലി പറഞ്ഞു.

പത്ത് വര്‍ഷമായി എടുക്കുന്നു

പത്ത് വര്‍ഷമായി താന്‍ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഈ യുവാവ് പറയുന്നു. ഒരിക്കല്‍ പോലും തനിക്ക് സമ്മാനമടിച്ചിരുന്നില്ല. അതുകൊണ്ട് ഇത്തവണയും പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തവണ സര്‍പ്രൈസായിരുന്നു ആ സമ്മാനം. ഈ സമ്മാനം കൊണ്ട് എന്ത് ചെയ്യണമെന്നും യുവാവ് പ്ലാന്‍ ചെയ്ത് കഴിഞ്ഞു. തന്റെ കടങ്ങള്‍ എല്ലാം കൊടുത്ത് തീര്‍ക്കാനാണ് ഈ പണം കൊണ്ട് ശ്രമിക്കുക. കുറച്ച് സ്ഥലം വാങ്ങണം. വീടിനായിട്ടാണെന്നും യുവാവ്. എന്തായാലും ജീവിതം കംപ്ലീറ്റ് മാറിയെന്നും യുവാവ് വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+