വര്‍ഷങ്ങള്‍ ടിക്കറ്റെടുത്തിട്ടും അടിക്കുന്നില്ല, ലോട്ടറി മാറ്റി യുവാവ്, ഇത്തവണ അടിച്ചത് ലക്ഷങ്ങള്‍

എത്ര ശ്രമിച്ചിട്ടും ലോട്ടറി അടിക്കാത്തത് കൊണ്ട് സ്ഥിരമായി എടുക്കുന്ന ലോട്ടറിയൊന്ന് മാറ്റാന്‍ മേരിലാന്‍ഡില്‍ നിന്നുള്ള ഈ യുവാവ് തീരുമാനിക്കുകയായിരുന്നു.

വാഷിംഗ്ടണ്‍: വര്‍ഷങ്ങളായിട്ടും ജീവിതത്തില്‍ ഒരു ഭാഗ്യവുമില്ലെങ്കില്‍ ആര്‍ക്കും നിരാശ തോന്നാം. നമ്മളെ തേടി മാത്രമെന്താ ഭാഗ്യമൊന്നും വരാത്തതെന്നും തോന്നാം. അത് സ്വാഭാവികമായ തോന്നലാണ്. ലോട്ടറിയുടെ കാര്യവും ഇതുപോലെയാണ്. നമ്മള്‍ ജീവിതകാലം മുഴുവന്‍ എടുത്താലും അടിച്ചെന്ന് വരില്ല.

എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ആ ഭാഗ്യം ചിലപ്പോള്‍ നമ്മളെ തേടി വരികയും ചെയ്യും. അത്തരമൊരു ഭാഗ്യം വരാന്‍ വേണ്ടി ഒരു യുവാവ് ചെയ്ത കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ലോട്ടറിയെടുത്ത് നിരാശ തോന്നിയ സമയത്ത് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ലോട്ടറി എടുത്ത് മടുത്തു

ലോട്ടറി എടുത്ത് മടുത്തു

ലോട്ടറി എടുത്ത് മടുക്കുക എന്നൊരു സംഭവം എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാവുന്നതാണ്. നമ്മള്‍ പ്രതീക്ഷയോടെയായിരിക്കും ലോട്ടറികള്‍. പക്ഷേ അത് അടിക്കാതെ വരുമ്പോള്‍ നമുക്കുണ്ടാവുന്ന നിരാശ വളരെ വലുതാണ്. പുറത്തേക്ക് ചിലര്‍ കാണിക്കില്ലെങ്കിലും, പണം പോയല്ലോ എന്നായിരിക്കും ചിന്ത. പക്ഷേ എന്തൊക്കെ പറഞ്ഞാലും ലോട്ടറി എടുക്കുന്നത് നമ്മള്‍ തുടരുകയും ചെയ്യും. അത്തരമൊരു യുവാവിനാണ് ഇപ്പോള്‍ ഭാഗ്യം തേടിയെത്തിയത്. അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നാണ് ആ ഭാഗ്യവാന് ഇപ്പോള്‍ ലോട്ടറിയടിച്ചത്.

ടിക്കറ്റൊന്ന് മാറ്റി പരീക്ഷിച്ചു

ടിക്കറ്റൊന്ന് മാറ്റി പരീക്ഷിച്ചു

എത്ര ശ്രമിച്ചിട്ടും ലോട്ടറി അടിക്കാത്തത് കൊണ്ട് സ്ഥിരമായി എടുക്കുന്ന ലോട്ടറിയൊന്ന് മാറ്റാന്‍ മേരിലാന്‍ഡില്‍ നിന്നുള്ള ഈ യുവാവ് തീരുമാനിക്കുകയായിരുന്നു. ഇത്തവണ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഇന്‍സ്റ്റന്റ് ലോട്ടറിയെടുക്കാന്‍ മേരിലാന്‍ഡിലെ പാര്‍ക്ക്്‌സ് വില്ലെയില്‍ നിന്നുള്ള ഈ യുവാവ് തീരുമാനിക്കുകയായിരുന്നു. ആ മാറ്റവും, അതോടൊപ്പം ഭാഗ്യത്തിന്റെ വരവും ഒരുമിച്ചായിരുന്നു. ആദ്യമായി അടിച്ചത് ഒരു ലക്ഷം യുഎസ് ഡോളറാണ്. 82 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഭാഗ്യമില്ലെന്ന് കരുതിയിടത്ത് നിന്നാണ് ഇങ്ങനൊരു നേട്ടം യുവാവ് സ്വന്തമാക്കിയത്.

മാസത്തില്‍ പലതവണ ടിക്കറ്റെടുക്കും

മാസത്തില്‍ പലതവണ ടിക്കറ്റെടുക്കും

മേരിലാന്‍ഡ് ലോട്ടറി സ്ഥിരമായി എടുക്കുന്നയാളാണ് 36കാരനായ ഈ യുവാവ്. മാസത്തില്‍ രണ്ടിലേറെ തവണ സ്‌ക്രാച്ച് കാര്‍ഡുകള്‍ യുവാവ് വാങ്ങാറുണ്ടെന്ന് ലോട്ടറി അധികൃതരോട് പറഞ്ഞു. അടുത്തിടെ ഗോള്‍ഡ് എക്‌സ്50 ടിക്കറ്റിനോട് അദ്ദേഹത്തിനൊരു ഭ്രമം തോന്നുകയായിരുന്നു. ബാല്‍ട്ടിമോറില ഫ്രാങ്ക്‌ഫോര്‍ട്ട് ഗാര്‍ഡന്‍സ് ലിക്കര്‍ സ്‌റ്റോറില്‍ വെച്ചാണ് ഈ ടിക്കറ്റ് യുവാവ് കണ്ടത്. എങ്കില്‍ ഇത്തവണ അതൊന്ന് പരീക്ഷിച്ച് ഭാഗ്യത്തെ സ്വന്തമാക്കാം എന്നായിരുന്നു ഇയാളുടെ ധാരണ. അത് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. ഭാഗ്യം തേടിയെത്തിയിരിക്കുകയാണ്.

എക്‌സ്പ്രഷന്‍ പുറത്ത് കാണിക്കാന്‍ പറ്റിയില്ല

എക്‌സ്പ്രഷന്‍ പുറത്ത് കാണിക്കാന്‍ പറ്റിയില്ല

ടിക്കറ്റുമായി ഞാന്‍ വേഗം സ്റ്റോറിലേക്ക് ചെല്ലുകയായിരുന്നു. ഉടനെ തന്നെ അത് സ്‌കാന്‍ ചെയ്ത് നോക്കി. ശരിക്കും ഞെട്ടിപ്പോയെന്ന് ഇയാള്‍ പറയുന്നു. അതില്‍ കാണിച്ചിരുന്നത് എനിക്ക് ഒരു ലക്ഷം രൂപ അടിച്ചെന്നായിരുന്നു. പക്ഷേ ആ സന്തോഷം ചുറ്റും ആളുകള്‍ നില്‍ക്കുന്നത് കൊണ്ട് എനിക്ക് പുറത്ത് കാണിക്കാന്‍ പറ്റില്ലായിരുന്നു. ആ കടയില്‍ തന്നെയായിരുന്നു ഞാന്‍ നിന്നിരുന്നത്. അതുകൊണ്ട് മിണ്ടാതിരിക്കുകയായിരുന്നു. പക്ഷേ ശരിക്കും അതെനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തല്‍ക്കാലം ആവേശം മനസ്സില്‍ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

അടുത്ത ദിവസം തന്നെ വാങ്ങി

അടുത്ത ദിവസം തന്നെ വാങ്ങി

യൂറോപ്പ് എന്ത് സുന്ദരം, ഇതൊന്നും കണ്ടില്ലെങ്കില്‍ എന്ത് ജീവിതം; സോളോ ട്രിപ്പിന് ബെസ്റ്റ് ഈ സ്ഥലങ്ങള്‍

സമ്മാനം വാങ്ങാന്‍ ഞാന്‍ അധികം കാത്തുനിന്നില്ല. ബാള്‍ട്ടിമോറിലുള്ള ലോട്ടറി ആസ്ഥാനത്തേക്ക് ഉടനെ യാത്ര ചെയ്യുകയായിരുന്നു. അടുത്ത ദിവസം തന്നെ ടിക്കറ്റുമായി എത്തി സമ്മാനം വാങ്ങുകയായിരുന്നു. സമയം പാഴാക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അതേസമയം ഈ പണം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. കാറിന്റെ വായ്പകള്‍ അടയ്ക്കാനുണ്ട്. തീര്‍ച്ചയായും ഈ പണം കൊണ്ട് അത് അടിച്ച് തീര്‍ക്കുമെന്നും യുവാവ് പറഞ്ഞു. ഭാഗ്യം മാറിയെത്തിയത് എന്തായാലും തന്റെ ജീവിതത്തില്‍ വളരെ അത്യാവശ്യമുള്ള സമയത്തായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+